News & Annoucements


കേരളത്തിലെ കോളേജ് അധ്യാപകർക്ക് ഏഴാം ശമ്പള പരിഷ്കരണ അരിയർ: ഹർജി ബഹു. കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കേരളത്തിലെ കോളേജ് അധ്യാപകർക്ക് ന്യായമായും അർഹതപ്പെട്ട ഏഴാം ശമ്പള പരിഷ്കരണ അരിയർ നിഷേധിക്കുന്ന കേരള സർക്കാരിൻറെ തെറ്റായ നിലപാടിനെതിരെ KPCTA  സമർപ്പിച്ച ഹർജി ബഹു. കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. 

സർക്കാരിനോട് ഈ കാര്യത്തിലുള്ള വിശദീകരണം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. 

ഏഴാം ശമ്പള പരിഷകരണം കെ പി സി ടി എ യുടെ കേസ് വഴിയാണ് 2016 മുതൽ ലഭ്യമായത്. 
അരിയർ വിഷയത്തിൽ KPCTA അധ്യാപകരോടൊപ്പം നിന്നുകൊണ്ട് നിന്നുകൊണ്ട്
ശക്തമായ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോകും  എന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.

കെ പി സി ടി എ സംഘടനയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡൻറ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റോണി ജോർജ് , ലീഗൽ സെൽ ചെയർമാൻ ഡോ. ജോബിൻ ജോസ് ചാമക്കാല എന്നിവരാണ് ഹർജി സമർപ്പിച്ചത്????????????????

അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് KPCTA യുടെ ഐക്യദാർഢ്യവും, പിന്തുണയും

അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് KPCTA യുടെ ഐക്യദാർഢ്യവും, പിന്തുണയും അറിയിച്ചുകൊണ്ട് KPCTA വനിതാ സെൽ കൺവീനർ   പ്രജിത ടീച്ചർ സംസാരിക്കുന്നു...

സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നു ചാൻസലർക്ക് സെനറ്റ് ഹൌസിൽ വച്ച് നിവേദനം നൽകി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ

സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നു ചാൻസലർക്ക് സെനറ്റ് ഹൌസിൽ വച്ച് നിവേദനം നൽകി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ 
തേഞ്ഞിപ്പാലം : പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട്     കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) സെനറ്റംഗങ്ങളായ  ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ മനോജ് മാത്യൂസ് , ഡോ ജയകുമാർ ആർ, ഡോ ശ്രീലത ഇ, പ്രൊഫ. സുനിൽകുമാർ ജി, അഡ്വ എം രാജൻ എന്നിവരും സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ , ശ്രീ മധു പി എന്നിവരും  യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കുമാരി നിധിൻ ഫാത്തിമ പി എന്നിവരും ചേർന്ന് ചാൻസലർക്കു സെനറ്റ് വേദിയിൽ വച്ച് നിവേദനം നൽകി.    . സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും  പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്)  പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു വിഷയം അവതരിപ്പിച്ച പ്രൊഫസർ ചാക്കോ വി എം ചൂണ്ടിക്കാട്ടി.  സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.  സർവകലാശാലയിലെ  തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നൊക്കെയുള്ള  ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിർഹിച്ചുകൊണ്ടിരിക്കുന്ന  ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 
സെക്ഷൻ 28A യിൽ ഉള്ള  പഠന ബോർഡിന് പകരമായി രൂപീകരിക്കുന്ന . വിദഗ്ദ്ധ സമിതിയുടെ ഘടന വിവരിച്ചിട്ടുണ്ട്.
(1) ഔപചാരികമായി രൂപീകരിച്ച പഠന ബോർഡുകളുടെ അഭാവത്തിൽ പഠന ബോർഡുകളുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനും സിൻഡിക്കേറ്റ് ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കും.
(2) സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന ഓരോ വിദഗ്ദ്ധ സമിതിക്കും ഒരു ചെയർപേഴ്‌സൺ ഉണ്ടായിരിക്കും, ചെയർപേഴ്‌സണിന് കുറഞ്ഞത് പതിനഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, പതിനഞ്ച് വർഷത്തെ പതിവ് സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, ഏറ്റവും മുതിർന്ന അധ്യാപകൻ ചെയർപേഴ്‌സൺ ആയിരിക്കും.

(3) വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, കുറഞ്ഞത് അഞ്ച് വർഷത്തെ  സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, അഞ്ച് വർഷത്തിൽ താഴെ  സേവനം ഉള്ള അധ്യാപകരെയും പരിഗണിക്കാവുന്നതാണ്.
(4) ഓരോ വിദഗ്ദ്ധ സമിതിയിലും കുറഞ്ഞത് പത്ത് അംഗങ്ങൾ ഉണ്ടായിരിക്കണം, കുറഞ്ഞത് ഒരാൾ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഒരു ബാഹ്യ വിദഗ്ദ്ധനായിരിക്കണം.
(5) വിദഗ്ദ്ധ സമിതിയുടെ ഭരണഘടനയും അധികാരങ്ങളും ചട്ടങ്ങൾ നിർദ്ദേശിക്കുന്നതാണ്.
(6) വിദഗ്ദ്ധ സമിതിയുടെ കാലാവധി സിൻഡിക്കേറ്റ് തീരുമാനിക്കും: എന്നാൽ, അത് രണ്ട് വർഷത്തിൽ കൂടരുത്.” എന്നുള്ള സെക്ഷൻ നിലവിലെ യൂ ജി സി നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

വിദഗ്ധ സമിതിയെ സംബന്ധിച്ച സെക്ഷൻ 28A ൽ  അക്കാദമിക് അല്ലാത്തവരും രാഷ്ട്രീയക്കാരും ബോർഡ് ഓഫ് സ്റ്റഡീസിന്റെ പങ്ക് കൈകാര്യം ചെയ്യുന്നതിനാണ് ഇത്. അംഗങ്ങളിൽ പലരെയും പ്രൊഫസർമാർ/അസോസിയേറ്റ് പ്രൊഫസർമാർ/അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെ വ്യക്തമാക്കിയിട്ടില്ല. ബോർഡ് ഓഫ് സ്റ്റഡീസിന് പകരം വിദഗ്ദ്ധ സമിതി സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ നടത്താൻ സിൻഡിക്കേറ്റിനോട് നിർദ്ദേശിക്കും. ഇത് 2018 ലെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കണ്ണൂർ സർവകലാശാലയിൽ, അവർ ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ചാൻസലർ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടില്ല. സമാനമായ ഒരു പ്രശ്നം ഇപ്പോൾ ഉയർന്നുവരുന്നു. 

ഇത്തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതും രാഷ്ട്രീയ ലക്കോട് കൂടിയതുമായ യൂണിവേഴ്സിറ്റി അമെൻഡ്മെന്റ് ബില്ലിന് അംഗീകാരം നൽകരുതെന്ന് സെനറ്റംഗങ്ങൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ബഡ്ജറ്റ് ചർച്ചയിൽ സ്പോർട്സ് വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽജനമെന്നു ഡോ ജയകുമാർ ആർ ആവശ്യപ്പെട്ടു. കാലിക്കറ്റ്‌ സർവകലാശാലയുടെ അഫീലിറ്റഡ് കോളേജുകളിലെ ഗവേഷണ വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പും സ്റ്റൈപ്പണ്ടും നൽകാൻ തുക വകയിരുത്തണമെന്ന് ഡോ ചാക്കോ വി എം ആവശ്യപ്പെട്ടു. സർവകലാശാലകൾക്ക് നൽകാനുള്ള തടഞ്ഞു വച്ച 50% തുക ഉടൻ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഡോ മനോജ്‌ മാത്യൂസ് ആവശ്യപ്പെട്ടു. നാലു വർഷ ബിരുദം യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തുടങ്ങാത്തതെന്താണെന്നും ബഡ്ജറ്റ് അപൂർണമാണെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ഡോ സുൽഫി പി ആവശ്യപ്പെട്ടു.

 

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം, 23.03.2025

KOLLAM DISTRICT CONVENTION

 

പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം

പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം: കെ പി സി ടി എ

തൃശൂർ: പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) തൃശൂർ ജില്ലാ സംഗമം. സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിച്ച ഡി സി സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ് പറഞ്ഞു. സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. സർവകലാശാലയിലെ എല്ലാ അധികാരികളോ സ്ഥാപനങ്ങളോ തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നുള്ള ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിര്വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും മുഖ്യ പ്രഭാഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രനാഥ് കെ പറഞ്ഞു. കോളേജ് അധ്യാപകർക്ക് 2016- 2019 കാലയളവിലെ ശമ്പളക്കുടിശ്ശിക നൽകാത്തതും ഹൈക്കോടതി വിധി പ്രകാരം എം ഫിൽ പി എച് ഡി അഡ്വാൻസ് ഇൻക്രെമെന്റ് നൽകാതെ പിടിച്ചു വക്കുന്നതും 23 ശതമാനം ഡി എ നൽകാത്തതും അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഉടൻ കുടിശിക മുഴുവൻ നല്കാൻ തയ്യാറാകണമെന്നും കെ പി സി സി സെക്രട്ടറി ശ്രീ പ്രസാദ് എ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ നാലു വര്ഷ ബിരുദ പ്രോഗ്രാമിലെ പോരായ്മകൾ പരിഹരിക്കാനും ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറാകണമെന്ന് സിൻഡിക്കേറ്റ് മെമ്പർ ശ്രീ മധു പി ആവശ്യപ്പെട്ടു. നാൽപതു ശതമാനത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ നിലവിലെ സംസ്ഥാന സർവകലാശാലകളെ ശാക്തീകരിക്കാനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് പകരം പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്കു പച്ചക്കൊടി കാണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്കു വലിച്ചെറിയുന്നതിനു തുല്യമാണെന്ന് ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന എന്നിവർ അഭിപ്രായപ്പെട്ടു. സർവീസിൽനിന്നും വിരമിക്കുന്ന സെന്റ് അലോഷ്യസ് കോളേജിലെ ഡോ ജീജ താരകനെ ആദരിച്ചു. പുതിയ സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, എന്നിവർക്കും അക്കാദമിക് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന, ശ്രീ എബിമോൻ എന്നിവർക്കും കെ പി സി ടി എ യുടെ സംസ്ഥാന റീജിയണൽ ഭാരവാഹികൾക്കും സ്വീകരണം നൽകി. ജില്ലാ അധ്യക്ഷൻ ഡോ സാജു എം ഐ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിനിൽ പ്രൊഫ കെ എ സിറാജ് (മുൻ സിണ്ടിക്കേറ്റ് അംഗം), ഡോ ജി ജയകൃഷ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്), ഡോ ജോബി തോമസ് കെ (മുൻ സംസ്ഥാന പ്രസിഡന്റ്) , ശ്രീ ഡെയ്സൺ എം ഓ (ജില്ലാ പ്രസിഡന്റ്, NGO അസോസിയേഷൻ ), സംസ്ഥാന വൈസ് പ്രസിഡന്റ് : ഡോ ബിജു ജോൺ എം, സംസ്ഥാന ജനറൽ സെക്രട്ടറി: പ്രൊഫ റോണി ജോർജ്, സംസ്ഥന ട്രെഷറർ: ഡോ ഉമ്മർ ഫാറൂഖ് ടി കെ, സംസ്ഥാന സെക്രട്ടറി: ഡോ കെ ജെ വര്ഗീസ് , റീജിയണൽ പ്രസിഡന്റ്: ഡോ ചാക്കോ വി എം(സെനറ്റ് അംഗം), റീജിയണൽ സെക്രട്ടറി: ഡോ റഫിഖ് പി, റീജിയണൽ ജില്ലാ സെക്രട്ടറി ഡോ ലിയോൺ വര്ഗീസ്, കെ പി സി ടി എ ജേർണൽ എഡിറ്റർ ഡോ ആദർശ് സി, സെനറ്റ് അംഗം ഡോ ശ്രീലത ഇ, സംസ്ഥാന മ്യുച്വൽ എയ്ഡ് ട്രസ്റ് സെക്രട്ടറി പ്രൊഫ. രഞ്ജിത് വര്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

KOLLAM DISTRICT CONVENTION

WOMEN CELL PROGRAMME: മദ്യനിരോധന വനിതാ പ്രവർത്തകരെ ആദരിച്ചു.

പ്രൈവറ്റ് യൂണിവേഴ്സിറ്റിബിൽ: നിയമസഭാ മാർച്ച് 03.03.2025

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അത്യന്തം ഗുരുതരമായ ഒരു സാഹചര്യം സൃഷ്ടിച്ചുകൊണ്ട് കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റിബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. പൊതു വിദ്യാഭ്യാസ മേഖലയുടെ വേരറക്കുന്ന, ഉന്നത വിദ്യാഭ്യാസത്തെ തച്ചു തകർക്കുന്ന ഈ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട്, കെപിസിറ്റിഎയും എഫ്യുഇഒ യും മാർച്ച് മൂന്നിന് ബില്ല് അവതരണ വേളയിൽ സംയുക്ത നിയമസഭാ മാർച്ച് സംഘടിപ്പിക്കുകയാണ്. പ്രസ്തുത നിയമസഭാ മാർച്ചിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ,നാളെ കേരളത്തിലെ എല്ലാ കലാലയങ്ങളിലും കരിദിനം ആചരിക്കണമെന്ന് കെപിസിറ്റിഎ ആഹ്വാനം ചെയ്യുന്നു.

പ്രസിഡൻറ്
Dr. പ്രേമചന്ദ്രൻ കീഴോത്ത് 

ജനറൽ സെക്രട്ടറി റോണി ജോർജ്

KPCTA Thrissur District Convention, 12.03.2025

KPCTA STATE CONVENTION 2025

കെപിസിടിഎ  സിൽവർ ജൂബിലി ക്വിസ്, രജത ഭാഷണം തൃശൂർ സെൻ്റ് തോമസ് കോളേജിൽ

കെപിസിടിഎ  സിൽവർ ജൂബിലി ക്വിസ് , രജത ഭാഷണം യുസി കോളേജ് ആലുവ വിജയികൾ

തൃശ്ശൂർ :18/01/2025

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ പി സി ടി എ) സിൽവർ ജൂബിലിയുടെ ഭാഗമായി ജനുവരി 18 ന് തൃശൂർ സെൻ്റ് തോമസ് കോളേജിൽ നടന്ന  മെഗാ ക്വിസ്  'ജൂബിലി ക്വസ്റ്റ്  2025' മത്സരത്തിൽ ആലുവ യുസി കോളേജ്  വിദ്യാർത്ഥികളായ  അന്ന ഡൊമിനിക്,  അനുഗ്രഹ് വി കെ എന്നിവർ   ഒന്നാം സ്ഥാനം നേടി . തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥികളായ  അശ്വിൻ വി ജെ, ആദിത്യൻ ഡി എം,
 കുസാറ്റ് വിദ്യാർത്ഥികളായ എസ് ഭാനുലാൽ, ഗോകുൽ തേജസ് മേനോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി.

 രജതഭാഷണം - 2025 -ആലുവ  യുസി കോളേജ് വിദ്യാർത്ഥിയായ അനുഗ്രഹ  വി കെ, തൃശ്ശൂർ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയായ  ആനന്ദലക്ഷ്മി വി, ആലുവ  യുസി കോളേജ് വിദ്യാർത്ഥിയായ അന്നാ ഡൊമിനിക്  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടി ..

കാലോചിതമായി വിദ്യാർത്ഥികളുടെ നിലവാരം ഉയർന്നു തന്നെ നിൽക്കുന്നു എന്നത്  മത്സരാർത്ഥികളുടെ പ്രകടനത്തിൽ വ്യക്തമായി എന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രോഗ്രാമുകൾക്ക് കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ്‌ ഡോ അരുൺ കുമാർ ആർ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത് സംസ്ഥാന  വൈസ് പ്രസിഡന്റ്‌ ഡോ ബിജു ജോൺ എം, സംസ്ഥാന സെക്രട്ടറി ഡോ ഉമ്മർ ഫാറൂഖ്, സംസ്ഥാന ട്രഷറർ ഡോ റോണി ജോർജ്, കാലിക്കറ്റ്‌ മേഖല റീജിയണൽ പ്രസിഡന്റ്‌  ഡോ കെ ജെ വര്ഗീസ്, തൃശൂർ ജില്ല പ്രസിഡന്റ്‌ ഡോ ചാക്കോ വി എം തുടങ്ങിയവർ സംസാരിച്ചു. തൃശൂർ സെന്റ് അലോഷിയാസ് കോളേജ് ലെ പ്രൊഫ്‌ ജെയിൻ ആയിരുന്നു ക്വിസ് മാസ്റ്റർ. കണ്ണൂർ പയ്യന്നൂർ കോളേജ് ലെ പ്രൊഫ്‌ പ്രകാശ്, നിർമലഗിരി കോളേജ് ലെ ഡോ ദീപ മാത്യു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റ്കളും നൽകി.