പുതിയ ഡിഗ്രി പ്രോഗ്രാമുകൾ നൽകുന്നതിന്റെ മറവിൽ നിലവിലെ ഡിഗ്രി പ്രോഗ്രാമുകൾ തകർക്കാൻ ശ്രമം നടക്കുന്നു: കെ പി സി ടി എ
തൃശ്ശൂർ: കേരളത്തിലെ ഗവൺമെന്റ് എയ്‌ഡഡ് കോളേജുകളിൽ പുതിയ ഡിഗ്രി പ്രോഗ്രാമുകൾ നൽകുന്നതിന്റെ മറവിൽ നിലവിലുള്ള ഡിഗ്രി പ്രോഗ്രാമുകൾക്ക് പുതിയ ഡിഗ്രി പ്രോഗ്രാമിലെ പോലെ ആനുകാലിക മാറ്റങ്ങൾ പേരിലും സിലബസിലും വരുത്താൻ അനുവദിക്കാതെ സ്വാഭാവിക അന്ത്യത്തിന് വിട്ടു കൊടുത്തിരിക്കുകയാണെന്നും അത് വഴി നിലവിൽ ജോലിചെയ്യുന്ന അധ്യാപകരുടെ ജോലിക്കും പ്രൊമോഷനും പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ സർക്കാർ പെരുമാറുകയാണെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) തൃശൂർ ജില്ലാ സമ്മേളനം വിലയിരുത്തി. പുതിയ ഡിഗ്രി നൽകുമ്പോൾ പുതിയ ഗസ്റ് അധ്യാപകരാണ് ക്‌ളാസ്സുകൾ എടുക്കുക. അവർക്ക് ഏകദേശം അൻപതിനായിരം രൂപ ശമ്പളമായി കൊടുത്താൽ മതി. കൂടാതെ പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ കൊടുക്കേണ്ടതുമില്ല. നിലവിലെ ഡിഗ്രി മാത്തമാറ്റിക്സ് എന്നാണെങ്കിൽ മാത്തമാറ്റിക്സ് വിത്ത് ടാറ്റ അനലിറ്റിക്‌സ് എന്ന പേരിൽ പുതിയ ഡിഗ്രി അനുവദിച്ചാൽ സിലബസിൽ ചെറിയ മാറ്റം വരും എന്ന് മാത്രമേ ഉള്ളൂ. യഥാർത്തത്തിൽ പുതിയ പ്രോഗ്രാമുകളായി കൊടുക്കാതെ നിലവിലെ ഡിഗ്രി പ്രോഗ്രാമുകളിൽ ഇത്തരം മാറ്റം വരുത്താൻ സർക്കാർ അനുവദിച്ചാൽ നിലവിലെ സ്ഥിര അധ്യാപകർക്ക് തുടർന്നാകും. കൂടാതെ അവർ റിട്ടയർ ചെയ്യുന്ന മുറക്ക് മറ്റുള്ളവർക്ക് ജോലിക്കു പ്രവേശിക്കുകയും ചെയ്യാം. ആയിരക്കണക്കിന് പി എച് ഡി യും നെറ്റും ഉള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ സ്ഥിര ജോലിക്കായി കാത്തിരിക്കുമ്പോൾ നിലവിലെ ഡിഗ്രി പ്രോഗ്രാമുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് പുതിയ ഡിഗ്രി പ്രോഗ്രാമുകൾ അനുവദിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലു വിളിയാണെന്നു സമ്മേളനം വിലയിരുത്തി. ആരും താൽക്കാലിക ജോലിയല്ല ലക്‌ഷ്യം വക്കുന്നത്. നാലു വർഷ ബിരുദത്തിന് ആവശ്യമായ സ്ഥിര അധ്യാപകരെ നൽകാതെയും നാലാം വര്ഷം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സ്ഥലം ഒരുക്കാൻ തയ്യാറാകാതെയും സർക്കാർ മുഖം തിരിച്ചു നിക്കാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണെമെന്നു കെ പി സി ടി എ ആവശ്യപ്പെട്ടു. കോളേജ് അധ്യാപകർക്ക് നൽകേണ്ട 2016-2019 കാലഘട്ടത്തിലെ ശമ്പളക്കുടിശ്ശികയും ഡി എ കുടിശ്ശികയും നൽകാതെ ഇടതു സർക്കാർ അധ്യാപകരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ എല്ലാം തന്നെ തടഞ്ഞു വച്ചിരിക്കുകയാണ്. എം ഫിൽ പി എച് ഡി ഇൻക്രെമെന്റുകൾ കോടതി വിഡി ഉണ്ടായിട്ടും നല്കാൻ തയ്യാറാകാതെ കൊടുത്തവരുടെ കയ്യിൽ നിന്നും തിരിച്ചു പിടിക്കാനാണ് സർക്കാർ വെമ്പൽ കാണിക്കുന്നത്. 2018 ലെ യൂ ജി സി റെഗുലേഷനിൽ ഇൻക്രെമെന്റുകൾ കൊടുക്കാം എന്ന് പറയുമ്പോൾ ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊടുക്കാതിരിക്കാനാണ് സർക്കാർ തിടുക്കം കാട്ടുന്നത്. ആസന്നമായ നിയമ സഭ തിരഞ്ഞെടുപ്പിൽ യൂ ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ചു കൊണ്ട് ഒരു പുതു കേരളം സൃഷ്ഠിക്കാനാകുമെന്നു തൃശൂർ ഡി സി സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് പറഞ്ഞു. തൃശൂർ മേയർ ഡോ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ ശ്രീ പ്രസാദ് എ, പുതിയ സംസ്ഥന മേഖല ഭാരവാഹികൾ എന്നിവർക്ക് സ്വീകരണം നൽകി. സർവീസിൽ നിന്നും വിരമിക്കുന്ന കെ പി സി ടി എ സംസ്ഥന വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ എം, സംസ്ഥന സെക്രട്ടറി ഡോ കെ ജെ വര്ഗീസ്, ജില്ലാ പ്രസിഡന്റ് ഡോ സജു എം ഐ, ഡോ കേശവൻ കെ, ഡോ മേരിക്കുട്ടി ടി സി എന്നീ അധ്യാപകർക്ക് യാത്രയയപ്പും നൽകി. ജില്ലാ പ്രസിഡന്റ് ഡോ ശ്രീലത ഇ (സെനറ്റ് അംഗം, കാലിക്കറ്റ് സർവകലാശാല) അധ്യക്ഷത വഹിച്ച യോഗത്തിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, സെനറ്റ് അംഗം പ്രൊഫ്.ഡോ ചാക്കോ വി എം, കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ പ്രൊഫ് കെ രവീന്ദ്രനാഥ്, മുൻ സംസ്ഥാന പ്രസിഡന്റ്മാരായ പ്രൊഫ്. കെ എ സിറാജ്, ഡോ ജി ജയകൃഷ്ണൻ, ഡോ ജോബി കെ തോമസ് എൻ ജി ഓ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ ഡെയ്സൺ എം ഓ, ജില്ലാ സെക്രട്ടറി ഡോ ലിയോൺ വര്ഗീസ്, ജോയിന്റ് സെക്രട്ടറി ഡോ ജുവൽ ജോൺ ആലപ്പാട്ട്, ജില്ലാ ട്രെ ഷറർ പ്രൊഫ്. രഞ്ജിത് വര്ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ്. ജെയിൻ ജെ തേറാട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ്. റോണി ജോർജ്, റീജിയണൽ പ്രസിഡന്റ് ഡോ റഫീഖ് പി, റീജിയണൽ സെക്രട്ടറി ഡോ ആദർശ് സി, ലൈസൻ ഓഫീസർ ഡോ അഖിൽ ആർ കൃഷ്ണൻ, സെനറ്റ് അംഗം ഡോ സുൽഫി പി, എന്നിവർ പ്രസംഗിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന റീജിയണൽ ഭാരവാഹികളും കാലിക്കറ്റ് സർവകലാശാല സെനറ്റ് സിൻഡിക്കേറ്റ് അക്കാദമിക് കൌൺസിൽ അംഗങ്ങളും ജില്ലയിലെ വിവിധ കോളേജുകളിലെ കെ പി സി ടി എ ഭാരവാഹികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.


