കോളേജ് അധ്യാപക വിരുദ്ധ നടപടികളിൽ നിന്നും സർക്കാർ പിന്മാറണം
കേരളത്തിലെ മുഴുവൻ കോളേജുകളിലും ഉള്ള അധ്യാപകരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി സർക്കാർ കവർന്നെടുക്കുകയാണെന്നും അതുവഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും അതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ കെ പി സി ടി എ ) കരിദിനം ആചരിച്ചു. കേരളത്തിലെ എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ കേരളത്തിലെ മുഴുവൻ കോളേജുകളിലും നടത്തിയ പ്രതിഷേധത്തിൽ സർക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടികൾക്കെതിരെ പ്രതിഷേധിച്ചു. കേന്ദ്ര നിയമങ്ങൾക്കും സംസ്ഥാന നിയമങ്ങൾക്കും മുകളിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2018 റെഗുലേഷൻ മുഖേന അനുവദിച്ച അഡ്വാൻസ് ഇൻക്രെമെന്റ് കേന്ദ്ര സർക്കാരിന്റെ ചില കത്തുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കോളേജ് അധ്യാപകർക്ക് നിഷേധിക്കുന്ന സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരോട് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് കാണിക്കുന്നതെന്ന് കെ പി സി ടി എ ഭാരവാഹികൾ പറഞ്ഞു. എട്ടാം ശമ്പള പരിഷ്കരണം 2026 ൽ കേന്ദ്ര സർക്കാർ കൊണ്ട് വരുമ്പോൾ യൂ ജി സി അധ്യാപകർക്കും ലഭ്യമാകും. എന്നാൽ നിലവിലെ 2016 - 2019 കാലഘട്ടത്തിലെ ശമ്പള കുടിശ്ശികയും മറ്റു കുടിശ്ശികകളും അധ്യാപകർക്ക് സർക്കാർ ഇതുവരെ കൊടുക്കാതെ 2026 ൽ വരുന്ന ശമ്പളപരിഷ്കരണം തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കെ പി സി ടി എ കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും അധ്യാപകർക്ക് അർഹമായ ആനുകൂല്യങ്ങളും കുടിശ്ശികകളും ഉടൻ നൽകണമെന്നും അവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടു.

https://newspaper.mathrubhumi.com/thrissur/news/news-1.11052382