ബഹു. കേരള ഹൈക്കോടതിയിൽ KPCTA ഫയൽ ചെയ്ത WPC No. 27618/2023 (B) DA കേസിലെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ 30/07/2025, 3PM ന് സെക്രട്ടറിയേറ്റ് അനക്സ് 1, റൂം നമ്പർ 606 ൽ ധനകാര്യ അഡീഷണൽ സെക്രട്ടറി യുടെ ചേംബറിൽ നടന്ന ചർച്ചയിൽ, കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട അർഹമായ ക്ഷാമബത്തയും കുടിശ്ശികയും ഉടൻ ലഭ്യമാക്കണമെന്നും, പേ റിവിഷൻ അരിയർ ഉടൻ വിതരണം ചെയ്യണമെന്നും KPCTA ആവശ്യപ്പെട്ടു. ചർച്ചക്ക് ശേഷം ഇത് സംബന്ധിച്ച് KPCTA നിവേദനം നൽകി. KPCTA യെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എബ്രഹാം എ, സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്, കേരള മേഖല സെക്രട്ടറി ഡോ. അജേഷ് എസ്. ആർ എന്നിവർ പങ്കെടുത്തു.


