Newsസെനറ്റിൽ പ്രതിഷേധം ശക്തമാക്കി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ

സെനറ്റിൽ പ്രതിഷേധം ശക്തമാക്കി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ
തേഞ്ഞിപ്പാലം:സർവകലാശാല ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ അവസാനിപ്പിക്കുക, സർവകലാശാല ക്യാംപസിൽ സമാധാനം പുനഃസ്ഥാപിക്കുക, അക്കാദമിക് വിരുദ്ധ നയങ്ങൾ പിൻവലിക്കുക. മൈനർ വിഷയത്തിൽ യൂണിവേഴ്സിറ്റിയുടെ ഇരട്ടത്താപ്പ് (യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ മേജർ ഡിപ്പാർട്മെന്റ് ൽനിന്ന് മൈനർ ആകാം എന്നാൽ അഫീലിറ്റഡ് കോളേജുകളിൽ മേജാറിനും മൈനറിനും വേറെ ഡിപ്പാർട്മെന്റ് ൽനിന്നും വേണം ) അവസാനിപ്പിക്കുക 
എന്നീ വിഷയങ്ങൾ  ഉയർത്തി കെ പി സി ടി എ സെനറ്റ് അംഗങ്ങളായ ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ സുനിൽകുമാർ ജി, ഡോ മനോജ്‌ മാത്യൂസ്, ഡോ ജയകുമാർ ആർ എന്നിവരും അഡ്വ എം രാജനും പ്രതിഷേധവുമായി രംഗത്തെത്തി. രജിസ്ട്രേറും ഇടതു പക്ഷ സിന്ഡിക്കേറ്റും ഏകപക്ഷീയമായി സർവകലാശാല ജീവനക്കാരെ കേസിൽ കുടുക്കി ദ്രോഹിക്കുകയാണെന്നും വുദ്യാർഥികളെക്കൊണ്ട് ജീവനക്കാരെ മർദ്ധിക്കുകയാണെന്നും സെനറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി. നീതിക്കുവേണ്ടി നിലകൊള്ളുന്ന വൈസ് ചാന്സലരെ ഒറ്റപ്പെടുത്താൻ ഇടതു സിൻഡിക്കറ്റ്  അംഗങ്ങൾ നടത്തുന്ന ഒന്നും വിലപ്പോവില്ല എന്ന് സിന്ഡിക്കേറ്റ് അംഗങ്ങളായ ശ്രീ ടി ജെ മാർട്ടിൻ, ശ്രീ മധു പി എന്നിവർ പറഞ്ഞു. അഫീലിറ്റഡ് കോളേജുകളെ തകർത്ത് പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്ക് അവസരം ഒരുക്കുന്ന തരത്തിലാണ് ഇടതു പക്ഷക്കാർ മൈനർ വിഷയത്തിൽ നാലു വർഷ ബിരുദത്തിന്റെ റെഗുലേഷൻ ഭേദഗതിയിൽ മേജറും മൈനരും വ്യത്യസ്ത ഡിപ്പാർട്മെന്റ്കളിൽ നിന്നും എടുക്കണം എന്ന്  നിർദേശം കൊടുക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ മേജറും മൈനറും (സെക്ഷൻ 4.28, 13.4.11) ഒരേ ഡിപ്പാർട്മെന്റ് ൽനിന്നും എടുക്കാനും അനുവദിക്കുന്നു. ഈ ഇരട്ടത്താപ്പ് ഉന്നതവിദ്യാഭ്യാസത്തെ തകർക്കുമെന്നും എന്തു വിലകൊടുത്തും ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്നും കരകയറ്റുമെന്നും സെനറ്റ് അംഗങ്ങൾ പറഞ്ഞു.