ഡി. എ. അരിയർ നൽകാത്ത സർക്കാർ നടപടിക്കെതിരെ കെ പി സി ടി എ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ നിർണായക വിധി.
ന്യൂസ്: കേരളത്തിലെ കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട ഡി.എ. കുടിശ്ശിക നൽകുന്ന വിഷയത്തിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പിസി ടി എ ) ഭാരവാഹികളുമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും കേസ് അടുത്ത തവണ പരിഗണിക്കുന്നതിനുമുമ്പായി പ്രസ്തുതതീരുമാനം രേഖാമൂലം അറിയിക്കണ മെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവായി. കെ പി സി ടി എ ക്കു വേണ്ടി ശ്രീ അരുൺ കുമാർ ആർ (മുൻ സംസ്ഥാന പ്രസിഡന്റ്), പ്രൊഫ. പ്രേമചന്ദ്രൻ കീഴോത്ത് (മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), ഡോ ജോബിൻ ജോസ് ചാമക്കാല ( ലീഗൽ സെൽ കൺവീനർ ) എന്നിവരാണ് കേസ് ഫയൽ ചെയ്യ്തത്. കേരള സർക്കാരിന് വേണ്ടി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, കേരള ചീഫ് സെക്രട്ടറി എന്നിവരും കേന്ദ്ര സർക്കാരിന് വേണ്ടി കേന്ദ്ര ധനവകുപ്പ് അഡീഷണൽ സെക്രട്ടറി,എന്നിവർ എതിർ കക്ഷികളായി. കേസ് വിശദമായി പരിശോധിച്ച ശേഷം കെ പി സി ടി എ ഭാരവാഹികളുമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും കേസ് അടുത്ത തവണ പരിഗണിക്കുന്നതിനുമുമ്പായി പ്രസ്തുതതീരുമാനം രേഖാമൂലം അറിയിക്കണ മെന്നും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവായി. 20/11/2022 ന് KPCTA നൽകിയ representation പരിഗണിച്ച് സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തി തീരുമാനം എടുത്ത് ഹൈക്കോടതിയെ അറിയിക്കാൻ ആണ് വിധി ആയിട്ടുള്ളത്
ഡി.എ. കുടിശ്ശിക, ഏഴാം ശമ്പള പരിഷ്കരണ അരിയർ, പിഎച്ച്. ഡി. അഡ്വാൻസ് ഇൻക്രിമെന്റ്, മുൻകാല സർവീസുകൾ പ്രമോഷന് പരിഗണിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൈക്കൊള്ളുന്ന അധ്യാപക വിരുദ്ധ സമീപനത്തിനെതിരെ കെ പി സി ടി എ നടത്തിവരുന്ന നിയമ പോരാട്ടങ്ങൾക്ക് വലിയ ഊർജ്ജമാകുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്നും ഉണ്ടായിട്ടുള്ളത് എന്ന് പ്രേമചന്ദ്രൻ കീഴോത്ത് (സംസ്ഥാന പ്രസിഡന്റ് ), റോണി ജോർജ് (സംസ്ഥാന ജനറൽ സെക്രട്ടറി ), ഡോ ജോബിൻ ചാമക്കല (ലീഗൽ സെൽ കൺവീനർ ), ഡോ ബിജു ജോൺ എം (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ എബ്രഹാം എ (സംസ്ഥാന വൈസ് പ്രസിഡന്റ്), ഡോ ഉമ്മർ ഫാറൂഖ് ടി കെ (സംസ്ഥാന ട്രെഷറർ ), സംസ്ഥാന സെക്രട്ടറിമാരായ ഡോ കെ ജെ വര്ഗീസ്, ഡോ ദിലീപ് എ എസ് , ഡോ സുനി കെ പി , ഡോ സിന്ധു കെ, ഡോ സിബി സി ബാബു, ഡോ ഷിനോ പി ജോസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

