കേരളത്തിലെ കോളേജ് അധ്യാപകർക്ക് ന്യായമായും അർഹതപ്പെട്ട ഏഴാം ശമ്പള പരിഷ്കരണ അരിയർ നിഷേധിക്കുന്ന കേരള സർക്കാരിൻറെ തെറ്റായ നിലപാടിനെതിരെ KPCTA സമർപ്പിച്ച ഹർജി ബഹു. കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
സർക്കാരിനോട് ഈ കാര്യത്തിലുള്ള വിശദീകരണം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു.
ഏഴാം ശമ്പള പരിഷകരണം കെ പി സി ടി എ യുടെ കേസ് വഴിയാണ് 2016 മുതൽ ലഭ്യമായത്.
അരിയർ വിഷയത്തിൽ KPCTA അധ്യാപകരോടൊപ്പം നിന്നുകൊണ്ട് നിന്നുകൊണ്ട്
ശക്തമായ നിയമ പോരാട്ടങ്ങളുമായി മുന്നോട്ടു പോകും എന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
കെ പി സി ടി എ സംഘടനയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡൻറ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റോണി ജോർജ് , ലീഗൽ സെൽ ചെയർമാൻ ഡോ. ജോബിൻ ജോസ് ചാമക്കാല എന്നിവരാണ് ഹർജി സമർപ്പിച്ചത്????????????????