Newsസർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നു ചാൻസലർക്ക് സെനറ്റ് ഹൌസിൽ വച്ച് നിവേദനം നൽകി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ

സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നു ചാൻസലർക്ക് സെനറ്റ് ഹൌസിൽ വച്ച് നിവേദനം നൽകി കെ പി സി ടി എ സെനറ്റ് അംഗങ്ങൾ 
തേഞ്ഞിപ്പാലം : പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും സർവകലാശാല സ്വയം ഭരണം ഇല്ലാതാക്കുന്ന  നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട്     കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) സെനറ്റംഗങ്ങളായ  ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ മനോജ് മാത്യൂസ് , ഡോ ജയകുമാർ ആർ, ഡോ ശ്രീലത ഇ, പ്രൊഫ. സുനിൽകുമാർ ജി, അഡ്വ എം രാജൻ എന്നിവരും സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ , ശ്രീ മധു പി എന്നിവരും  യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കുമാരി നിധിൻ ഫാത്തിമ പി എന്നിവരും ചേർന്ന് ചാൻസലർക്കു സെനറ്റ് വേദിയിൽ വച്ച് നിവേദനം നൽകി.    . സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും  പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്)  പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു വിഷയം അവതരിപ്പിച്ച പ്രൊഫസർ ചാക്കോ വി എം ചൂണ്ടിക്കാട്ടി.  സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.  സർവകലാശാലയിലെ  തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നൊക്കെയുള്ള  ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിർഹിച്ചുകൊണ്ടിരിക്കുന്ന  ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 
സെക്ഷൻ 28A യിൽ ഉള്ള  പഠന ബോർഡിന് പകരമായി രൂപീകരിക്കുന്ന . വിദഗ്ദ്ധ സമിതിയുടെ ഘടന വിവരിച്ചിട്ടുണ്ട്.
(1) ഔപചാരികമായി രൂപീകരിച്ച പഠന ബോർഡുകളുടെ അഭാവത്തിൽ പഠന ബോർഡുകളുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനും സിൻഡിക്കേറ്റ് ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കും.
(2) സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന ഓരോ വിദഗ്ദ്ധ സമിതിക്കും ഒരു ചെയർപേഴ്‌സൺ ഉണ്ടായിരിക്കും, ചെയർപേഴ്‌സണിന് കുറഞ്ഞത് പതിനഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, പതിനഞ്ച് വർഷത്തെ പതിവ് സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, ഏറ്റവും മുതിർന്ന അധ്യാപകൻ ചെയർപേഴ്‌സൺ ആയിരിക്കും.

(3) വിദഗ്ദ്ധ സമിതിയിലെ അംഗങ്ങൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സേവനം ഉണ്ടായിരിക്കണം: എന്നാൽ, കുറഞ്ഞത് അഞ്ച് വർഷത്തെ  സേവനമുള്ള അധ്യാപകർ ഇല്ലെങ്കിൽ, അഞ്ച് വർഷത്തിൽ താഴെ  സേവനം ഉള്ള അധ്യാപകരെയും പരിഗണിക്കാവുന്നതാണ്.
(4) ഓരോ വിദഗ്ദ്ധ സമിതിയിലും കുറഞ്ഞത് പത്ത് അംഗങ്ങൾ ഉണ്ടായിരിക്കണം, കുറഞ്ഞത് ഒരാൾ സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഒരു ബാഹ്യ വിദഗ്ദ്ധനായിരിക്കണം.
(5) വിദഗ്ദ്ധ സമിതിയുടെ ഭരണഘടനയും അധികാരങ്ങളും ചട്ടങ്ങൾ നിർദ്ദേശിക്കുന്നതാണ്.
(6) വിദഗ്ദ്ധ സമിതിയുടെ കാലാവധി സിൻഡിക്കേറ്റ് തീരുമാനിക്കും: എന്നാൽ, അത് രണ്ട് വർഷത്തിൽ കൂടരുത്.” എന്നുള്ള സെക്ഷൻ നിലവിലെ യൂ ജി സി നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

വിദഗ്ധ സമിതിയെ സംബന്ധിച്ച സെക്ഷൻ 28A ൽ  അക്കാദമിക് അല്ലാത്തവരും രാഷ്ട്രീയക്കാരും ബോർഡ് ഓഫ് സ്റ്റഡീസിന്റെ പങ്ക് കൈകാര്യം ചെയ്യുന്നതിനാണ് ഇത്. അംഗങ്ങളിൽ പലരെയും പ്രൊഫസർമാർ/അസോസിയേറ്റ് പ്രൊഫസർമാർ/അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെ വ്യക്തമാക്കിയിട്ടില്ല. ബോർഡ് ഓഫ് സ്റ്റഡീസിന് പകരം വിദഗ്ദ്ധ സമിതി സർവകലാശാല അക്കാദമിക് പ്രവർത്തനങ്ങൾ നടത്താൻ സിൻഡിക്കേറ്റിനോട് നിർദ്ദേശിക്കും. ഇത് 2018 ലെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കണ്ണൂർ സർവകലാശാലയിൽ, അവർ ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിച്ചു, ചാൻസലർ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടില്ല. സമാനമായ ഒരു പ്രശ്നം ഇപ്പോൾ ഉയർന്നുവരുന്നു. 

ഇത്തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതും രാഷ്ട്രീയ ലക്കോട് കൂടിയതുമായ യൂണിവേഴ്സിറ്റി അമെൻഡ്മെന്റ് ബില്ലിന് അംഗീകാരം നൽകരുതെന്ന് സെനറ്റംഗങ്ങൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ബഡ്ജറ്റ് ചർച്ചയിൽ സ്പോർട്സ് വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽജനമെന്നു ഡോ ജയകുമാർ ആർ ആവശ്യപ്പെട്ടു. കാലിക്കറ്റ്‌ സർവകലാശാലയുടെ അഫീലിറ്റഡ് കോളേജുകളിലെ ഗവേഷണ വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പും സ്റ്റൈപ്പണ്ടും നൽകാൻ തുക വകയിരുത്തണമെന്ന് ഡോ ചാക്കോ വി എം ആവശ്യപ്പെട്ടു. സർവകലാശാലകൾക്ക് നൽകാനുള്ള തടഞ്ഞു വച്ച 50% തുക ഉടൻ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ഡോ മനോജ്‌ മാത്യൂസ് ആവശ്യപ്പെട്ടു. നാലു വർഷ ബിരുദം യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തുടങ്ങാത്തതെന്താണെന്നും ബഡ്ജറ്റ് അപൂർണമാണെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ഡോ സുൽഫി പി ആവശ്യപ്പെട്ടു.