Newsപുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം

പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം: കെ പി സി ടി എ

തൃശൂർ: പുതിയ സർവകലാശാല നിയമത്തിലെ ഭേദഗതികൾ സർവകലാശാല സ്വയംഭരണത്തിന്മേലുള്ള കടന്നു കയറ്റം ആണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) തൃശൂർ ജില്ലാ സംഗമം. സർവകലാശാലയുടെ അക്കാദമിക്, ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരങ്ങളും ആവശ്യപ്പെടാൻ പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) അവകാശമുണ്ടായിരിക്കും, അത്തരം അപേക്ഷകൾ സർവകലാശാല പാലിക്കേണ്ടതാണ് എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) പ്രധാനപ്പെട്ടതായി കരുതുന്ന ഏതൊരു കാര്യവും ഗവൺമെന്റിന്റെ നയവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചാൻസലറുടെയോ സർവകലാശാലയുടെ ഏതെങ്കിലും അധികാരിയുടെയോ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്താനും ഉചിതമായ നടപടി സ്വീകരിക്കാനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും പ്രോ-ചാൻസലർക്ക് (ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്) , അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തികളെക്കൊണ്ട്, സർവകലാശാലയുടെ കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഉപകരണങ്ങൾ, സർവകലാശാല പരിപാലിക്കുന്ന ഏതെങ്കിലും കോളേജ് അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെയും, സർവകലാശാല നടത്തുന്നതോ നടത്തുന്നതോ ആയ പരീക്ഷകൾ, അദ്ധ്യാപനം, മറ്റ് ജോലികൾ എന്നിവയുടെയും പരിശോധന നടത്താനും, സർവകലാശാലയുടെയോ കോളേജുകളുടെയോ സ്ഥാപനങ്ങളുടെയോ ഭരണം അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിലും സമാനമായ രീതിയിൽ അന്വേഷണം നടത്താനും അവകാശമുണ്ടായിരിക്കും എന്നുള്ള ഭേദഗതിയും സുപ്രീം കോടതി അടുത്തിടെ കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ വിധിയുടെ നഗ്നമായ ലംഘനവും നിയമം വഴി സർവകലാശാലയുടെ സ്വയഭരണത്തിന്മേൽ കടന്നു കയറാനുള്ള തന്ത്രവുമാണെന്നു സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിച്ച ഡി സി സി പ്രസിഡന്റ് അഡ്വ ജോസഫ് ടാജറ് പറഞ്ഞു. സര്ക്കാര്നിറെ അനാവശ്യ ഇടപെടലിനെ നിശിദമായി വിമർശിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. സർവകലാശാലയിലെ എല്ലാ അധികാരികളോ സ്ഥാപനങ്ങളോ തിരഞ്ഞെടുപ്പുകളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രജിസ്ട്രാർ ആയിരിക്കും, അദ്ദേഹം വിജ്ഞാപനം പുറപ്പെടുവിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും സർവകലാശാലയുടെ അതത് അധികാരികളോ സ്ഥാപനങ്ങളോ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും അപ്പീൽ നൽകാനുള്ള അധികാരം വൈസ് ചാൻസലർക്കായിരിക്കും എന്നുള്ള ഭേദഗതി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യൂ ജി സി ) യുടെ 2018 റെഗുലേഷനിലെ സെക്ഷൻ 17 പ്രകാരം വൈസ് ചാൻസലറാണ് അക്കാദമിക്-അഡ്മിനിസ്‌ട്രേറ്റീവ് തലവൻ എന്നുള്ള നിയമത്തിനു എതിരാണെന്നും വൈസ് ചാൻസലർ നിര്വഹിച്ചുകൊണ്ടിരിക്കുന്ന ഈ ചുമതല ഓഫീസ് ഉത്തരവാദിത്വം നിർവഹിക്കുന്ന രെജിസ്ട്രാർക്കു നൽകുന്നത് ജനാധിപത്യ ഭരണം മാറ്റി ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കുന്നത് പോലെയാണ്. അത് ഇന്ത്യ രാജ്യത്തിൻറെ ഫെഡറൽ സംവിധാനത്തിന് ചേർന്നതല്ല. യൂ ജി സി റെഗുലേഷനെ മറികടക്കാൻ യൂണിവേഴ്സിറ്റി നിയമത്തിനു സാധിക്കില്ല എന്നും മുഖ്യ പ്രഭാഷണം നടത്തിയ കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ-വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രനാഥ് കെ പറഞ്ഞു. കോളേജ് അധ്യാപകർക്ക് 2016- 2019 കാലയളവിലെ ശമ്പളക്കുടിശ്ശിക നൽകാത്തതും ഹൈക്കോടതി വിധി പ്രകാരം എം ഫിൽ പി എച് ഡി അഡ്വാൻസ് ഇൻക്രെമെന്റ് നൽകാതെ പിടിച്ചു വക്കുന്നതും 23 ശതമാനം ഡി എ നൽകാത്തതും അധ്യാപക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സർക്കാർ ഉടൻ കുടിശിക മുഴുവൻ നല്കാൻ തയ്യാറാകണമെന്നും കെ പി സി സി സെക്രട്ടറി ശ്രീ പ്രസാദ് എ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ നാലു വര്ഷ ബിരുദ പ്രോഗ്രാമിലെ പോരായ്മകൾ പരിഹരിക്കാനും ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തയ്യാറാകണമെന്ന് സിൻഡിക്കേറ്റ് മെമ്പർ ശ്രീ മധു പി ആവശ്യപ്പെട്ടു. നാൽപതു ശതമാനത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ നിലവിലെ സംസ്ഥാന സർവകലാശാലകളെ ശാക്തീകരിക്കാനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് പകരം പ്രൈവറ്റ് യൂണിവേഴ്സിറ്റികൾക്കു പച്ചക്കൊടി കാണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലേക്കു വലിച്ചെറിയുന്നതിനു തുല്യമാണെന്ന് ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന എന്നിവർ അഭിപ്രായപ്പെട്ടു. സർവീസിൽനിന്നും വിരമിക്കുന്ന സെന്റ് അലോഷ്യസ് കോളേജിലെ ഡോ ജീജ താരകനെ ആദരിച്ചു. പുതിയ സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ മാർട്ടിൻ ടി ജെ, ശ്രീ മധു പി, എന്നിവർക്കും അക്കാദമിക് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ സിമി വര്ഗീസ്, ഡോ കേശവൻ കെ, ഡോ ബിജു ലോന, ശ്രീ എബിമോൻ എന്നിവർക്കും കെ പി സി ടി എ യുടെ സംസ്ഥാന റീജിയണൽ ഭാരവാഹികൾക്കും സ്വീകരണം നൽകി. ജില്ലാ അധ്യക്ഷൻ ഡോ സാജു എം ഐ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിനിൽ പ്രൊഫ കെ എ സിറാജ് (മുൻ സിണ്ടിക്കേറ്റ് അംഗം), ഡോ ജി ജയകൃഷ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്), ഡോ ജോബി തോമസ് കെ (മുൻ സംസ്ഥാന പ്രസിഡന്റ്) , ശ്രീ ഡെയ്സൺ എം ഓ (ജില്ലാ പ്രസിഡന്റ്, NGO അസോസിയേഷൻ ), സംസ്ഥാന വൈസ് പ്രസിഡന്റ് : ഡോ ബിജു ജോൺ എം, സംസ്ഥാന ജനറൽ സെക്രട്ടറി: പ്രൊഫ റോണി ജോർജ്, സംസ്ഥന ട്രെഷറർ: ഡോ ഉമ്മർ ഫാറൂഖ് ടി കെ, സംസ്ഥാന സെക്രട്ടറി: ഡോ കെ ജെ വര്ഗീസ് , റീജിയണൽ പ്രസിഡന്റ്: ഡോ ചാക്കോ വി എം(സെനറ്റ് അംഗം), റീജിയണൽ സെക്രട്ടറി: ഡോ റഫിഖ് പി, റീജിയണൽ ജില്ലാ സെക്രട്ടറി ഡോ ലിയോൺ വര്ഗീസ്, കെ പി സി ടി എ ജേർണൽ എഡിറ്റർ ഡോ ആദർശ് സി, സെനറ്റ് അംഗം ഡോ ശ്രീലത ഇ, സംസ്ഥാന മ്യുച്വൽ എയ്ഡ് ട്രസ്റ് സെക്രട്ടറി പ്രൊഫ. രഞ്ജിത് വര്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.