കണ്ണൂർ വിസി പുനർ നിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം തിരിച്ച് ഉപയോഗിച്ച് ഗവർണർ :
കെ മുരളീധരൻ
തിരു : 25/10/2024
സി പി എം ന്റെ കുതന്ത്രങ്ങളെ അതേനാണയത്തിൽ തിരിച്ചടിച്ചു ഗവർണർ സർക്കാരിനെ വീട്ടിലാക്കിയെന്നു കെ മുരളീധരൻ പ്രസ്താവിച്ചു. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത കുടിശ്ശിക, അരിയർ ശമ്പളം , സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ എല്ലാം നിഷേധിച്ച ഇടതുപക്ഷ സർക്കാരിനെതിരെ കെ പി സി ടി എ , ജിസിടി ഒ, കെ പി സി എം എസ് എ സംഘടനകൾ സംയുക്തമായി നടത്തിയ സെക്രട്ടറിയേറ്റു മാർച്ച് ഉത് ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം ആകെ കുത്തഴിഞ്ഞ രീതിയിൽ ആയ സാഹചര്യത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മാത്രമല്ല , ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം മൂലം പല ജീവനക്കാരുടെയും ജീവൻ പോലും അപകടത്തിൽ ആയ അവസ്ഥ ദാരണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് അധ്യാപകർക്ക് 10 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ കേരള സർക്കാരിന്റെ നിഷേധ സമീപനം മൂലം നാളിതുവരെ നഷ്ടമായി എന്ന് കെ പി സി ടി എ സംസ്ഥാന പ്രസിഡണ്ട് ആർ അരുൺ കുമാർ അറിയിച്ചു .നാലുവർഷ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കിയത് വ്യക്തമായ പഠനം നടത്താത്തത് കാരണമാണ് എന്ന് അനുഭവം കൊണ്ട് വ്യക്തമായതായി അദ്ദേഹം അറിയിച്ചു.
ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ 2 ഗഡു ഡി എ പ്രഖ്യാപിച്ചു ജീവനക്കാരുടെ കണ്ണിൽ പൊട്ടിയിടാൻ സർക്കാർ ശ്രമിക്കുകയാണ്. ഗ്ലാട്സൺ രാജൻ, ദിനേശൻ കെ ടി , ഡോ.പ്രേമചന്ദ്രൻ കീഴോത്ത് , ഫാസിൽ അഹമ്മദ് എന്നിവർ സംസാരിച്ചു