പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രായിങ്, ഡിസ്ബഴ്സമെന്റ് പദവികൾ ഇല്ലാതാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഓർഡർ
ഒൿടോബർ 25ന് കെ പി സി ടി എ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും
തിരു: 04/10/2024
പ്രിൻസിപ്പൽമാരുടെ സെൽഫ്-ഡ്രായിങ്, ഡിസ്ബഴ്സമെന്റ് പദവികൾ ഇല്ലാതാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് എയ്ഡഡ് കോളേജ് മേഖലയോടുള്ള കേരള സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണെന്നും അത് തികച്ചും അധ്യാപക വിരുദ്ധമാണെന്നും സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ പ്രസ്താവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ശമ്പള അരിയർ, ക്ഷാമബത്ത കുടിശ്ശിക, എംഫിൽ പി.എച്ച്. ഡി. ഇൻക്രിമെന്റ്, സറണ്ടർ ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ചതിന് പിന്നാലെ ഏറ്റവും ഒടുവിൽ ശമ്പളവും വൈകിപ്പിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പ്രതിഷേധകരമാണ്. സർക്കാരിന്റെ ധൂർത്തും, ധനദുർവിനിയോഗവും മൂലം ഉണ്ടായ സാമ്പത്തികപ്രതിസന്ധി ജീവനക്കാരുടെ മേൽ കെട്ടിവെക്കാനുള്ള ഗൂഢനീക്കം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു . പ്രതിഷേധ സൂചകമായി കെ.പി. സി. ടി. എ. സംസ്ഥാന സമിതി ഒക്ടോബർ 25-ന് സെക്രട്ടറിയേറ്റ് ധർണ്ണ പ്രഖ്യാപിച്ചു. അവകാശ പ്രഖ്യാപനസമരത്തിന്റെ ഭാഗമായുള്ള ധർണ്ണ സമരത്തിൽ അവകാശ ധ്വംസനം അനുഭവിക്കുന്ന എല്ലാ അധ്യാപകരും പങ്കാളികളാകണമെന്ന് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചു.