.jpeg)
.jpeg)
.jpeg)
ഉന്നത വിദ്യാഭ്യാസ മേഖല പുനരുദ്ധരിക്കണം: കെ പി സി ടി എ തൃശൂർ ജില്ലാ സമ്മേളനം
തൃശൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആവശ്യത്തിന് അധ്യാപകരില്ലാതെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കുട്ടികൾക്ക് പഠിക്കാൻ ആവശ്യത്തിനുള്ള സ്ഥാപനങ്ങൾ ഇല്ലാതെയും തകർച്ചയിലാണെന്നു തൃശൂർ ഡി സി സി പ്രസിഡന്റ് ശ്രീ. ജോസ് വള്ളൂർ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ (കെ പി സി ടി എ ) സംഘടനയുടെ ജില്ലാ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകൾക്ക് വെയ്‌ജിറ്റേജ് ഒന്നരയിൽ നിന്ന് ഒന്നാക്കിയതുമൂലവും ഒരു പുതിയ തസ്തികക്ക് ഒൻപതിൽ നിന്ന് പതിനാറു മണിക്കൂർ നിര്ബന്ധമാക്കിയതും നിമിത്തം നാലായിരത്തിൽ പരം തസ്തികകൾ നഷ്ടമായത് മൂലം അഭ്യസ്തവിദ്യരായി ജോലി കത്ത് നിൽക്കുന്ന നൂറു കണക്കിന് ഡോക്ടറേറ്റും മറ്റുമുള്ള ഉദ്യോഗാർത്ഥികളെ വഞ്ചിച്ചത് സർക്കാരിന്റെ വികലമായ നയങ്ങളാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ യൂ ഡി എഫ് സർക്കാരിന്റെ കാലത്തു പുതിയ പതിനേഴു ആർട്സ് ആൻഡ് സയൻസ് കോളേജുകൾ തുടങ്ങിയപ്പോൾ എൽ ഡി എഫ് സർക്കാർ ഒന്നുപോലും തുടങ്ങിയിട്ടില്ല. അർഹമായ പ്രാധിനിത്യം ഉന്നത വിദ്യാഭ്യാസ മേഘലക്ക് നൽകിയില്ലെങ്കിൽ ആയിരക്കണക്കിന് വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വരും എന്ന കാര്യവും എടുത്തു പറഞ്ഞു. ഉക്രയിൻ റഷ്യ യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ വഴിയാധാരമായത് വേണ്ടത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തു ഇല്ലാത്തതു മൂലമാണെന്നും വിലയിരുത്തി. ഈ വര്ഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഏഴു അധ്യാപകർക്ക് യാത്രയയപ്പും പുതിയ സംസ്ഥാന മേഖല ഭാരവാഹികൾക്കു സ്വീകരണവും നൽകി. ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദലി, കെ പി സി ടി എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ ജോബി തോമസ് കെ, സംസ്ഥന വൈസ് പ്രെസിഡണ്ട് ഡോ ജോ പ്രസാദ് മാത്യു , സംസ്ഥാന സെക്രെട്ടറിമാരായ ഡോ റോണി ജോർജ്, ഡോ ബിജു ജോൺ എം, കാലിക്കറ്റ് യൂനിവേഴ്സിറ്റി റീജിയണൽ സെക്രെട്ടറി ഡോ മുഹമ്മദ് അസ്‌ലം, ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം, സംസ്ഥാന മ്യൂച്ചൽ എയ്ഡ് ട്രസ്റ്റ് സെക്രട്ടറി പ്രൊഫ് രഞ്ജിത് വര്ഗീസ് എന്നിവർ പ്രസംഗിച്ചു.
sd/-
ഡോ വര്ഗീസ് കെ ജെ (ജില്ലാ പ്രസിഡന്റ്)
sd/-
ഡോ ചാക്കോ വി എം (ജില്ലാ സെക്രട്ടറി)
.jpeg)
