സംഘടനാ തീരുമാനപ്രകാരം അൺ എയിഡഡ് കോളെജ് അധ്യാപകരുടെ സംഘടന രൂപീകരണം പൂർത്തിയായി.
സംഘടനയുടെ ലോഗോയും പതാകയും ഇന്ത്യൻ നാഷണൽകോൺഗ്രസ് 137-ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് കാസർക്കോട് വെച്ച് റിലീസ് ചെയ്തു. സംഘടന നടത്തിയ നിർണ്ണായകമായ ഈ പ്രവർത്തനത്തിന് സഹായ സഹകരണങ്ങൾ നൽകിയ എല്ലാ സംഘടനാ നേതാക്കൾക്കും അംഗങ്ങൾക്കും അഭിവാദ്യങ്ങൾ.
Submitting suggestions of KPCTA to Commission for reforms of higher education system today at Farook college
തുടർച്ചയായി സ്വജന പക്ഷപാതവും, ബന്ധുനിയമനവും, ക്രമക്കേടുകളും സർവകലാശാലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കെ പി സി ടി എ, സി കെ സി ടി എന്നീ സംഘടനകൾ വൈസ് ചാൻസലർ Dr.ഗോപിനാഥ് രവീന്ദ്രനെ നേരിൽ കണ്ടു പ്രതിഷേധം അറിയിച്ചു. മലയാളം അസ്സോസിയേറ്റ് പ്രൊഫസർ അഭിമുഖവും ചുരുക്കപട്ടികയും റദ്ധാക്കണം എന്നും ആവിശ്യപെട്ടു. അദ്ധ്യാപകർ നേരിടുന്ന വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി.കെ പി സി ടി എ പ്രതിനിധീകരിച്ചു മേഖല പ്രസിഡന്റ് Dr. ഷിനോ പി. ജോസ്, സി കെ സി ടി പ്രതിനിധീകരിച്ചു കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി എന്നിവർ ആണ് വൈസ് ചാൻസ്ല്ലർ ഇനെ കണ്ടത്