News & Annoucements


BHARATH JODO YATHRA CALICUT

KPCTA IN BHARATH JODO YATHRA

 

BHARATH JODO YATHRA

 

BHARATH JODO YATHRA AT KOLLAM

അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം

അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം 
19/09/2022 തിങ്കൾ രാത്രി 7.30 ന്

പ്രിയപ്പെട്ടവരെ;

കോളേജ് സർവ്വീസിലേക്ക് പുതുതായി ജോയിൻ ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർമാരുടെ പ്ലെയ്സ്മെന്റ്, സേവന വേതന വ്യവസ്ഥകൾ,  പ്രൊമോഷൻ, തുടങ്ങിയ വിഷയങ്ങളിൽ  അദ്ധ്യാപകർക്ക് ക്യത്യമായ അവബോധം ഉണ്ടാക്കുന്നതിനും സമയബന്ധിതമായി പ്രൊമോഷൻ നേടിയടുക്കുവാൻ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ വിഷയങ്ങളെ സംബന്ധിച്ചുമുള്ള ഒരു ഓറിയന്റേഷൻ പ്രോഗ്രാം ഈ വരുന്ന തിങ്കളാഴ്ച 19/09/2022 ന്  രാത്രി 7.30 ന്   ഓൺലൈനായി സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 

നമ്മുടെ അജ്ഞത മൂലം ഒരു ആനുകൂല്യവും നമുക്ക് നഷ്ടപ്പെടരുത്. അധ്യാപകരുടെ  ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
നമ്മുടെ മുമ്പിലുള്ള കുട്ടികളുടെ അക്കാഡമിക് മികവിന് നിദാനമായ  പ്രവർത്തനങ്ങളെ കുറിച്ചും  അവരുടെ നാനോൻമുഖമായ പുരോഗതിക്കാവശ്യമായ വിഷയങ്ങളെ കുറിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കപ്പെടണം. 

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) കാലിക്കറ്റ് യൂണിവേഴ്സിറ്റി മേഖല കമ്മറ്റി അസിസ്റ്റന്റ് പ്രൊഫസർമാർക്കായി  സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നു. 

പ്രോഗ്രാമിൽ പങ്കെടുക്കുവാൻ  താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

വിശ്വസ്തതയോടെ,
കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ)  മേഖലാ കമ്മറ്റി

Follow this link to join my WhatsApp group: https://chat.whatsapp.com/HbrpcrhH6t4LO8ZwKsTGkQ

കണ്ണുർ യൂണിവേഴ്സിറ്റികു മുൻപിൽ ധർണ നടത്തി കെ പി സി ടി എ

Higher Education Protection Day, 31 Aug 2022

പ്രിയമുള്ളവരെ,
ഉന്നത വിദ്യാഭ്യാസരംഗത്തെ തകർത്തുകൊണ്ട് സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്ന ഇടത് സർക്കാറിന്റെ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മേഖലയിലെ മൂന്നിലൊന്നു ഭാഗം അധ്യാപകരെ പിൻവലിക്കുക മാത്രമല്ല അധ്യാപകരെ തന്നെ അവമതിക്കുന്ന രൂപത്തിൽ ശമ്പള പരിഷ്കരണവും അവരുടെ ആനുകൂല്യങ്ങളും പരമാവധി തടസ്സപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്ത് മറ്റെല്ലാവർക്കും നൽകുമ്പോഴും കോളേജ് അധ്യാപകർക്ക് മാത്രം ഡി എ മരവിപ്പിച്ചുകൊണ്ടും അധ്യാപകരുടെ അഭിമാനവും ആത്മവീര്യവും തകർത്തു കൊണ്ടിരിക്കുകയാണ് സർക്കാർ.

സർക്കാറിന്റെ അജണ്ട സർവ്വകലാശാല തലത്തിലും നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലെ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ സർവ്വകലാശാലകളിൽ പാഠ്യ പദ്ധതികൾ തയ്യാറാക്കേണ്ട പഠന ബോർഡുകളും അക്കാദമി കൗൺസിലുകളും  സിൻഡിക്കേറ്റുകളിലു എല്ലാം പൂർണമായി മാക്സിസ്റ്റ് വൽക്കരണം നടത്തിയിരിക്കുകയാണ്.  മാർക്സിസ്റ്റുകാർ മാത്രം ഉൾപ്പെടുന്ന പഠന ബോർഡുകൾ തയ്യാറാക്കുന്ന സിലബസും കറികുലവും പഠിക്കേണ്ട ഗതിയാണ് വിദ്യാർത്ഥികൾക്ക് . മാത്രവുമല്ല, മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി സേവനം നടത്തിയ രാഷ്ട്രീയ സർട്ടിഫിക്കറ്റുകൾ മുന്നിൽ വെച്ചും അതിനപ്പുറത്ത് മാർക്സിസ്റ്റ് പാർട്ടി നേതാക്കന്മാരുമായി വിവാഹബന്ധവും കുടുംബ ബന്ധവും മറ്റ് ബന്ധങ്ങളും  ഉപയോഗിച്ചും സസ്ഥാനത്തെ സർവ്വകലാശാലകളിൽ തൊഴിൽ തേടുകയും അധ്യാപകരാവുകയും ചെയ്യുന്ന ഒരു  'നവ' സമൂഹത്തെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ഇടതുപക്ഷ സർക്കാർ. ഇവിടെ മാക്സിസ്റ്റ് നേതാക്കന്മാരുമായി കുടുംബ ബന്ധം ഇല്ലാത്ത  മാക്സിസ്ററു കാരായ അക്കാദമിക വിദഗ്ധർ പോലും അയോഗ്യരായി മാറിയിരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്റ്റാലിനിസ്റ്റ് നയങ്ങൾക്ക് വിലങ്ങ് തടിയായി നിൽക്കുന്ന നിലവിലെ സർവ്വകലാശാല നിയമങ്ങളും ചട്ടങ്ങളും തങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രൂപത്തിൽ മാറ്റിയെടുക്കാനാണ് പിണറായി സർക്കാർ യൂണിവേഴ്സിറ്റി നിയമഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 

ഈ ബില്ല് കേരള സമൂഹത്തോടും അക്കാദമിക സമൂഹത്തോടുമുള്ള കടുത്ത ദ്രോഹവും വഞ്ചനയുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കാംക്ഷിച്ചു കൊണ്ടുള്ള 3 റിപ്പോർട്ടുകൾ കേരളത്തിൻറെ പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുകയാണ്. ഈ ദിവസം മാത്രമാണ് അവ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളത്. ജനാധിപത്യപരമായ ചർച്ചകൾ നടത്തി ആശയ സ്വരൂപണം നടത്തിയതിന് ശേഷം മാത്രം നടപ്പിലാക്കേണ്ടവയാണിവയെല്ലാം. ഈ റിപ്പോർട്ടുകൾ യാതൊരുവിധ ചർച്ചയും ഇല്ലാതെ നടപ്പിലാക്കാൻ നോക്കുന്നത്  ജനാധിപത്യ ത്തിനോടുള്ള വെല്ലുവിളിയാണ്.
 കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി സംസ്ഥാനത്തെ അധ്യാപക അനധ്യാപക സംഘടന നേതാക്കളെ വിളിച്ചുവരുത്തി കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ മൂന്ന് റിപ്പോർട്ടുകളെ കുറിച്ചും പരാമർശിക്കുകയും ഈ മൂന്ന് റിപ്പോർട്ടുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് സർക്കാർ ഒരു കൊളോക്യം വിളിക്കുന്നുവെന്നും ആ കാര്യത്തിൽ എല്ലാ സംഘടനകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് റിപ്പോർട്ടുകളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ എല്ലാവരും ആത്മാർത്ഥമായ അഭിപ്രായം പറയണമെന്നും ഉപദേശിച്ചു നിൽക്കുന്ന സമയത്ത്, കേരളത്തിലെ പൊതുസമൂഹം ഈ റിപ്പോർട്ടുകൾ ചർച്ച ചെയ്യാനിരിക്കുന്നതേ ഉള്ളൂ എന്നിരിക്കെ ,  തിടുക്കത്തിൽ സർവകലാശാല നിയമ ഭേദഗതിയിൽ അവതരിപ്പിച്ച പാസാക്കിയെടുക്കാനുള്ള സർക്കാരിൻറെ നീക്കം ഈ മേഖലയെ മുഴുവൻ പാർട്ടി വൽക്കരിക്കാനുള്ള ഗൂഢാലോചനയാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്നതിനും കേരളത്തിലെ സർവ്വകലാശാലകളെ പൂർണ്ണമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൻറെ കീഴിലുള്ള ഒരു ഡിപ്പാർട്ട്മെൻറ് ആക്കി മാറ്റുന്നതിനും വേണ്ടി ഇറങ്ങിത്തിരിച്ച ഇടതുപക്ഷ സർക്കാരിൻറെ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ നാം ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായി 2022 ഓഗസ്റ്റ് 31 തീയതി എല്ലാ ക്യാമ്പസുകളിലും ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.


അറിവാദ്യങ്ങളോടെ


ഡോ.ടി.മുഹമ്മദലി
പ്രസിഡൻ്റ്

ഡോ.പ്രേമചന്ദ്രൻ കീഴോത്ത്
ജനറൽ സെക്രട്ടറി

SETO സെക്രെട്ടറിയേറ്റ് ധർണ

കണ്ണൂർ വൈസ് ചാൻസലറുടെ സ്വജനപക്ഷപാതത്തിന്റെ  കൂടുതൽ തെളിവുകളുമായി കെപിസിടിഎ 

കണ്ണൂർ വൈസ് ചാൻസലറുടെ സ്വജനപക്ഷപാതത്തിന്റെ  കൂടുതൽ തെളിവുകളുമായി കെപിസിടിഎ 

കണ്ണൂർ :25 ഓഗസ്റ്റ് 2022 

കണ്ണൂർ സർവകലാശാല 19. 8.2022 തീയതിയിൽ സ്റ്റാറ്റ്യൂട്ടറി  പോസ്റ്റുകൾ ആയ രജിസ്ട്രാർ,പരീക്ഷാ കൺട്രോളർ, ഫൈനാൻസ് ഓഫീസർ  തസ്തികകളുടെ സ്ഥിരം നിയമനത്തിനായി ഇറക്കിയ നോട്ടിഫിക്കേഷൻ സർവകലാശാലയുടെ പുതുക്കിയ  ആക്ടിന്   കടകവിരുദ്ധമാണ് എന്ന തെളിവുകൾ പുറത്തുവരുന്നു. പുതുക്കിയ ആക്ട്  പ്രകാരം 56 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് രജിസ്ട്രാർ തസ്തികയ്ക്ക് അപേക്ഷ നൽകാൻ സാധിക്കും. എന്നാൽ കണ്ണൂർ സർവ്വകലാശാല ഇറക്കിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ 50 വയസ്സാണ് ഏറ്റവും ഉയർന്ന പ്രായപരിധി. വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ റെ അടുപ്പക്കാരനായ,50 വയസ്സിൽ  താഴെയുള്ള  നിലവിലെ രജിസ്ട്രാർ ഇൻ ചാർജ് ജോബി കെ ജോസിനെ സ്ഥിരം രജിസ്ട്രാർ ആക്കി മാറ്റുവാനുള്ള നീക്കത്തിന്റെ  ഭാഗമാണ് പുതുക്കിയ ആക്ടിന്  കടകവിരുദ്ധമായി നോട്ടിഫിക്കേഷൻ ഇറക്കിയത് എന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി ആരോപിച്ചു.കൂടുതൽ യോഗ്യതയുള്ളവരുടെ  അപേക്ഷ തടയുകയാണ് ലക്ഷ്യം.
അതിനിടയിൽ ജോബി കെ  ജോസിനെ പ്രൊഫസർ ആക്കുവാൻ  വഴിവിട്ട രീതിയിൽ വൈസ് ചാൻസലർ  ഗോപിനാഥ് രവീന്ദ്രൻ അനധികൃതമായി ഇടപെട്ടതിന്റെ  കൂടുതൽ തെളിവുകൾ കണ്ണൂർ മേഖലാ കമ്മിറ്റി പുറത്തുവിട്ടു. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച ജോബി കെ ജോസ് യോഗ്യതയായി അവകാശപ്പെട്ട രേഖകൾ ഹാജരാകുന്നതിൽ പരാജയപ്പെട്ടതിനാൽ പ്രൊഫസർ ആകുവാൻ യോഗ്യത ഇല്ല എന്ന് 01/07/2020 ന് ചേർന്ന എ പി ഐ സ്കോർ വെരിഫിക്കേഷൻ കമ്മിറ്റി തീരുമാനം കൈക്കൊണ്ടു. വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ റെ പ്രത്യേക താല്പര്യം പരിഗണിച്ച് 29/07/2020 എന്ന തീയതിയിൽ വീണ്ടും എ പി ഐ സ്കോർ വെരിഫിക്കേഷൻ കമ്മിറ്റി ചേരുകയും, ആദ്യ കമ്മിറ്റിയുടെ തീരുമാനത്തിൽ തന്നെ എത്തി  ചേരുകയും ചെയ്തു. പിന്നീട് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ അനധികൃതമായി സിൻഡിക്കേറ്റ് കമ്മിറ്റി ജോബി കെ  ജോസിന് വേണ്ടി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റിയുടെ ശുപാർശ പ്രകാരം       18.12.2020 ന്  എ  പി ഐ സ്കോർ വെരിഫിക്കേഷൻ കമ്മിറ്റിക്ക്  പകരം മറ്റൊരു കമ്മിറ്റി ആയി  സ്ക്രീനിങ് കo ഇവാലുവേഷൻ  കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി ജോബി കെ ജോസിന്റെ  പ്രമോഷൻ അംഗീകരിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുത കമ്മിറ്റി അംഗമായിരുന്ന സയൻസ് ഡീൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ രേഖകളും പുറത്തുവന്നു.   29/07/2020ന് ചേർന്ന രണ്ടാമത്തെ എപിഐ വെരിഫിക്കേഷൻ കമ്മിറ്റിയിൽ വ്യക്തമായി വൈസ് ചാൻസലറുടെ ശുപാർശയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരു അസാധാരണ ഇടപെടലാണ് എന്ന് കെപിസിടിഎ അറിയിച്ചു. എ  പി ഐ വെരിഫിക്കേഷൻ കമ്മിറ്റി ഒരിക്കൽ പ്രമോഷൻ തടഞ്ഞാൽ പിന്നീട് ആറുമാസം കാലയളവിനുശേഷം മാത്രമേ പുതിയ കമ്മിറ്റി രൂപീകരിക്കാൻ പാടുള്ളൂ  എന്നുള്ളതാണ് ചട്ടം എന്നും കെപിസിടിഎ അറിയിച്ചു. 18/12/2020 എന്ന തീയതിയിൽ സ്ക്രീനിംഗ് കo ഇവാലുവേഷൻ കമ്മിറ്റി ചേർന്നതും  അതിനു മുൻപായി സിൻഡിക്കേറ്റ് കമ്മിറ്റി രൂപീകരിക്കപ്പെട്ട തും അസാധാരണമായ നടപടി ആണ് എന്നും ജോബി കെ  ജോസ് എന്ന വ്യക്തിയെ പ്രൊഫസർ ആക്കി  മാറ്റുവാൻ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ നേരിട്ട് ഇടപെട്ടതിന്റെ  വ്യക്തമായ സൂചനകളാണ് ഇവ എന്നും വിവരാവകാശ രേഖകൾ പുറത്തു വിട്ടു കൊണ്ട് കെ പി സി ടി എ  അറിയിച്ചു.  പിന്നീട് രജിസ്ട്രാർ  ഇൻചാർജ് ആക്കി ജോബി കെ ജോസിനെ വൈസ് ചാൻസലർ മാറ്റി. ഇപ്പോൾ പുതുക്കിയ ആക്ടിന്  കടകവിരുദ്ധമായ നോട്ടിഫിക്കേഷൻ ഇറക്കിക്കൊണ്ട് , കൂടുതൽ യോഗ്യതയുള്ളവർ രജിസ്ട്രാർ പോസ്റ്റിന് അപേക്ഷിക്കാത്ത  സാഹചര്യവും ഒരുക്കുവാൻ സർവകലാശാലയും വൈസ് ചാൻസലറും  കിണഞ്ഞു പരിശ്രമിക്കുകയാണ് എന്ന് തെളിവുകൾ നിരത്തി മേഖലാ കമ്മിറ്റി അറിയിച്ചു. സ്വജനപക്ഷപാതത്തിന്റെ  ഏറ്റവും പുതിയ അവസ്ഥാന്തരം ആണ് കണ്ണൂർ സർവകലാശാലയിൽ നടമാടുന്നത് എന്നും വൈസ് ചാൻസലർ  അക്കാദമിക് സമൂഹത്തെ വെല്ലുവിളിക്കുകയാണ് എന്നും മേഖലാ ഭാരവാഹികൾ അറിയിച്ചു.  അടിയന്തര നടപടി ആവശ്യപ്പെട്ട് മേഖലാ കമ്മിറ്റി ഗവർണറെ സമീപിച്ചു.

ചട്ടലംഘനം പ്രിയ വർഗീസിന്റെ എഫ് ഡി പി യിലും: യൂ ജി സി ക് പരാതി

 

 

 

 

പ്രിയവർഗീസിനെതിരെ വീണ്ടും പരാതി KPCTA

ദേശീയ വിദ്യാഭ്യാസനയം  കേരളത്തിലെ ഉന്നത വിദ്യാഭാസ രംഗത്ത്: എം ജി റീജിയൻ വെബിനാർ

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,

രാജ്യം നാളിത് വരെ തുടർന്നു വന്ന വിദ്യാഭ്യാസ രീതിയിൽ നിന്ന് വൻ വ്യതിയാനങ്ങൾക്ക് വഴി തെളിക്കുന്ന ദേശീയ വിദ്യാഭ്യാസനയം 2020 പ്രഖ്യാപിച്ചു കഴിഞ്ഞു.
കരിക്കുലം, സ്ഥാപന രൂപങ്ങൾ, ഭരണ സംവിധാനങ്ങൾ എന്നിവയിൽ സമൂലമായ മാറ്റങ്ങളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്.
കാലാനുസൃതമായ മാറ്റങ്ങൾ  വിദ്യാഭ്യാസ രംഗത്ത് വരണം എന്നതിൽ തർക്കമില്ല. എന്നാൽ
പ്രീ കെ ജി തലം തൊട്ട് സർവകലാശാല തലം വരെ സ്പർശിക്കുന്ന ഈ നയരേഖയിൽ മാറ്റങ്ങളുടെ പ്രയോഗവൽകരണം, രാജ്യത്ത് ഇപ്പോൾ നില നിൽക്കുന്ന സ്ഥാപനങ്ങളുടെ പുനക്രമീകരണം എന്നിവയിൽ  വ്യക്തത ഇല്ല. മാത്രമല്ല പല മാറ്റങ്ങളും രാജ്യത്തെ വിദ്യാഭാസവിദഗ്ദരിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുമുണ്ട്. 
ദേശീയ വിദ്യാഭ്യാസനയം  കേരളത്തിലെ ഉന്നത വിദ്യാഭാസ രംഗത്ത് ഉണ്ടാക്കാനിടയുള്ള  ഗുണ ദോഷങ്ങളെക്കുറിച്ച് അധ്യാപക സമൂഹത്തിന് അറിവും അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ KPCTA വിമൻ സെൽ, എം ജി സർവകലാശാലാ റീജിയൻ ഒരു വെബിനാർ സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 27 ശനിയാഴ്ച 4 മണിക്ക് ഗൂഗിൾ മീറ്റിൽ ആണ് വെബിനാർ.
ഈ വിഷയം ആഴത്തിൽ പഠിച്ച  ഡോ.ബിജു ജോസഫ് സാർ ആണ് മുഖ്യ പ്രഭാഷകൻ. എല്ലാ അധ്യാപകരെയും ഈ വെബിനാറിലേക്ക് സ്വാഗതം ചെയ്യുന്നു.


എം.ജി.റീജിയൻ വിമൻ സെല്ലിനു വേണ്ടി

1. ഡോ. നീത എൻ. നായർ , കൺവീനർ 
വിമൻ സെൽ, എം ജി റീജിയൻ
2. ഡോ. ആതിര പ്രകാശ്, വെബിനാർ കോഡിനേറ്റർ

കേരള സർവകലാശാല വിസി നിയമനം: സേർച്ച് കമ്മിറ്റി രൂപീകരിച്ചു

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിട്ടിറങ്ങണ0: KPCTA

പ്രിയമുള്ളവരെ,

നാടും നാട്ടുകാരും പ്രളയ ദുരിതങ്ങളിൽ മുങ്ങിയ സമയമാണ്. അരിയടക്കം പല വ്യഞ്ജനങ്ങൾക്ക് കൂടി ജി.എസ്.ടി. ഏർപ്പെടുത്തിയതിൻ്റെ ദുരിതത്തിന് മേലെയാണ് പ്രകൃതി പകക്കുന്നതെന്നത് കൂടി നാം അറിയുന്നു.

നമ്മുടെ ബന്ധപ്പെട്ടവരും പ്രകൃതിയുടെ പിടിയിൽ നിന്ന് മുക്തമല്ല.

പ്രളയത്തിലും മറ്റും കഷ്ടതയനുഭവിക്കുന്ന നമുക്ക് ചുറ്റുമുള്ളവരുടെ കൂടെ നിൽക്കാനും അവർക്ക് കഴിയുന്നത്ര സഹായങ്ങൾ നൽകുവാനും കഴിയേണ്ടതുണ്ട്. ഒപ്പരം അതിജീവനം തുടങ്ങിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഇവിടെ സ്മരിക്കുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിട്ടിറങ്ങണമെന്ന് എല്ലാ അംഗങ്ങളോടും സസ്നേഹം അഭ്യർത്ഥിക്കുന്നു .

അഭിവാദ്യങ്ങളോടെ

ഡോ.ടി.മുഹമ്മദലി

പ്രസിഡൻ്റ്