News & Annoucements


കാലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്; ഇടത് സംഘടന ആളെ തിരുകി കയറ്റിയെന്ന് പരാതി

കണ്ണൂർ വിസി സർവകലാശാല ഫണ്ട് സ്വന്തം കേസുകൾക്ക്‌ ധൂർത്തടിക്കുന്നു- കെ പി സി ടി എ

കണ്ണൂർ വിസി സർവകലാശാല ഫണ്ട്  സ്വന്തം കേസുകൾക്ക്‌  ധൂർത്തടിക്കുന്നു- കെ പി സി ടി എ 

കണ്ണൂർ മേഖലാ കമ്മിറ്റി നൽകിയ പരാതിയിൽ  ഗവർണർ വിശദീകരണം തേടി 

രജിസ്ട്രാറുടെ  വിശദീകരണം ചട്ടവിരുദ്ധം

കണ്ണൂർ: 15/05/2023  

 ഗോപിനാഥ്  രവീന്ദ്രന് കണ്ണൂർ വിസി യായി പുനർ നിയമനം നൽകിയതിനെതിരായ കേസിൽ എതിർ കക്ഷിയായ വിസി  അഭിഭാഷകനെ സ്വന്തം നിലയിൽ നിയോഗിച്ച ശേഷം അനധികൃതമായി സർവകലാശാല ഫണ്ടിൽ നിന്നും അഡ്വക്കേറ്റ് ഫീയായി ലക്ഷങ്ങൾ ചെലവിട്ടത് ന്യായീകരിച്ച് സർവ്വകലാശാല.

 കെപിസിടിഎ കണ്ണൂർ മേഖലാ പ്രസിഡണ്ട് ഡോ ഷിനോ  പി ജോസ്  ഗവർണർക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് അഡ്വക്കേറ്റ് ഫീസ്ഇനത്തിൽ ലക്ഷങ്ങൾ അനുവദിച്ചതിനെ ന്യായീകരിച്ച് ഗവർണർക്ക് മറുപടി നൽകിയിരിക്കുന്നത്.

 വ്യക്തിയുടെ പേരിൽ കോടതി പരിഗണിക്കുന്ന കേസുകളിൽ സർവകലാശാല ഫണ്ട് വിനിയോ ഗിക്കാമെങ്കിൽ, സർവകലാശാലയിൽ കേസുകൾ നേരിടുന്ന എല്ലാ അധ്യാപകർക്കും, അനധ്യാപകർക്കും സമാനമായി അഡ്വക്കേറ്റ് ഫീ നൽകേണ്ടതായിവരും.  സമാന കേസുകളിൽ എതിർ കക്ഷികൾ, കോടതി ചെലവ് സ്വയം  വഹിക്കുമ്പോഴാണ് വിസി സ്വന്തം പേരിലുള്ള കേസിന്റെ ചെലവുകൾക്ക് ലക്ഷങ്ങൾ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവിടുന്നത്.

 വൈസ് ചാൻസലർ  ഗോപിനാഥ് രവീന്ദ്രനെതിരെയുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസ് പരിഗണിച്ചിരുന്ന ന്യായാധിപനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്  കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ  അധ്യക്ഷനായ മൂട്ട്  കോട്ട്  കോമ്പറ്റീഷൻ ഉദ്ഘാടനം ചെയ്യാൻ  ക്ഷണിച്ച നീക്കം വിവാദമായതിനെതുടർന്ന്  അദ്ദേഹം പ്രസ്തുത  പരിപാടിയിൽ നിന്നും   പിന്മാറിയിരുന്നതിൽ നിന്നുതന്നെ, സ്വന്തം നിയമനം ഏതുവിധേനയും ശരി വയ്പ്പിക്കാൻ വിസി കാട്ടുന്ന വ്യഗ്രതയ്ക്ക് യാതൊരു നീതീകരണവുമില്ലെന്ന് കെ പി സി ടി എ   ഭാരവാഹികൾ പറഞ്ഞു.

വിസി യുടെ സ്വന്തം കേസിന് അഡ്വക്കേറ്റ് ഫീ അനുവദിച്ച തീരുമാനം റദ്ദാക്കണമെന്ന് ഭാരവാഹികൾ ഗവർണറോട് ആവശ്യപ്പെട്ടു.

 മേഖല പ്രസിഡന്റ് ഡോ. ഷിനോ പി ജോസ്   അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, മേഖലാ സെക്രട്ടറി ഇ എസ് ലത, ലൈസൻ ഓഫീസർ ഡോ. വി പ്രകാശ് എന്നിവർ സംസാരിച്ചു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് 2023 കെപിസിടിഎ സ്ഥാനാർഥികളെ വിജയിപ്പിക്കുക....

കാലിക്കറ്റ് സർവ്വകലാശാലാ പഠന ബോഡുകൾ പുന:സംഘടിപ്പിച്ചത് അക്കാഡമിക് താല്പര്യത്തെ  പടിക്ക് പുറത്ത് നിർത്തിക്കൊണ്ടെന്ന്   കെ. പി .സി .ടി .എ

കാലിക്കറ്റ് സർവ്വകലാശാലാ പഠന ബോഡുകൾ പുന:സംഘടിപ്പിച്ചത് അക്കാഡമിക് താല്പര്യത്തെ  പടിക്ക് പുറത്ത് നിർത്തിക്കൊണ്ടെന്ന്   കെ. പി .സി .ടി .എ

കോഴിക്കോട്: മാനദണ്ഡങ്ങളും പാലിക്കാതെയും അക്കാഡമിക് താല്പര്യങ്ങൾ പരിഗണിക്കാതെയും ഇടതുപക്ഷ രാഷ്ടീയക്കാരനായിരിക്കുക എന്ന  'യോഗ്യത' മാത്രം പരിഗണിച്ചാണ് കാലികറ്റ് സർവ്വകലാശാല  പഠനബോഡുകൾ പുനസംഘടിപ്പിച്ചതെന്നും പ്രസ്തുത പുനഃസംഘടന ഓർഡർ റദ്ദു ചെയ്തുകൊണ്ട് 
അക്കാദമിക മികവും സീനിയോറിറ്റിയും മാനദണമാക്കി പുതിയ ബോഡുകൾ രൂപീകരിക്കണമെന്നും കെ.പി.സി.ടി എ യൂനിവേഴ്സിറ്റി റീജിയണൽ കമ്മറ്റി ആവശ്യപ്പെട്ടു. 

അക്കാഡമിക് വിദഗ്ദരെയും സീനിയർ ഫാക്കൽറ്റികളെയും  പടിക്ക് പുറത്ത് നിർത്തി പല  ബോഡുകളുടെയും ചെയർമാൻമാർ പുതുതായി സർവ്വീസിൽ വന്ന കുറഞ്ഞ പരിചയം മാത്രമുള്ള അസിസ്റ്റൻ്റ് പ്രൊഫസർമാരാണ്. മുപ്പതിൽ കൂടുതൽ പേപ്പറുകൾ വരുന്ന സിലബസ് പരിചയക്കുറവുള്ള അധ്യാപകർ കൈകാര്യം ചെയ്യുന്നത് ഭാവി തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. നിലവിലെ പല സിലബസുകളിലും തെറ്റുകളുടെ കൂമ്പാരമാണ്. പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ പരിചിതരായ അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ യഥേഷടം ഉണ്ടായിരിക്കെ അവരെ അവഗണിച്ചു കൊണ്ടാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നത് ' ഒരാളെ തന്നെ വ്യത്യസ്ഥ ബോഡുകളിൽ ഉൾപ്പെടുത്തിയും  ചെയർമാനാക്കിയും വിഷയവുമായി ഒരു ബന്ധവുമില്ലാത്തവരെ ഉൾപ്പെടുത്തിയുമാണ് ബോഡുകൾ പുന:സംഘടിപ്പിച്ചിട്ടുള്ളത്.  ഉദാഹരണമായി പറഞ്ഞാൽ അക്വാക്ൾചർ വിഷയത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഉള്ള സാഹചര്യത്തിൽ സുവോളജി അധ്യാപകരെയും അതുപോലെ ബയോ കെമിസ്ട്രി ബോർഡിൽ കെമിസ്ട്രിക്കാരെയും ഉൾപ്പെടുത്തിയിരിക്കുന്നു. കാലാവധി അവസാനിച്ച  ഇടതുപക്ഷ സിണ്ടിക്കേറ്റിൻ്റെ തിടുക്കത്തിലുള്ള പുന:സംഘടനാ ഉത്തരവ് സെനറ്റ് ഇലക്ഷൻ മുന്നിൽ കണ്ട്  നടത്തിയിട്ടുള്ളതാണ്.  സി.പി. എമ്മിന്റെ താളത്തിനനുസരിച്ച് തുള്ളുന്നവരെയും ഏറാൻ മൂളികളെയും മാത്രം ഉൾപ്പടുത്തി രൂപീകരിച്ച സിണ്ടിക്കറ്റ് നടപടി അക്കാഡമിക് വിരുദ്ധവും ജനാധിപത്യ ധ്വംസനവും സ്വന്തക്കാർക്ക് എന്തും നൽകുമെന്ന ധിക്കാര മനോഭാവവുമാണെന്നും   കെ.പി.സി.ടി.എ ആരോപിച്ചു. 
 അക്കാഡമിക് താല്പര്യമുള്ളവരെ മാത്രം പരിഗണിച്ചിരുന്ന ബോഡ് ഓഫ് സ്റ്റഡീസ്' രാഷ്ടീയ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന സിണ്ടിക്കേറ്റ് നടപടിയെ ശക്തമായി    കെ.പി.സി.ടി.എ യൂനിവേഴ്സിറ്റി മേഖല കമ്മറ്റി അപലപിച്ചു. ഇത് സംമ്പന്ധിച്ച് ചാൻസ്ലർക്ക് പരാതി നൽകുമെന്നും വിദഗ്ദരുമായി ആലോചിച്ച് നിയമ നടപടി ഉൾപ്പെടെയുള്ള വിഷയങ്ങൾ ആലോചിക്കുമെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡണ്ട് ഡോ. മുഹമ്മദ് അസ്ലം അധ്യക്ഷം വഹിച്ചു. ഡോ. ബിജു ജോൺ , ഡോ. ഉമർ ഫാറൂഖ് , ഡോ. കെ.ജെ. വർഗീസ്, ഡോ. ഇ. കെ. സാജിത് തുടങ്ങിയവർ സംസാരിച്ചു.

ഓൺലൈൻ ചോദ്യപേപ്പർ വഴി പരീക്ഷ അട്ടിമറിക്കുന്നു : കെ പി സി ടി എ

ജനാധിപത്യ സംരക്ഷണ ദിനം 31 MARCH 2023

നമ്മുടെ ഏറ്റവും പ്രിയങ്കരനായ ശ്രീമാൻ രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2023 മാർച്ച് 31 നു കെ പി സി ടി എ നടത്തുന്ന ജനാധിപത്യ സംരക്ഷണ ദിനത്തിൽ അംഗങ്ങൾ എല്ലാവരും ബാഡ്ജ് ധരിക്കുകയും whatsup സ്റ്റാറ്റസുകളാക്കുകയും ചെയ്യുന്നു.

https://www.facebook.com/100078882738741/posts/pfbid02ipTqLHBrqtyRUwe4pJJmD48FBP3Y1pFgDptA1A23RGwCWVzzjiPqm1QjwqHJwiKVl/?sfnsn=mo

 

 

 

KPCTA KOZHIKODE DISTRICT CONVENTION, 20.03.2023

KPCTA THRISSUR DISTRICT CONVENTION 22 MARCH 2023

 

 

 

കൊട്ടാരക്കരയിലെ എസ് എഫ് ഐ അതിക്രമം അപലനീയം: കെ പി സി ടി എ

സംസ്ഥാന സമ്മേളനം മാർച്ച് 11, 12 തീയ്യതികളിൽ: കോഴിക്കോട്

KOLLAM DISTRICT CONVENTION

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം-   കാലാവധി പൂർത്തിയാക്കിയ നിലവിലെ സെനറ്റിനും സിൻഡിക്കേറ്റിനും തുടരാനാവില്ല-- പകരം സംവിധാനം  ചട്ട പ്രകാരം ചാൻസലർക്ക്‌ തീരുമാനിക്കാം,


 മാർച്ച് 6 ന് കാലാവധി അവസാനിക്കുന്ന കാലിക്കറ്റ് സർവകലാശാല  സെനറ്റിന് പകരമുള്ള സെ നറ്റ്  രൂപീകരണ നടപടികൾ  ജൂൺ 30ന് മുമ്പ് പൂർത്തിയാക്കണമെന്നും, അതുവരെ യൂണിവേഴ്സിറ്റി  നിയമപ്രകാരം താൽക്കാലിക സംവിധാനം ചാൻസലർക്ക് കൈക്കൊള്ളാമെന്നും   ഹൈക്കോടതി ജസ്റ്റിസ്. സതീഷ്  നൈനാൻ ഉത്തരവിട്ടു.

സർക്കാരാണ്, താൽക്കാലിക ഭരണ സമിതി രൂപീകരിക്കേണ്ടതെന്ന സർവ്വകലാശാലയുടെ വാദം കോടതി അംഗീകരിച്ചില്ല.

 സെനറ്റ് തിരഞ്ഞെടുപ്പ് ഉടനടി നടത്താൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും അതേവരെ താൽക്കാലിക സംവിധാനം യൂണിവേഴ്സിറ്റി നിയമപ്രകാരം ചാൻസർ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ട്  സെനറ്റ് അംഗം ഡോ:ഷിബി.എം. തോമസ് (KPCTA) നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ചാൻസലർ,  വൈസ് ചാൻസർ എന്നിവരെ എതിർകക്ഷികളാക്കിയാണ്‌ ഹർജ്ജി ഫയൽ ചെയ്തത്.
ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

MALAPPURAM DISTRICT CONVENTION

KPCTA കൊല്ലം ജില്ലാ സമ്മേളനം 2023 മാർച്ച് 7, 4pm, സെന്റ് ഗ്രിഗോറിയോസ്സ് കോളേജ്

KPCTA കൊല്ലം ജില്ലാ സമ്മേളനം

2023 മാർച്ച് 7, ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക്

സെന്റ് ഗ്രിഗോറിയോസ്സ് കോളേജ് , കൊട്ടാരക്കര

https://www.facebook.com/100078882738741/posts/pfbid02t1cSXEmxvBvw64PfQqGZb7LHmUjGHbzT15kjzEJaivmswnhc9TofvvjrVNj6yS8Dl/?mibextid=Nif5oz