ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള അധ്യാപകരുടെ നിവേദനത്തിൽ കോടതി നിർദേശം സർക്കാർ പാലിച്ചില്ലെന്ന് ആരോപി...
Read more at: https://www.manoramaonline.com/news/kerala/2021/02/03/college-teachers-approach-high-court.html
Iqbal College. Peringammala
പ്രിയമുള്ളവരെ,
ഫെബ്രുവരി 10ന് UTEF ൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സംസ്ഥാന സർക്കർ ജീവനക്കാരുടെ പണിമുടക്ക് സമരത്തിൽ പങ്കെടുക്കാൻ സംഘടന തീരുമാനിച്ചിരിക്കുകയാണല്ലോ. കോളെജധ്യാപകരുടെ പരിഷ്ക്കരിച്ച ശമ്പളം പോലും ആസൂത്രിതമായി തടഞ്ഞുവച്ച് നമ്മെ വഞ്ചിക്കുകയും കോളെജധ്യാപകരെ മന്ത്രിമാർ പോലും പരസ്യമായി അവഹേളിക്കുകയും ചെയ്ത നെറികെട്ട പിണറായി സർക്കാറിനെതിരെ പ്രതികരിക്കുവാനുള്ള അവസരമാണ് ഈ സമരം.
മാത്രവുമല്ല, കോളെജധ്യാ പകരെയും ജീവനക്കാരെയും വട്ടമിട്ട് ദ്രോഹിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിച്ചിട്ടും സ്വന്തം വാല് പാർടിപ്പേടിയുടെ അമ്മിക്കടിയിൽ വെച്ച് ന്യായീകരണ പിച്ചും പേയും പറയുന്ന "ഗുണം പറ്റി " കളുടെ അധ്യാപക വഞ്ചനയെത്തുറന്ന് കാണിക്കുവാനുള്ള അവസരം കൂടിയാണ് ഈ സമരം.
ധാർമ്മികതയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് സർവകലാശാലകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും ഈ നെറികെട്ട സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനമേളകളെ തുറന്നു കാട്ടേണ്ടതും നന്മുടെ ഉത്തരവാദിത്തമാണ്.
യോഗ്യതകളും റാങ്കുകളും നേടിയ അഭ്യസ്ഥവിദ്യരുടെ നെഞ്ചിലൂടെ മാർക്സിസ്റ്റ് പാർടീ റിപബ്ലിക്കിൻ്റെ ടാങ്കർ വണ്ടികൾ കയറ്റിയുരുട്ടുന്നത് വിദ്യാർത്ഥികളുടെ ഉന്നമനത്തിൽ താത്പര്യമുള്ള അധ്യാപകർക്ക് നോക്കി നിൽക്കാനാവില്ല. ഈ സമരം സർക്കാറിൻ്റെ വഞ്ചനക്കും അധികാരമുഷ്ക്കിനും അവസരവാദത്തിനും ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാനുള്ള ഗൂഢാലോചനക്കെതിരെയുള്ളതുമാണ്.
സംസ്ഥാനത്തെ അഭിമാനബോധമുള്ള എല്ലാ അധ്യാപകരെയും ഈ പണിമുടക്കിൽ പങ്കെടുപ്പിക്കാൻ എല്ലാ അംഗങ്ങളും ശ്രമിക്കേണ്ടതാണ്.
നിർദ്ദേശങ്ങൾ
1. റീജിയണൽ ജില്ലാ തലങ്ങളിൽ സമരത്തിൻ്റെ ആവശ്യങ്ങൾ വിശദീകരിക്കുന്ന പത്രവാർത്തകൾ നൽകണം.
2. പണിമുടക്ക് നോട്ടീസിൻ്റെ മാതൃക ഇതോടൊപ്പം നൽകുന്നു. അത് അംഗങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച് തിങ്കളാഴ്ച പ്രിൻസിപ്പൽമാർക്ക് നൽകണം.
3. ഓരോ യൂണിറ്റിലും പണിമുടക്കിൽ പങ്കെടു ക്കുന്നവരുടെ എണ്ണം യൂണിറ്റ് സെക്രട്ടറിമാർ ജില്ലാ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
4. ജില്ലാ സെക്രട്ടറിമാർ അത് ക്രോഡീകരിച്ച് പ്രവർത്തക സമിതി ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
KPCTA സംസ്ഥാന സമിതിക്ക് വേണ്ടി
Dr. Joby Thomas-k
President
Dr. U.Abdul Khalam
General Secretary
2010-15 കാലഘട്ടത്തിൽ അധ്യാപകർ യൂണിവേഴ്സിറ്റി പരീക്ഷകളുടെമൂല്യനിർണയത്തിന് കൈപ്പറ്റിയിരുന്ന വേതനം അന്യായമായി തിരിച്ചുപിടിക്കുവാൻ കേരള സർവകലാശാലയും കൊല്ലം DD യും നടത്തിയ നീക്കം ബഹു.കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. KPCTA ഫയൽ ചെയ്ത കേസിലാണ് ഇന്ന് കേരള ഹൈക്കോടതിയിൽ നിന്ന് നിർണായകമായ വിധിയുണ്ടായത്
കോളജ് അധ്യാപകർ, യോഗ്യത പിഎച്ച്ഡി, നെറ്റ്; ശമ്പളം സ്വീപ്പർക്കും താഴെ
https://www.manoramaonline.com/news/latest-news/2021/01/06/salary-disparity-ugc-college-lecturer.html
Shared via Manorama Online News App
Download @ mobile.manoramaonline.com