News & Annoucements


CALICUT UNIVERSITY ACADEMIC COUNCIL ELECTION 2023

State Leadership Camp 2023

 

കണ്ണൂർ വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹം: പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ.

https://www.youtube.com/watch?v=bJLDgq5bXDM

https://www.latestly.com/agency-news/india-news-kerala-opposition-demands-higher-education-ministers-resignation-after-sc-verdict-on-kannur-university-vc-re-appointment-5596874.html

സെന്റ് തോമസ് കോളേജ് തൃശൂർ കെ പി സി ടി എ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ നു സമൂചിതമായ സ്വീകരണം നൽകി. കണ്ണൂർ സർവകലാശാല വൈസ് ചാന്സലർ നെ പുറത്താക്കിയ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു ????ഡോ ബിജു ജോൺ എം, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം, യൂണിറ്റ് പ്രസിഡന്റ്‌ ഡോ സാജു എം ഐ, MAT സെക്രട്ടറി ശ്രീ രഞ്ജിത് വര്ഗീസ്, കൺവീനർ ഡോ മെജോയ് ജോസ് തുടങ്ങിയവർ സമീപം.

സര്‍ക്കാരിന്റേത് പൊതുസമൂഹത്തെ വെല്ലുവിളിക്കുന്ന ഇടപെടലുകള്‍

'ആത്മാഭിമാനമുണ്ടെങ്കിൽ മന്ത്രി ആർ ബിന്ദു രാജിവെച്ചൊഴിയണം'

2024 ജനുവരി 24 നു KPCTA പണിമുടക്ക് സമരം നടത്തുന്നു

അധ്യാപകരെയും സർക്കാർ ജീവനക്കാരെയും തഴയുന്ന സർക്കാർ നയത്തിനെതിരെ SETO യുടെ നേതൃത്വത്തിൽ KPCTA യും മറ്റു അനുബന്ധ സർവീസ് സംഘടനകളും ചേർന്ന് 2024 ജനുവരി 24 നു പണിമുടക്ക് സമരം നടത്തുന്നു.  
1. തടഞ്ഞു വച്ചിരിക്കുന്ന മുഴുവൻ DA 8ഗഡു കോളേജ് അധ്യാപകർക്ക്, 29 % ഉടൻ വിതരണം ചെയ്യുക.
2. 2016-2019 ശമ്പള പരിഷകരണ കുടിശിക (1500കോടി) ഉടൻ നൽകുക
3. യൂ ജി സി റെഗുലേഷനിൽ ഉറപ്പു നൽകുന്ന എംഫിൽ/ പി എച് ഡി ഇൻക്രെമെന്റുകൾ ഉടൻ നൽകുക 
4. ലീവ് സറണ്ടർ പുനസ്ഥാപിക്കുക
5.മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക
6.സ്പാർക്കിലെ സങ്കീർണതകൾ പരിഹരിക്കുക 
7.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക 
തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ജയ് കെ പി സി ടി എ

Kannur University Senate Election 2023

കേരളവർമ്മ കോളേജിലെ കോളേജ് യൂണിയൻ  ഇലക്ഷൻ അട്ടിമറി: റീ-ഇലക്ഷൻ നടത്തണമെന്ന്  കെ പി സി ടി എ

കേരളവർമ്മ കോളേജിലെ കോളേജ് യൂണിയൻ  ഇലക്ഷൻ അട്ടിമറി: റീ-ഇലക്ഷൻ നടത്തണമെന്ന്  കെ പി സി ടി എ

തൃശൂർ:  കേരള വർമ്മ കോളേജിൽ ചെയർമാൻ സ്ഥാനാർഥിയായി ജയിച്ച ശ്രീക്കുട്ടൻ കേരളത്തിലെ ജനാധിപത്യ വിജയത്തിന്റെ പ്രതീകമാണെന്നും അത് അട്ടിമറിക്കാൻ ലക്ഷ്യംവച്ചുകൊണ്ടു നടന്ന റീ കൗണ്ടിങ്ങും വീണ്ടും റീ കൗണ്ടിങ്ങും അതിനിടയിൽ രാത്രിയിൽ നടന്ന കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ  ഇടപെടലും കറണ്ട് പോക്കും തുടർന്ന് എതിർ സ്ഥാനാർഥിക്കു കൂടുതൽ വോട്ടുകൾ കിട്ടിയതായുള്ള പ്രഖ്യാപനവും ഒക്കെ ജനാധിപത്യ സംവിധാനത്തോടും സർവകലാശാല നിയമങ്ങളോടും ഉള്ള വെല്ലുവിളിയാണെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മറ്റി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ കറണ്ട് പോയപ്പോൾ അർദ്ധരാത്രിവരെ റീ കൗണ്ടിങ് നടത്തിയത്  തീർത്തും നിഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി.  കോളേജ് യൂണിയൻ ഇലക്ഷനിൽ മാനേജ്‌മന്റ് ഇടപെട്ടതിൽ ശക്തമായ പ്രധിഷേധം കെ പി സി ടി എ രേഖപ്പെടുത്തി. 
കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടനെ അവഹേളിക്കുന്ന തരത്തിൽ അർദ്ധരാത്രിയിൽ റീ കൗണ്ടിംഗ് നടത്തിയതും തുടർന്ന് കറണ്ട്‌ പോയപ്പോൾ  സംഭവിച്ചതെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമല്ല എന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തെ കശാപ്പു ചെയ്യുന്ന ഇത്തരം സാഹചര്യത്തിൽ റീ ഇലക്ഷൻ നടത്തി സുതാര്യമായ വിധത്തിൽ കൗണ്ടിംഗ് നടത്തി സംശയധീതമായി വിജയ പ്രഖ്യാപനം നടത്തണമെന്ന് കെ പി സി ടി എ ആവശ്യപ്പെട്ടു.  കൂടാതെ നിലവിലെ റിട്ടേണിങ് ഓഫീസറെ മാറ്റി ആവശ്യമായ സുരക്ഷയും മുന്നൊരുക്കങ്ങളും നടത്തി റീ ഇലക്ഷൻ നടത്തി വിജയികളെ പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ സെക്രട്ടറി ഡോ കെ ജെ വർഗീസ്, ജില്ലാ പ്രസിഡന്റ് ഡോ എഡിസൺ വർഗീസ്, ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം, ഡോ ശ്രീലത ഇ, ശ്രീ രഞ്ജിത്ത് വർഗീസ്  തുടങ്ങിയവർ പ്രസംഗിച്ചു.

മൂല്യനിർണ്ണയ ക്യാമ്പുകളിൽ അധ്യാപകർ കരിദിനം ആചരിച്ചു.

മൂല്യനിർണ്ണയ ക്യാമ്പുകളിൽ അധ്യാപകർ കരിദിനം ആചരിച്ചു.

തൃശൂർ : പുനർമൂല്യ നിർണ്ണയവുമായി ബന്ധപ്പെട്ട് കോളേജധ്യാപകരിൽ നിന്നും പിഴ ഈടാക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് കെ.പി.സി.ടി.എ കാലിക്കറ്റ് യൂണിവേഴ്സിറ്റി  മേഖലാ കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി അധ്യാപകർ കറുത്ത ബാഡ്ജുകൾ ധരിച്ചുകൊണ്ട് ജില്ലയിലെ വിവിധ മൂല്യനിർണ്ണയ  ക്യാമ്പുകളിൽ പങ്കെടുത്തു.
കരിദിനാചരണവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ സെന്റ് തോമസ് കോളേജിൽ കെ പി സി ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോൺ നിർവഹിച്ചു.  ജില്ലാ സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ ഡോ. ചാക്കോ വി എം,  യൂണിറ്റ് പ്രസിഡന്റ് ഡോ. സാജു എം ഐ, ട്രഷറർ ഡോ. സാബു എ എസ് തുടങ്ങിയവർ പ്രസംഗിച്ചു.   ചാലക്കുടി ഗവണ്മെന്റ് കോളേജിലെ പ്രധിഷേധം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ശ്രീ. രഞ്ജിത്ത് വർഗീസിന്റെ  നേതൃത്വത്തിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ പ്രതിഷേധം കാലിക്കറ്റ് റീജിയണൽ സെക്രട്ടറി ഡോ. കെ ജെ വർഗീസിന്റെ നേതൃത്വത്തിലും ശ്രീ വിവേകാനന്ദ കോളേജിലെ പ്രധിഷേധം ജില്ലാ പ്രസിഡന്റ് ഡോ. എഡിസൺ വർഗീസിന്റെ നേതൃത്വത്തിലും ശ്രീകൃഷ്‌ണ കോളേജിലെ പ്രതിഷേധം കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. ശ്രീലത ഇ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡോ. വിഷ്ണു ആർ എന്നിവരുടെ നേതൃത്വത്തിലും നടന്നു. കെ പി സി ടി എ യുടെ  നേതൃത്വത്തിൽ ജില്ലയിലെ മറ്റു കോളേജുകളിലും മൂല്യനിർണയ ക്യാമ്പുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Wayanad: കെപിസിടിഎ പ്രതിഷേധിച്ചു. ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയുമായി ബന്ധപ്പെട്ട്  കോഴിക്കോട് സർവ്വകലാശാല ഇറക്കിയ അധ്യാപക വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോളെജ് അധ്യാപകർ പ്രതിഷേധിച്ചു. പ്രതിഷേധ സമരം കെപിസിടിഎ ജില്ലാ പ്രസിഡൻറ് പി. കബീർ ഉദ്ഘാടനം ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വൈസ്  ചാൻസലർ അടക്കമുള്ള യൂണിവേഴ്സിറ്റി അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ആരംഭിച്ച ഇന്നുവരേക്കും ഉത്തരവ് പിൻവലിക്കുവാനോ മരവിപ്പിക്കുവാനോ സർവകലാശാല തയ്യാറാവാത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ കോളേജുകളിലായി ഇന്ന് ആരംഭിച്ച മൂല്യ നിർണ്ണയ ക്യാമ്പസുകളിലെ അധ്യാപകർ പ്രതിഷേധിച്ചത് . കൽപ്പറ്റ എൻ എം എസ് എം ഗവൺമെൻറ് കോളേജിൽ നടത്തിയ പ്രതിഷേധത്തിന് ഡോക്ടർ അരുൺകുമാർ ടി ടി, എൻ .മുഹമ്മദ് റാഫി സി എ, ഡോക്ടർ ആർ.ഗണേഷ് കുമാർ,ധന്യ അബ്രാഹം, ദിവ്യ വിപി, ജിഷ ടിപി, സബിൻ ബേബി, ഡോക്ടർ പി .ബാലകൃഷ്ണൻ വിൽസൺ എം എ തുടങ്ങിയവർ നേതൃത്വം നൽകി.

മലപ്പുറം: പുനർ മൂല്ല്യ നിർണ്ണയവുമായി ബന്ധപ്പെട്ട് കോളേജധ്യാപകരിൽ നിന്നും പിഴ ഈടാക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് കെ.പി.സി.ടി.എ കാലിക്കറ്റ് യൂണിവേഴ്സിറ്റി മേഖലാ കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി അധ്യാപകർ കറുത്ത* *ബാഡ്ജുകൾ ധരിച്ചുകൊണ്ട് ജില്ലയിലെ വിവിധ മൂല്ല്യ നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുത്തു.

കരിദിനാചരണവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എസ്.എസ്.എ കോളേജ് അരീക്കോടിൽ വെച്ച് കെ.പി.സി.ടി.എ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. മൊയ്തീൻ കുട്ടി മടത്തിൽ നിർവഹിച്ചു. *ജില്ലാ ട്രഷറർ പ്രൊഫ.അബ്ദുറബ്ബ് വളവന്നൂർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ വിവിധ യൂണിറ്റ് ഭാരവാഹികളായ പ്രൊഫ. സാക്കിർ ബാബു കുനിയിൽ, പ്രൊഫ. സൽമാനുൽ ഫാരിസ് , പ്രൊഫ. നജ്മൽ ബാബു, പ്രൊഫ. മുജീബ് റഹ്മാൻ അരീക്കോട്, പ്രൊഫ. ജാഫർമോങ്ങം തുടങ്ങിയവർ സംസാരിച്ചു.

LEAP 2023 ഒക്ടോബർ 28, 29 (ശനി രാവിലെ 11 മണി മുതൽ ഞായർ ഉച്ചക്ക് 1 മണി വരെ)

പ്രിയപ്പെട്ട കെ.പി.സി.ടി.എ സഹപ്രവർത്തകരേ,

കെ.പി.സി.ടി എ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ ലീഡേഴ്‌സ് ക്യാമ്പ് [LEAP 2023] ഒക്ടോബർ 28, 29 (ശനി രാവിലെ 10.30  മുതൽ ഞായർ ഉച്ചക്ക് 2 മണി വരെ)
തിയതികളിൽ വയനാട് ചുണ്ടേൽ Dazzle Mount റിസോർട്ടിൽ വെച്ച്  നടക്കുന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു.

സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിനാവശ്യമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും യൂണിറ്റ് തലം മുതൽ സംസ്ഥാന സമിതി വരെയുള്ള നേതൃനിരയിലുള്ളവരുടെ  പ്രവർത്തനം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും നേതൃത്വപാടവം വർദ്ധിപ്പിക്കുന്നതിനും ക്യാമ്പ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആയതിനാൽ എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കുവാൻ വേണ്ട ക്രമീകരണങ്ങൾ നേരത്തെ തന്നെ ചെയ്യണമെന്നും ക്യാമ്പിൽ പങ്കെടുത്ത് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ക്യാമ്പ് രജിസ്ട്രേഷൻ നടത്തണമെന്ന് പ്രത്യേകം ഉണർത്തുന്നു . ക്യാമ്പിൽ പങ്കെടുക്കുന്നവർ മാത്രമേ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ എന്നും അറിയിക്കുന്നു. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 18/10/2023.

സംഘടനയുടെ പ്രവർത്തന ചരിത്രത്തിലെ ഒരു പുതിയ അധ്യായം രചിക്കുന്നതിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Link
https://forms.gle/ZJH5ppQqRgN5En5t5

On University Fund Issue

പുനർമൂല്യനിർണയത്തിൽ മാർക്കു വ്യത്യാസം വന്നാൽ അധ്യാപകരിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണം

പുനർമൂല്യനിർണയത്തിൽ മാർക്കു വ്യത്യാസം വന്നാൽ അധ്യാപകരിൽ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണം; കെ പി സി ടി എ 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷ മൂല്യനിർണയത്തിൽ 30 % ത്തിൽ കൂടുതൽ മാർക്കു വ്യത്യാസം വന്നാൽ അധ്യാപകരിൽനിന്നു പിഴ ഈടാക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം അശാസ്ത്രീയവും അധ്യാപക സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ലായെന്നും പ്രധിഷേധർഹമാണെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) വൈസ് ചാന്സലറെ അറിയിച്ചു. 
ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി കാലിക്കറ് സർവകലാശാല 03 .10 .2023  നു ഇറക്കിയ U.O.No. 1817/2023/PB ഓർഡറിൽ  പരീക്ഷ ഫല പ്രസദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയിൽ മാർക്കിൽ മാറ്റം കണ്ടെത്തിയാൽ ചീഫ് എക്സമിനറിൽ നിന്ന് 2000 രൂപയും അഡിഷണൽ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നു.  പുനർമൂല്യനിര്ണയം അന്തിമമാകുമ്പോൾ    30% അതല്ലെങ്കിൽ അതിൽ കൂടുതൽ ആയാൽ യഥാർഥ  അഡീഷണൽ  എക്സമിനറിൽ നിന്നും ചീഫ് എക്സമിനറിൽ നിന്നും  വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കുന്നു. വിശദീകരണം  വൈസ് ചാൻസലർ പരിശോധിച്ച് തൃപ്തികരമല്ലെങ്കിൽ മുകളിൽ പറഞ്ഞ ഫൈൻ ഈടാക്കാനും യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നു.  

തികച്ചും കോളേജ് അധ്യാപക സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന യൂണിവേഴ്സിറ്റിയിയുടെ പുനർമൂല്യനിർണയ മാർക്കിൽ വ്യത്യാസം കണ്ടാൽ ഫൈൻ ഈടാക്കാനുള്ള  നടപടി തീർത്തും പ്രധിഷേധർഹാമാണ് . ഒരിക്കൽ അഡിഷനലും ചീഫും കൂടി മൂല്യ നിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ മറ്റൊരു അധ്യാപകൻ നോക്കുമ്പോൾ ഡിസ്ക്രിപ്റ്റീവ് ഉത്തരങ്ങളിൽ വ്യത്യാസം വരാൻ സാധ്യത കൂടുതലാണ്. ആദ്യം നോക്കിയവർ കൃത്യമായി നോക്കിയിട്ടു രണ്ടാമത് നോക്കുന്നവർ വളരെ ലിബറൽ ആയി നോക്കിയാൽ ഇത്തരത്തിൽ 30% വ്യത്യാസം വരാൻ സാധ്യത കൂടുതലാണ്. അപ്പോൾ പിഴ അടക്കേണ്ടി വരുന്നത് ആദ്യം നോക്കിയവരോടുള്ള അനീതിയാണ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണെങ്കിൽ യൂണിവേഴ്സിറ്റി  പറഞ്ഞ വാദങ്ങൾ ശരിയാണെന്നു പറയാം. 

ചീഫ് എക്സമിനെർ 10 ശതമാനത്തിൽ കുറയാത്ത   പേപ്പറുകളാണ് പുനർ മൂല്യ നിർണയം നടത്തുന്നത്. ബാക്കി വരുന്ന പേപ്പറുകൾ ക്ക്  സ്‌ക്രൂട്ടിനി മാത്രമാണ് നടത്തുന്നത്.  മാത്രവുമല്ല പഠിപ്പിച്ചു പരിചയക്കുറവുള്ള പേപ്പറുകളും ക്യാമ്പുകളിൽ അധ്യാപകർ നോക്കേണ്ടി വരും. ഇത്തരം സാഹചര്യത്തിൽ അധ്യാപകരുടെ മാത്രം പിഴവായി മാർക്കു വ്യത്യാസം വരുന്നതെന്ന് പറയാൻ സാധിക്കില്ല. 

ഏതെങ്കിലും ചുരുക്കം ചില സാഹചര്യങ്ങളിൽ മാർക്കു വ്യത്യാസം കണ്ടുപിടിക്കാനുള്ള സംവിധാനം ആണ് പുനർമൂല്യ നിർണയം. അത് പരീക്ഷ സിസ്റ്റത്തിന്റെ ഭാഗമാണ്.  അധ്യാപക സമൂഹവുമായി ചർച്ച ചെയ്യാതെ ഉള്ള ഈ നടപടി തീർത്തും പ്രധിഷേധർഹാമാണ്.   അധ്യാപകരുടെ ആത്മ വീര്യവും അർപ്പണ ബോധവും തകർക്കുന്ന പിഴ ഈടാക്കാനുള്ള ഈ ഉത്തരവ് പിൻവലിക്കണമെന്ന് കെ പി സി ടി എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ എം, സ്റ്റേറ്റ് സെക്രട്ടറി ഡോ ഉമ്മർ ഫാറൂഖ് ടി കെ, റീജിയണൽ പ്രസിഡന്റ് ഡോ മുഹമ്മദ് അസ്‌ലം, റീജിയണൽ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ, റീജിയണൽ ലൈസൻ ഓഫീസർ ഡോ സാജിത് ഇ കെ   സെനറ്റ് അംഗങ്ങളായ ഡോ മനോജ് മാത്യൂസ്, ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ ജയകുമാർ ആർ, ശ്രീ. സുനിൽ കുമാർ ജി  തുടങ്ങിയവർ ആവശ്യപ്പെട്ടു.

KANNUR UNIVERSITY SENATE CANDIDATES

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെ പി സി റ്റി എ സാരഥികളെ വിജയിപ്പിക്കുക.

കണ്ണൂർ സർവകലാശാല പി ജി സിലബസ്: എതിർപ്പുമായി കെ പി സി ടി എ