കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ പി സി ടി എ) ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപകമായി കാഷ്വൽ ലീവ് എടുത്തു ഉള്ള സമരം വൻ വിജയമായി എന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ ജോബി തോമസ് കെ അവകാശപ്പെട്ടു .കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം അധ്യാപകരും സൂചനാപണിമുടക്ക് ഇൽ പങ്കെടുത്തതായി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ യു അബ്ദുൽ കലാം അറിയിച്ചു .കോവിഡ് കാലഘട്ടത്തിൽ കൃത്യമായി കോളേജുകളിൽ എത്തി പരീക്ഷാ ജോലികളും ഓൺലൈൻ ക്ലാസുകളും നടത്തിയ കോളേജ് അധ്യാപകരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടർച്ചയായി അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സൂചനാപണിമുടക്ക്. യാതൊരു ചർച്ചയും കൂടാതെ ശനിയാഴ്ച പ്രവൃത്തിദിനം ആക്കിയും തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തി ജോലിഭാരം വർദ്ധിപ്പിച്ചതിലും, 14 വർഷമായി ശമ്പളപരിഷ്കരണം നടപ്പിലാക്കാത്തതിലും , ശമ്പള പരിഷ്കരണത്തിന് കേന്ദ്രം നൽകിയ വിഹിതം വകമാറ്റി ചിലവഴിച്ചതിലും , അധ്യാപകരെ പൊതുജനമധ്യത്തിൽ സൈബർ ഗുണ്ടകളെ ഉപയോഗിച്ച് അപമാനിക്കുന്നതിലും , ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒഴിവുകൾ പിജി വെയിറ്റേജ് പിൻവലിച്ചതോടെ ഇല്ലാതാക്കിയതിലും , ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക വിരുദ്ധമായ ഉദ്യോഗസ്ഥ ഭരണത്തിലും പ്രതിഷേധിച്ചായിരുന്നു സൂചനാപണിമുടക്ക് .കേരളത്തിലെ 85 ശതമാനത്തോളം കോളേജ് അധ്യാപകർ 15 600 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന വരാണ് എന്ന യാഥാർത്ഥ്യം നിലനിൽക്കെ ശമ്പളം പരിഷ്കരിച്ചു എന്ന് തുടർച്ചയായി മാധ്യമവാർത്തകൾ കൊടുത്തു ഒരുലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന വരാണ് കോളേജ് അധ്യാപകർ എന്ന പ്രതീതി ഉണ്ടാക്കുന്ന സർക്കാർ തന്ത്രത്തെ ആണ് സംഘടന എതിർക്കുന്നത്. വിവരാകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ ആർക്കും മനസ്സിലാക്കാൻ സാധിക്കും കേരളത്തിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം കൈപ്പറ്റുന്നവർ കോളേജ് അധ്യാപകർ ആണ് എന്ന യാഥാർത്ഥ്യം. ജനുവരി 14ന് കൂടുതൽ അധ്യാപകരെ പങ്കെടുപ്പിച്ചു പണിമുടക്ക് സമരം നടത്തുമെന്നും സംസ്ഥാന നേതാക്കളായ ഡോ ജോബി തോമസ് കെ , ഡോ യു അബ്ദുൽ കലാം , ഡോ ടി മുഹമ്മദലി , പ്രൊഫ. സണ്ണി കെ ജോർജ് , ഡോ ചെറിയാൻ ജോൺ , ഡോ പ്രേമചന്ദ്രൻ കീഴോത്ത് , ഡോ ജീ ജി എന്നിവർ അറിയിച്ചു.
https://www.manoramaonline.com/news/kerala/2021/01/02/college-teachers-protest-kerala.html
![]() |
![]() |
![]() |
![]() |
![]() |
![]() |