News & Annoucements


കോളേജ് അധ്യാപകരെ അധിക്ഷേപിച്ച അവതാരകനായ അധ്യാപകനെതിരെ  നടപടി വേണം - കെപിസിടിഎ

 

കോളേജ് അധ്യാപകരെ അധിക്ഷേപിച്ച അവതാരകനായ അധ്യാപകനെതിരെ  നടപടി വേണം - കെപിസിടിഎ

കോളേജ് അധ്യാപകർ കോവിഡ് ഡ്യൂട്ടി ചെയ്യുന്നില്ല, 2 ലക്ഷം രൂപയേക്കാൾ കൂടുതൽ  വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നു എന്ന തെറ്റായ വാർത്ത നൽകിയ ചാനൽ റിപ്പോർട്ടറായ അദ്ധ്യാപകൻറെ  നിലപാട് പ്രതിഷേധകരമെന്ന്  കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കെപിസിടിഎ സംസ്ഥാന നിർവാഹകസമിതി യോഗം അറിയിച്ചു. 2016 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം പോലും പൂർണ്ണമായി നടപ്പിലായിട്ടില്ല.ബഹുഭൂരിപക്ഷം കോളേജ് അധ്യാപകരും ഏറ്റവും താഴ്ന്ന അടിസ്ഥാന ശമ്പളത്തിൽ ഇപ്പോഴും ജോലി ചെയ്യുന്നു. ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം കൂട്ടിയാലും ഉയർന്ന യോഗ്യതയും ജോലിഭാരവും ഉള്ള കോളേജ് അധ്യാപകരുടെ ശമ്പളം ഇതര വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെതിനേക്കാൾ താഴ്ന്നതാണ്. വലിയ ഒരു വിഭാഗം കോളേജ് അധ്യാപകർ കളക്ടറേറ്റിൽ നിന്നും ലഭിക്കുന്ന കോവിഡ്  ഡ്യൂട്ടിയും  ഔദ്യോഗിക ജോലിയോടൊപ്പം ചെയ്തുവരുന്നു. മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസുകളും, പരീക്ഷാ ജോലികളും മൂല്യനിർണയവും അടക്കം ഔദ്യോഗികമായി ചെയ്യേണ്ട എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിച്ചവരാണ് കേരളത്തിലെ കോളേജ് അധ്യാപകർ. നിരുത്തരവാദപരമായ പ്രഖ്യാപനം നടത്തിയ അവതാരകൻ ഒരു കോളേജ് അധ്യാപകനാണ് എന്നതിനാൽ മനപ്പൂർവം അധ്യാപക വിരുദ്ധമായ സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിച്ചെടുക്കാനുള്ള ഗൂഢനീക്ക ത്തിന്റെ ഭാഗമായി ഇതിനെ  കാണണമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദുൽ കലാം അറിയിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർക്ക് കെപിസിടിഎ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകി എന്നും അദ്ദേഹം അറിയിച്ചു.  ആത്മാർത്ഥതയും സാമൂഹിക പ്രതിബദ്ധതയും ഉണ്ടെങ്കിൽ  അവതാരകൻ കേരള സർവകലാശാലയിലെ അധ്യാപക ജോലി രാജിവെച്ച് അതർഹിക്കുന്ന ഒരു ഉന്നത ബിരുദധാരിക്ക് അവസരം നൽകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ പ്രേമചന്ദ്രൻ കീഴോത്ത് ആവശ്യപ്പെട്ടു.തുടർച്ചയായ കോളേജ് അധ്യാപക അവഹേളനങ്ങൾക്കെതിരെ നിയമപോരാട്ടം അടക്കമുള്ള കാര്യങ്ങൾ സംഘടന ആലോചിക്കുന്നു എന്നും അവഗണിക്കപ്പെടുന്ന അധ്യാപകരുടെ അവകാശങ്ങൾക്കായി ഇനിയും പോരാടുമെന്നും സംഘടന അറിയിച്ചു. തുടർന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഔദ്യോഗിക ഉത്തരവാദിത്വങ്ങളും  കൃത്യമായി നിർവഹിച്ച്  എല്ലാ അധ്യാപകരും മുന്നോട്ടു പോകണമെന്നും സംസ്ഥാന നേതാക്കളായ 
ഡോ. യു. അബ്ദുൽ കലാം, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ ടി മുഹമ്മദലി,  ഡോ ചെറിയാൻ ജോൺ, ഡോ ജോ പ്രസാദ് മാത്യു, പ്രൊഫ. റോണി ജോർജ്, ഡോ ഇ എഫ് വർഗീസ് എന്നിവർ  ആഹ്വാനം ചെയ്തു 

KPCTA Request to Sri Rahul Gandhi M.P.

Dear teachers

The KPCTA State Committee has requested Sri Rahul Gandhi M.P. to intervene in our issue of Extending the Date for OC/RC, represented to the UGC. The request letter is posted below. 

Thanks and regards
cherian john

For KPCTA State Committee

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കർമ്മ പദ്ധതി: Kannur KPCTA Region

പ്രിയമുള്ളവരെ,
മേഖലാ തലത്തിലുള്ള കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കർമ്മ പദ്ധതിക്ക് ഇന്ന് ചേർന്ന മേഖല കൗൺസിൽ യോഗം  അംഗീകാരം നൽകുകയുണ്ടായി. ജൂൺ രണ്ടാം തീയതി 7.15 pm ന് ഗൂഗിൾ മീറ്റ്  പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടന സമ്മേളനം നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. യു  അബ്ദുൽ കലാം 4,50,000 രൂപയുടെ കണ്ണൂർ മേഖല  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വാങ്ങുന്നതിനായി പർച്ചേസ് കമ്മിറ്റി ഡോ പ്രേംകുമാർ ജി,  ഡോ ലസിതാ ബി വി,  ഡോ സ്വരൂപ ആർ, ഡോ പ്രജിത  പി എന്നിവരെ ഉൾക്കൊള്ളിച്ചു രൂപീകരിച്ചു. 1,29,000 രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ പരിയാരം ഗവൺമെന്റ്  മെഡിക്കൽ കോളേജിനും കണ്ണൂർ ഐജിക്കും ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ കൈമാറുന്നതാണ്. ജൂൺ 20 ന് മുൻപായി കർമ്മ പദ്ധതി പ്രകാരമുള്ള 4,50,000 രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതാണ് .  ജൂൺ രണ്ടാം തീയതി നടക്കുന്ന ഉദ്ഘാടനചടങ്ങിന്റെ  വിജയത്തിനായി പ്രൊഫ.  വിജയകുമാർ വി, ഡോ പ്രകാശൻ വി , പ്രൊഫ. സെബിൻ ജോർജ്  എന്നിവരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപീകരിച്ചു. നാളെ രാവിലെ പത്ത് മണിയോടെ പ്രസ്തുത  കമ്മിറ്റിയോഗം ചേരുന്നതാണ്. കണ്ണൂർ മേഖലയിലെ എല്ലാ കെപിസിടിഎ അംഗങ്ങളും ഉദ്ഘാടന സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഡോ ഷിനോ പി ജോസ്  
പ്രൊഫ. ലത ഇ  എസ്

കെ.പി.സി.ടി.എ  കോട്ടയം CMS കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ 47

കെ.പി.സി.ടി.എ  കോട്ടയം CMS കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ 47 പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ഉദ്യമത്തിന് ഡോ. ജോബിൻ മാത്യു, ബ്ലസൻ ജോർജ്ജ്, ഡോ. ജാക്സൻ പോൾ, ഷഹവാസ് ഷെരിഫ് എന്നിവർ നേതൃത്വം നൽകി

KPCTA  അഞ്ചൽ സെന്റ്‌ ജോൺസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

KPCTA  അഞ്ചൽ സെന്റ്‌ ജോൺസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ്, കാലാവർഷം തുടങ്ങിയ കാരണങ്ങളാൽ കടുത്ത വിഷമതകൾ നേരിടുന്ന  അഞ്ചൽ - ഏരൂർ, IHDP പട്ടികജാതി കോളനിയിലേക്ക് 50 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോളനി നിവാസിയും ആശാ വർക്കറും ആയ ശ്രീമതി മഞ്ജുലേഖ, കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ശ്രീ P. ബി വേണുഗോപാൽ എന്നിവർ കിറ്റുകൾ യൂണിറ്റ് സെക്രട്ടറി ജെറി C ജാക്സൺ സാറിൽ നിന്നും ഏറ്റുവാങ്ങി.

അധ്യാപകർക്കെതിരെയുള്ള നടപടികൾ പ്രതിഷേധാർഹം

KPCTA Representation to the UGC

The KPCTA State Committee has again represented to the UGC, our serious issue of OC/RC-Extension of Date. We expect a favourable decision. Let's continue our efforts. The representation is posted below. 

 

ഡോ കെ എസ് മാധവനും ഡോ ഗിൽബെർട് സെബാസ്റ്റ്യാനും എതിരായുള്ള നടപടികൾ പ്രതിഷേധാർഹം

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശന് അഭിനന്ദനങ്ങൾ!! അദ്ദേഹത്തിന് കേരള പ്രൈവറ്റ്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശന് അഭിനന്ദനങ്ങൾ!! അദ്ദേഹത്തിന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ്റെ (KPCTA ) എല്ലാവിധ ആശംസകളും!!

ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കെ.പി.സി.ടി.എ യുടെ പിൻതുണയും അഭിനന്ദനവും 

 

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. പ്രളയങ്ങളും സാംക്രമിക രോഗങ്ങളും ദുരിതം വിതച്ച കാലത്തിന് മധ്യേ അധികാരം ഏറ്റെടുക്കുന്ന സർക്കാറിന് ഒരു ദുരിതരഹിതകാലം  ഉണ്ടാവട്ടെയെന്നാണ് എല്ലാവരുടെയും പ്രാർത്ഥന. 

എയിഡഡ് കോളെജ് അധ്യാപക മേഖലയിൽ നിന്നുള്ള ഡോ. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏൽക്കുന്നതിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ്റെ (കെ.പി.സി.ടി.എ) സന്തോഷവും അതോടൊപ്പം അഭിനന്ദനവുമറിയിക്കുന്നു.

മുൻപില്ലാത്തവിധം സങ്കീർണങ്ങളായ പ്രശ്നങ്ങളാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗവും കോളെജധ്യാപകരും അഭിമുഖീകരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഒരു കോളേജ് പ്രിൻസിപ്പാൾ സ്ഥാനം വിട്ടു മന്ത്രിയാവുന്ന പ്രിയപ്പെട്ട ബിന്ദു ടീച്ചർക്കാവുമെന്ന്  ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അക്കാഡമിക് രംഗത്തെ ഗുണനിലവാര തകർച്ചയും, സ്വകാര്യവത്കരണവും, കരാർവൽക്കരണവും മുതൽ അദ്ധ്യാപകരുടെ സേവനവേതന വ്യവസ്ഥകളും പ്രൊമോഷനും തടസ്സപ്പെടുത്തുന്ന ഉത്തരവുകളും, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയ നിയമങ്ങൾ വരെ ഉന്നതവിദ്യാഭ്യാസ മേഖലയെ അസ്ഥിരപ്പെടുത്തിയിരിക്കുന്നു. 

വേണ്ടത്ര ഭരണ പാടവം കൂടിയുള്ള മന്ത്രിക്ക് മേഖലയിലെ പ്രശ്നങ്ങളും സാധ്യതകകളും മനസ്സിലാക്കുവാനും അനുയോജ്യമായ നടപടികൾ സ്വീകരിക്കുവാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു അധ്യാപക സംഘടനാ നേതാവ് കൂടി ആയിരുന്ന ടീച്ചർ ചുമതലയേൽക്കുമ്പോൾ, ഉദ്യോഗസ്ഥ തലത്തിൽ അദ്ധ്യാപകവിരുദ്ധ തീരുമാനങ്ങൾ സ്വീകരിക്കില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം. സ്ഥാനമേറ്റെടുത്ത ബഹുമാനപ്പെട്ട മന്ത്രിക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. 

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി അധ്യാപക സമൂഹത്തിന്റെ അഭിപ്രായം ഉൾക്കൊണ്ടുകൊണ്ട് കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന എല്ലാ  നടപടികൾക്കും പിന്തുണ നൽകുമെന്ന് കെ.പി.സി.ടി.എ സംസ്ഥാന ഭാരവാഹികളായ ഡോ.യു. അബ്ദുൽ ഖലാം, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ.ടി.മുഹമ്മദലി, ഡോ.ചെറിയാൻ ജോൺ, ഡോ.ജോ പ്രസാദ് മാത്യൂ, ഡോ.ഇ.എഫ്.വർഗീസ്, പ്രൊഫ.റോണി ജോർജ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെ കരുത്തോടെ നയിച്ച പ്രിയ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് ഒരായിരം നന്ദ

കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെ കരുത്തോടെ നയിച്ച പ്രിയ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് ഒരായിരം നന്ദി

ഏഴാം ശമ്പള പരിഷ്കരണം ചരിത്രവിധിനേടി: KPCTA -ഗത്യന്തരമില്ലാതെ സർക്കാർ ഉത്തരവിറക്കി

 2016 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന U.G.C.എഴാം ശമ്പള പരിഷ്കരണം അധ്യാപകർക്ക് ഉടൻ നൽകണമെന്ന ചരിത്ര പ്രാധാന്യമുള്ള വിധിന്യായം ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നു. KPCTA നൽകിയ കേസ് തീർപ്പാക്കിക്കൊണ്ടാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.

 ചരിത്രപഥങ്ങൾ

 2016 ജനുവരി ഒന്നിന് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം അനിശ്ചിതത്വത്തിലാക്കാനും അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുവാനു മുള്ള സംഘടിതവും ബോധപൂർവവുമായ നീക്കത്തിലായിരുന്നു നമ്മുടെ ഭരണാധികാരികൾ. ശമ്പള പരിഷ്കരണ ഉത്തരവ് വളരെ വൈകിയാണ് പുറത്തിറക്കിയത്. അതിൽ ശമ്പളഅരിയർ നൽകുന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ലായിരുന്നു.
അധ്യാപകർക്ക് അത് നഷ്ടപ്പെടുന്ന വിധത്തിലാണ്  ഉത്തരവിറക്കിയത്. ഇത് എല്ലാ വിഭാഗം അധ്യാപകരിലും വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചു. പുതിയ ശമ്പളം എന്ന് മുതൽ നൽകിത്തുടങ്ങും എന്ന കാര്യത്തിലും യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല.

 സമരപഥങ്ങൾ

  ഒട്ടനവധി നിവേദനങ്ങളുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി 2019 ഏപ്രിൽ ഒന്ന് മുതൽ ഏഴാം ശമ്പളപരിഷ്കരണം നടപ്പിലാക്കിയിട്ടുള്ള വികലമായ ഉത്തരവ് ഇറക്കുകയുണ്ടായത്  എന്ന് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. തുടർന്നു ഇതേ വിഷയത്തിൽ തന്നെ പല ഉത്തരവുകൾ ഇറക്കി കൊണ്ട് അധ്യാപകരെ കബളിപ്പിക്കുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര വിഹിതം കൈപ്പറ്റുവാനുള്ള കള്ളക്കളിയായിരുന്നു ഇത് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. തുടർന്നു 2016 ജനുവരി മുതൽ 2019ഏപ്രിൽ വരെയുള്ള അരിയർ പി.ഫ്-ഇൽ ലയിപ്പിക്കും എന്ന ഉത്തരവ് കൂടി ഇറക്കി ആയിരക്കണക്കിന് കോടി രൂപ കേന്ദ്രത്തിൽനിന്ന് വാങ്ങി എടുത്തിട്ടുപോലും പേ റിവിഷൻ അനുഭവവേദ്യമാക്കിയില്ല എന്നത് ഓരോ കോളേജ് അധ്യാപകനെയും വളരെയധികം വേദനിപ്പിച്ചിരുന്നു. 

ഉത്തരവുകൾ ഇറങ്ങിയതിനു ശേഷവും ശമ്പള പരിഷ്കരണം ഉടൻ അനുവദിച്ചുനൽകണം എന്നാവശ്യപ്പെട്ട് K.P.C.T.A . ബഹു .കേരള മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് നിരവധി നിവേദനങ്ങൾ നൽകി. 2019 ജനുവരി 19-നും 2020 ജനുവരി 18-നും സെക്രട്ടറിയേറ്റ് ധർണകൾ സംഘടിപ്പിച്ചു. 2020 ജൂൺ 12-ന് വിവിധ DD ഓഫീസുകൾക്കു മുമ്പിലും ജൂൺ 18-ന് യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ നടത്തി.

 നിയമപോരാട്ടങ്ങൾ

കോവിഡിൻ്റെ സവിശേഷ സാഹചര്യത്തിൽ അധ്യാപകർക്ക് പ്രതിഷേധിക്കുന്നതിനും സമരങ്ങൾ സംഘടിപ്പിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു. അധ്യാപക സമൂഹത്തിൻ്റെ ഭാവിപ്രതീക്ഷകളെ ശിരസ്സാ വഹിച്ച് K.P.C.T.A നടത്തിയ ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ തൃണവത്ഗണിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്.  

സർക്കാർ വിലാസക്കാരായ ഗുണം പറ്റി സംഘടനകൾ നമ്മുടെ പ്രക്ഷോഭങ്ങളെ അവമതിക്കവാനും പരാജയപ്പെടുത്തുവാനും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുന്ന നിരവധി ഉത്തരവുകൾ സർക്കാർ തുടർച്ചയായി നടപ്പാക്കിയപ്പോഴും ഒരു വിഭാഗം സംഘടനകൾ അതിനെ രഹസ്യമായി പിൻതുണക്കുകയായിരുന്നു.
 
 ഈ സർക്കാരിനെതിരെ സമരം ചെയ്യുന്നത് കൊണ്ട് ഒരു ഫലവുമില്ല ഇല്ല എന്നും തൊഴിലാളി സർക്കാർ എന്ന പേരിൽ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീതി തേടി ബഹു. ഹൈക്കോടതിയെ സമീപിക്കുവാൻ KPCTA തീരുമാനിച്ചത്. നമ്മൾ നടത്തിയ നിയമ പോരാട്ടം അന്തിമ വിജയം നേടിയിരിക്കുന്നു. മുഴുവൻ കോളെജ് അധ്യാപകർക്കും ഏഴാം ശമ്പള പരിഷ്കരണം മൂന്ന് മാസത്തിനകം നൽകണമെന്ന് കോടതി ഉത്തരവായിരുന്നു. മൂന്ന് മാസം പിന്നിട്ടിട്ടും സർക്കാർ ഉത്തരവിറക്കാത്തതിനെ തുടർന്ന്  KPCTA  കോടതിയലക്ഷ്യ ഹർജി നൽകി. ഉടൻ തന്നെ ശമ്പള പരിഷ്കരണം അനുവദിക്കണമെന്ന് വീണ്ടും ഹൈക്കോടതി നിർദ്ദേശിച്ചു. 
ഒടുവിൽ ഗത്യന്തരമില്ലാതെ ശമ്പള പരിഷ്കരണ ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതരായി.

കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോബി തോമസിന്റെ നേതൃത്വത്തിൽ, സംസ്ഥാന   സമിതിയും ഡോ.ജോബിൻ ജോസ് ചാമക്കാലയുടെ നേതൃത്വത്തിൽ ലീഗൽ സെല്ലുമാണ് നിയമ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്.


അഭിവാദ്യങ്ങളോടെ,

ഡോ. യു. അബ്ദുൾ കലാം
പ്രസിഡൻ്റ്

ഡോ. പ്രേമചന്ദ്രൻ കീഴോത്ത്
ജനറൽ സെക്രട്ടറി

കോളേജ് അധ്യാപകരുടെ പുതിയ ശമ്പളം വൈകിപ്പിക്കുന്നു

തൃശൂർ : ഏഴാം  യുജിസി ശമ്പള പരിഷ്കരണം കോളേജ് അധ്യാപകർക്ക് നൽകാതെ സർക്കാർ വിവേചനപരമായ സമീപനം കാണിക്കുന്നുവെന്ന് കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) തൃശൂർ ജില്ലാ കമ്മറ്റി. സ്പാർക്കിൽ വന്ന തകരാറും സാലറി അരിയറുകളുടെ കാര്യവും ഓപ്ഷൻ തീയതിയുടെ പ്രശ്നവും പറഞ്ഞു കൊണ്ട് അധ്യാപകർക്ക് കിട്ടേണ്ട മാർച്ച് മാസത്തെ ശമ്പളം പല കോളേജുകളിലും ഇതുവരെ നൽകിയിട്ടില്ല. പലവിധ ഭാവന വായ്പകൾ എടുത്തവരും കുട്ടികളുടെയും മറ്റും പഠന ആവശ്യത്തിന് ലോണുകൾ എടുത്തവരും തിരിച്ചടക്കാനാകാതെ വിഷമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ  രംഗത്ത് പ്രതിഭകളെ വാർത്തെടുക്കുന്ന വിദ്യാസമ്പന്നരും വിവിധ വിഷയങ്ങളിൽ പ്രഗൽഭരും ആയ   കോളേജ് അധ്യാപകരോട് ഇത്തരം വിവേചനം കാണിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് സംഘടനാ കുറ്റപ്പെടുത്തി. 2006 നു ശേഷം ഇതുവരെ ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല. 2016 ലഭിക്കെണ്ട ശമ്പള പരിഷ്കരണം ഇതുവരെയും നൽകാതെ ഉത്തരവുകളിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വൈകിപ്പിക്കുന്നത് മനഃപൂർവം ആണെന്നാണ് അധ്യാപകർ വിലയിരുത്തുന്നത്.   ഉത്തരവുകളിലെ  അപാകതകൾ പരിഹരിച്ചു പുതുക്കിയ ശമ്പളം നൽകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നു ഡോ വര്ഗീസ് കെ ജെ (ജില്ലാ പ്രസിഡന്റ്), ഡോ ചാക്കോ വി എം (ജില്ലാ സെക്രട്ടറി), ഡോ ബിജു ജോൺ എം (കാലിക്കറ്റ് മേഖല ലൈസൻ ഓഫീസർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

 

Meeting with UDF Leaders

കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി: മൂന്നുമാസത്തിനകം നൽകണമെന്ന് ഹൈക്കോടതി