News & Annoucements


കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കണ്ണൂർ യൂണിവേഴ്സിറ്റി--
 
 ഗവർണർ അറിയാതെ  പഠന ബോർഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയത കണ്ണൂർ സർവകലാശാലയുടെ വീജ്ഞാപനം ഹൈ ക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി 

UGC യോഗ്യത ഇല്ലാത്ത അധ്യാപകർക്കും കരാർ അധ്യാപകർക്കും  ബോർഡ് ഓഫ് സ്റ്റുഡിസിൽ നോമിനേഷൻ നൽകിയിരുന്നു.

മാർച്ച്‌ 22

 ഗവർണർ അറിയാതെ  കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസുകൾ പുന:സംഘടിപ്പിച്ചു കൊണ്ടുള്ള കണ്ണൂർ വിസി  യുടെ വീഞ്ജാപനം ചട്ട വിരുദ്ധമായത് കൊണ്ട് ചീഫ് ജസ്റ്റിസ്  S. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി

. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. വിജയകുമാറും, അക്കാദമിക് കൗൺസിൽ അംഗം ഡോ:ഷിനോ.പി. ജോസുമാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്.

സീനിയർ അഭിഭാഷകൻ  ജോർജ് പൂന്തോട്ടമാണ് ഹർജ്ജിക്കാർക്ക് വേണ്ടി ഹാജരായി.

  വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്.  രണ്ടു വർഷമാണ് ബോർഡുകളുടെ കാലാവധി.

 സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. സർവകലാശാല നിലവിൽ വന്ന 1996 മുതൽ  ഗവർണറാണ് ബോർഡിലെ അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടുള്ളത്.

യൂണിവേഴ്സിറ്റി ചട്ടങ്ങൾ സംരക്ഷിക്കാൻ 
 ബാധ്യസ്ഥനായ വി.സി  നിയോഗിച്ച സിൻഡിക്കേറ്റിന്റെ  മൂന്ന് അംഗ സമിതിയാണ് ഗവർണർക്ക് പകരം ബോർഡ് അംഗങ്ങളുടെ പേരുകൾ നിർദ്ദേശിച്ചത്. 

വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക,ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ അക്കാദമിക് ഉത്തരവാദിത്തങ്ങളുള്ള  ബോർഡിൽ,  സർക്കാർ, എയിഡഡ് കോളേജുകളിലെ മുതിർന്ന പല അധ്യാപകരെയും ഒഴിവാക്കി,യുജിസി  യോഗ്യതകളില്ലാത്ത സ്വശ്രയ കോളേജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടു ത്തിയിട്ടുണ്ട്.ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗവും നാമ നിർദ്ദേശം ചെയ്യപ്പെട്ടവരിലുണ്ട്.

അക്കാദമിക് മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ബോർഡിൽ പൂർണമായും സിപിഎം അനുഭാവികളെ മാത്രമാണ് നാമനിർദ്ദേശം ചെയ്തതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും, കെ.പി.സി.ടി.എ യും ആക്ഷേപം ഉന്നയിച്ചിരുന്നു.

യൂണിവേഴ്സിറ്റി ചട്ടങ്ങൾ അവഗണിച്ചു് ഗവർണർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് നിയമവിരുദ്ധമാണെന്നും, പുനസംഘടന  റദ്ദാക്കേണ്ടതാണെന്നും ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും ഗവർണർ മേൽനടപടികൾ സ്വീകരിക്കാത്തതുകൊണ്ട് ഹർജ്ജിക്കാർ ചാൻസിലറേയും, വിസി യേയും നാമനിർദ്ദേശം ചെയ്യപ്പെട്ട കോമേഴ്‌സി ലേയും മാനേജ്മെന്റ് സ്റ്റുഡിസിലെയും ബോർഡ് അംഗങ്ങളെയും എതിർ കക്ഷികളാക്കി ഹർജ്ജി ഫയൽ ചെയ്യുകയായിരുന്നു.

എന്നാൽ  ഹർജ്ജിയിൽ,താൻ അറിയാതെ  പഠന ബോർഡുകൾ പുനഃസംഘടിപ്പിച്ച വിസി യുടെ നടപടി സർവകലാ ശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന  നിലപാട്  ഗവർണർ സ്വീകരിച്ചിരുന്നു.

എഴുന്നൂറോളം പേർ ഉൾക്കൊള്ളുന്ന വിവിധ പഠന ബോർഡുകളാണ് രൂപീകരിച്ചതെങ്കിലും രണ്ടു ബോർഡുകളിലെ അംഗങ്ങളെ മാത്രം എതിർ കക്ഷികളാക്കിയത്കൊണ്ട് കോടതി അവരെ മാത്രമാണ് അയോഗ്യരായി പ്രഖ്യാപിച്ചത്. എന്നാൽ വീജ്ഞാപനം പൂർണമായും റദ്ദാക്കി.

കെ പി സി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെ പി സി ടി എ തൃശൂർ ജില്ലയുടെ സമ്മേളനം മാർച്ച്  26, 5.30PM

പ്രിയമുള്ള കെ പി സി ടി എ അംഗങ്ങളെ,
കെ പി സി ടി എ തൃശൂർ ജില്ലയുടെ സമ്മേളനം മാർച്ച്  26, 5.30നു   നടത്തുവാൻ തീരുമാനിച്ച വിവരം ഏറെ സ്നേഹത്തോടെ അറിയിക്കട്ടെ.  കാലങ്ങളായി നാം ആവശ്യപ്പെട്ടുള്ള പല സർവീസ് കാര്യങ്ങളും നമുക്ക് നേടിയെടുക്കേണ്ടതായിട്ടുണ്ട്. ഐയ്ക്യമത്യം മഹാബലം എന്ന് നാം പറയാറുണ്ട്. സംഘടനയുടെ ജില്ലാ സമ്മേളനത്തിൽ വച്ച് പുതിയ സംസ്ഥാന മേഖല ഭാരവാഹികളെയും റിട്ടയർ ചെയ്യുന്ന അധ്യാപകരെയും ആദരിക്കേണ്ടതും നന്ദി അറിയിക്കേണ്ടതും നമ്മുടെ കടമയാണ്. അതിജീവനം പദ്ധതിയിലൂടെ പന്ത്രണ്ടു ലക്ഷത്തോളം രൂപ നാം സഹായമായി നൽകി കഴിഞ്ഞു. നിരന്തര സമരങ്ങളിലൂടെയും  കോടതി നടപടികളിലൂടെയും  നാം ഏഴാം ശമ്പള പരിഷ്കരണവും പ്രൊഫസർ പോസ്റ്റും നേടിയെടുത്തു. കൂടാതെ കോവിഡ് കാലത്തു നമ്മുക്ക് തരാതെ വച്ച ശമ്പളം കോടതിയിൽ പോയി തിരിച്ചു വാങ്ങിച്ചു. ഇതെല്ലം ഒത്തൊരുമയുടെ ഫലവും സംഘടനായുടെ  അശ്രാന്ത പരിശ്രമവും ആണെന്നത് നമുക്ക് എല്ലാവര്ക്കും അറിയാം...ഈ വരുന്ന ശനിയാഴ്ച 26, 5.30 നു ഹോട്ടൽ പേൾ റീജൻസിയിൽ വച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിലേക്ക്‌ ഏറ്റവും സ്നേഹത്തോടെ ഓരോരുത്തരെയും ക്ഷണിക്കുന്നു. കൃത്യം 5.30 നു  നമ്മുടെ പ്രോഗ്രാം ആരംഭിക്കുന്നതാണ്. ഒരിക്കൽ കൂടി എല്ലാവരെയും ക്ഷണിക്കുന്നു.
ഡോ കെ ജെ വര്ഗീസ്, ജില്ലാ പ്രസിഡന്റ് 
ഡോ വി എം ചാക്കോ, ജില്ലാ സെക്രട്ടറി  

കെ പി സി ടി എ സംസ്ഥാന സമ്മേളനം, കണ്ണൂർ, 19-20 മാർച്ച് 2022

 

കെ പി സി ടി എ സംസ്ഥാന സമ്മേളനം മാർച്ച് 19 20 തീയതികളിൽ കണ്ണൂർ വച്ച് നടന്നു. കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ ഉത്ഘാടനം ചെയ്തു. 

 

 

കെ പി സി ടി എ സംസ്ഥാന സമ്മേളനം, കണ്ണൂർ, 19-20 മാർച്ച് 2022

കെ പി സി ടി എ അതിജ്ജീവനം പദ്ധതി സമാപിച്ചു.

തൃശൂർ: കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ (കെ പി സി ടി എ) കാലിക്കറ്റ് മേഖല സംഘടിപ്പിച്ച അതിജ്ജീവനം പദ്ധതിയുടെ സമാപന പരിപാടി തൃശൂർ ഡി സി സി ഓഫീസിൽ വച്ച് നടന്നു..  അമ്പതു ലക്ഷത്തോളം രൂപയുടെ ധനസഹായമാണ് കാലിക്കറ്റ് മേഖല  കെ പി സി ടി എ ഒരുക്കിയത്. പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ബുക്സ് സ്കോളര്ഷിപ്സ് മുതലായവ നൽകുകയും ചികിത്സ സഹായം ആവശ്യമുള്ളവർക്ക് സാമ്പത്തീക സഹായവും ഭവന രഹിതർക്കു ഭവനനിർമാണ സഹായവും കോവിഡ് മൂലം തകർന്ന ദിവസ വേതന തൊഴിലാളികൾക്കു സാമ്പത്തീക സഹായവും ലോക്ക് ഡൌൺ കാലത്തു തൊഴിൽ നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർമാർക് സാമ്പത്തീക സഹായവും  കെ പി സി ടി എ നൽകുകയുണ്ടായി. സമാപന സമ്മേളനം ബഹുമാന്യനായ തൃശൂർ ഡി സി സി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു. കാലിക്കറ്റ് മേഖലയിലെ അധ്യാപകർ ചേർന്ന് ഒരുക്കിയ ഒരു സമ്മാനമാണ് ഈ സഹായം എന്ന് ജോസ് വള്ളൂർ പറഞ്ഞു. എല്ലാ മേഖലയിലും ഉള്ള പാവങ്ങൾക്ക് സാമ്പത്തീക സഹായം നൽകിയത് സമൂഹത്തിനു ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ മുഹമ്മദലി, സംസ്ഥന സെക്രെട്ടറി ഡോ വര്ഗീസ് ഇ എഫ്, കാലിക്കറ്റ് മേഖല പ്രസിഡന്റ് ഡോ ടി കെ ഉമ്മർ ഫാറൂഖ്, കാലിക്കറ്റ് മേഖല സെക്രട്ടറി ഡോ മുഹമ്മദ് അസ്‌ലാം ലൈസൻ ഓഫീസർ ഡോ ബിജു ജോൺ, തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ, ജില്ലാ സെക്രട്ടറി ഡോ വി എം ചാക്കോ, സംസ്ഥന MAT സെക്രട്ടറി പ്രൊഫ. രഞ്ജിത് വര്ഗീസ്, മുതലായവർ  പ്രസംഗിച്ചു..  വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ള വിവിധ കോളേജുകളിൽനിന്നുള്ള ഭാരവാഹികളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി, ഭാവനനിര്മാണത്തിന്റെ രണ്ടാം ഘട്ട തുകയും, രോഗികൾക്കുള്ള സഹായവും, പഠന സ്കോളര്ഷിപ്പുകളും അർഹരായവർക്ക്‌ വിതരണം ചെയ്തു.

അധ്യപകരുടെ ശമ്പള അരിയർ ബില്ലുകൾ സ്പാർക്കിൽ ഇ സബ്മിഷന് സാധിക്കുന്നില്ല

കെ പി സി ടി എ കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയൻ അതിജ്ജീവനം സമാപനം

സീനിയോറിറ്റി മറികടന്ന് ബി എഡ് പ്രാക്ടിക്കൽ പരീക്ഷ കോഡിനേററ്റിംഗ് ചെയർമാനെ നിയമിച്ചതിൽ ആക്ഷേപം

 

സർവകലാശാല സർവ വൈകല്യ ശാലയായി : വി എസ് ജോയ് , മലപ്പുറം ഡി സി സി പ്രസിഡന്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി മാർച്ചും ധർണയും

കാലിക്കറ്റ് സർവകലാശാലയുടെ വിശ്വസ്യത തകർക്കുന്ന പരീക്ഷ സമ്പ്രദായ അട്ടിമറികൾക്കെതിരെ സർവകലാശാല മാർക്സിസ്റ്റ് വത്കരണത്തിനെതിരെ  കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ  അധ്യാപക   വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധ ധർണ ഫെബ്രുവരി 15 നു 10 മണിക്ക് കെ പി സി ടി എ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്നു. 

 

 

പരീക്ഷ സമ്പ്രദായം തകർക്കാൻ അനുവദിക്കില്ല

കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

 

ഓൺലൈൻ ചോദ്യപേപ്പർ: പ്രതിഷേധം കനക്കുന്നു

മൂല്യനിർണയ ക്യാമ്പ് ഡയറക്ടറെ മാറ്റി. കെ പി സി ടി എ ക്യാമ്പ് ബഹിഷ്കരിച്ചു