News & Annoucements


മമ്പാട് എം.ഇ. എസ് കോളേജ് കെ.പി.സി.ടി.എ അതിജീവനം കോവിഡ് റിലീഫ് പദ്ധതിക്ക് തുടക്കമായി

മമ്പാട് എം.ഇ. എസ് കോളേജ് കെ.പി.സി.ടി.എ അതിജീവനം കോവിഡ് റിലീഫ്  പദ്ധതിക്ക് തുടക്കമായി

മമ്പാട് : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ.പി.സി.ടി.എ) കോവിഡ് കാല റിലീഫ് പദ്ധതിയായ അതിജീവനം പദ്ധതിക്ക് മമ്പാട് എം.ഇ.എസ്. കോളേജിൽ തുടക്കമായി. മമ്പാട് ഗ്രാമ പഞ്ചായത്ത് അത്താണിക്കുന്ന് കോളനിയിലെ  സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണങ്ങൾ നാസക് അത്താണിക്കുന്ന് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകി കൊണ്ട് അനിൽകുമാർ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പരിസരത്തെ ആളുകൾക്കുള്ള ചികിൽസാ സഹായം, വിദ്യാഭ്യാസ സഹായം ,  ആരോഗ്യ കേന്ദ്രങ്ങൾ , വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയവക്കുള്ള സഹായം എന്നിവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ചടങ്ങിൽ മുഹമ്മദലി കണ്ണിയൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
സെക്രട്ടറി,   മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റസാഖ് പി.പി , കെ.പി.സി.ടി.എ യൂണിറ്റ് ഭാരവാഹികളായ  റഫീഖ്.ഇ, സമീർഖാൻ.പി, ക്ലബ് ഭാരവാഹികളായ സുനിൽ ബാബു. പി, ആസിഫ്. കെ എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ രംഗത്തെ പ്രവർത്തനം മാതൃകാപരം : രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

കോവിഡ് കാലത്ത് കരുതലായി കെ.പി.സി.ടി.എ. മമ്പാട് കോളേജ് യൂണിറ്റ്.

കോവിഡ് കാലത്ത് കരുതലായി കെ.പി.സി.ടി.എ. മമ്പാട് കോളേജ് യൂണിറ്റ്.

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട്  മേഖല നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളായ അതിജീവനം പദ്ധതിയുടെ തുടർച്ചയായി  മമ്പാട് കോളേജ് യൂണിറ്റ് കർമപരിപാടികൾക്ക് തുടക്കം കുറിക്കുന്നു.

 ജൂൺ 21ന് രാവിലെ 11മണിക്ക് ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ. എ  ശ്രീ. എ.പി. അനിൽകുമാർ  ഉദ്ഘാടനം നിർവ്വഹിക്കുന്നു. മമ്പാട് ഗ്രാമ പഞ്ചായത്തിലെ അത്താണിക്കുന്ന്  കോളനിയിലെ നൂറോളം  വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നു.

KPCTA
MES മമ്പാട് കോളേജ് യൂണിറ്റ്.

 

KAHM യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി കെ.പി.സി.ടി.എ യൂണിറ്റ് കമ്മിറ്റിയുടെ അതിജീവനം പദ്ധതി ഉദ്ഘാടനം

KAHM യൂണിറ്റി വിമൻസ് കോളേജ്, മഞ്ചേരി  കെ.പി.സി.ടി.എ യൂണിറ്റ് കമ്മിറ്റിയുടെ അതിജീവനം പദ്ധതി ഉദ്ഘാടനം അഡ്വ. യു. എ. ലത്തീഫ് എം‌എൽ‌എ നിർവ്വഹിച്ചു.

കോളേജിലെ ശമ്പളമില്ലാത്ത എൻ‌ടി‌എസിന് ഫുഡ് കിറ്റും സാമ്പത്തിക സഹായവും,  കോളേജ് പരിസരത്തെ പാവപ്പെട്ട പ്രദേശവാസികൾക്ക് ഫുഡ് കിറ്റും, കോളേജിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു.

 


ഒപ്പരം ഉദ്‌ഘാടനം ജൂൺ 17

 

KPCTA Pazhassi Raja College Pulpally, Wayanad is sponsoring TV to the Padanaveedu, Wayanad

KPCTA Pazhassi Raja College Pulpally, Wayanad is sponsoring TV to the Padanaveedu of Priyadarshini Tribal Colony in Veliyambam, Wayanad as part of the Covid Athijivanam programme of KPCTA Calicut Region.
College bursar is handing over TV to Panchayat secretary.

അതിജീവനം പദ്ധതിക്ക് എൻ. എസ്. എസ്. മഞ്ചേരി കോളേജിൽ തുടക്കമായി

കെ. പി. സി. ടി. എ കാലിക്കറ്റ്‌ മേഖല കോവിഡ് കാല പദ്ധതി അതിജീവനത്തിന്റെ ഭാഗമായി എൻ. എസ്. എസ് കോളേജ് മഞ്ചേരി കെ. പി. സി. ടി. എ  യൂണിറ്റ് അംഗങ്ങൾ കോളേജിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും സാമ്പത്തിക സഹായങ്ങളും നൽകി. പ്രിൻസിപ്പൽ ഡോ. വട്ടവിള വിജയകുമാറിന് അദ്ധ്യാപകരുടെ സഹായങ്ങൾ  കൈമാറി. ആവശ്യക്കാരെ കണ്ടെത്തി അവർക്ക് സഹായങ്ങൾ നൽകാനും  തീരുമാനിച്ചു.തുടർന്ന് നടന്ന ഓൺലൈൻ യോഗത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തി സഹായങ്ങൾ എത്തിക്കാൻ യൂണിറ്റ് അംഗങ്ങൾ തീരുമാനിച്ചു.യോഗത്തിൽ യൂണിറ്റ് ഭാരവാഹിയും AICC മെമ്പറുമായ ഡോ.എം ഹരിപ്രിയ,
ഡോ. സുധീഷ് പി., ശ്രീമതി. അനിത എം., ഡോ. സന്ധ്യ എം ഉണ്ണികൃഷ്ണൻ, ശ്രീമതി. അപർണ, ശ്രീ. ജയേഷ്, ശ്രീമതി. അനുപമ ശ്രീമതി. മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.

അതിജീവനം-കോവിഡ് റിലീഫ് പദ്ധതി, KPCTA FAROOK COLLEGE, CALICUT

കെ പി സി സി സെക്രട്ടറി അഡ്വ.പി.എം നിയാസ് പഠനോപകരണ കിറ്റുകൾ മുൻസിപ്പൽ കൗൺസിൽ മെമ്പർ സി. ഗോപിക്ക് കൈമാറി. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ.ടി.മുഹമ്മദാലി, റീജനൽ പ്രസിഡൻ്റ് ഡോ.ഉമർ ഫാറൂഖ്, ജില്ലാ പ്രസിഡൻ്റ് ഡോ.ഇ.കെ സാജിത്, ഡോ.മുഹമ്മദ് നിഷാദ്, ഡോ. റഫീഖ്‌ പി, ഡോ.അബ്ദുൽ ഗഫൂർ, ഡോ. സീനത്ത് മുഹമ്മദ് കുഞ്ഞ്, പ്രഫ. അനസ് സാലിഹ്, പ്രഫ.നസീഹ തുടങ്ങിയവർ നേതൃത്വം നൽകി.

കോവിഡ് കാല അതിജീവന പദ്ധതിയുടെ ഭാഗമായി, ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിജിലെ കെ.പി. സി. ടി. എ.

കോഴിക്കോട് : കോളേജ് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ.യുടെ കോഴിക്കോട് മേഖലാ കമ്മറ്റിയുടെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന കോവിഡ് കാല അതിജീവന പദ്ധതിയായ -  അതിജീവനത്തിന്റെ  ഭാഗമായി, ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിജിലെ കെ.പി.സി.ടി.എ. യൂണിറ്റ് എസ്.എൻ. ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  ടെലിവിഷൻ കൈെമാറി. ചേളന്നൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയ പി.കെ.കവിതയാണ്  വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ ഏറ്റുവാങ്ങിയത്. പരിപാടിയിൽ കെ പി .സി ടി എ ജില്ലാ ട്രഷററായ ഡോ.അനൂപ് കെ , കെ. പി .സി .ടി . എ. യൂണിറ്റ് സെക്രട്ടറി ലെഫ്റ്റനന്റ് ഡോ. സിന്ധു കൃഷ്ണദാസ്, യൂണിറ്റ് ട്രെഷററായ രാജേഷ് എം.ആർ,
 ഡോ. എം .കെ ബിന്ദു, ഡോ. എൻ.അനുസ്മിത തുടങ്ങിയവർ പങ്കെടുത്തു.

അതിജീവനം-കോവിഡ് റിലീഫ് പദ്ധതി-CALUCUT DISTRICT INAUGURATION

മെഡിക്കൽ കോളേജിലെ ഗ്ലൗസ് ക്ഷാമം. കെ പി സി ടി എ യുടെ അടിയന്തിര ഇടപെടൽ.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്ലൗസുകൾക്ക് ക്ഷമം അനുഭവപ്പെടുന്നതായും  മഹാമാരിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ ഗ്ലൗസ് ഇല്ലാതെ രോഗികളെ പരിശോധിക്കേണ്ടി വരുന്നതായും പ്രമുഖ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയുടെ അടിയന്തിര പ്രാധാന്യം മനസിലാക്കി കെ പി സി ടി എ ജില്ലാ കമ്മറ്റി സർജിക്കൽ ഗ്ലൗസുകൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽക്ക് കൈമാറി. ജില്ലാ ഭാരവാഹികളായ ഡോ.ഇ.കെ സാജിത് ഡോ.അഖിൽ ആർ കൃഷ്ണൻ ഡോ.അനൂപ്  പ്രഫ.ജയ്സൺ ജോസഫ് ഡോ.സി ന്ധു കൃഷണ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

അതിജീവനം-കോവിഡ് റിലീഫ് പദ്ധതി: MES ASMABI COLLEGE, KODUNGALLOOR, THRISSUR

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി സി ടി എ ) സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കോവിഡ് കാല ദുരിതാ ശ്വാസ  പദ്ധതി. ' അതിജീവനം' ത്തിന്റെ അസ്മാബി കോളേജ് യൂണിറ്റ് തല ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.എ. ബിജു നിർവഹിച്ചു.ദുരിതബാധിതരായ
വിദ്യാർത്ഥികൾക്കും  അനധ്യാപകർക്കും  ധനസഹായം വിതരണം ചെയ്തു.
ദുരിതബാധിതരായ വിദ്യാർത്ഥികൾ , അവരുടെ കുടുംബങ്ങൾ , പൊതുജനങ്ങൾ  പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി കിച്ചൻ , വാക്സിൻ കേന്ദ്രങ്ങൾ എന്നിവക്കുള്ള സഹായങ്ങൾ പരമാവധി എത്തിച്ചു നൽകുക എന്നതാണ് അതിജീവനം പദ്ധതി ലക്ഷ്യമാക്കുന്നത്.
ചടങ്ങിൽ കെ പി സി ടി എ യൂണിറ്റ് സെക്രട്ടറി ശ്രീമതി റീനാ മുഹമ്മദ് , പ്രസിഡൻറ് ലഫ്. ബിന്ദിൽ , കൗൺസിലർ മുഹമ്മദ് അരിജ്,ട്രഷറർ ഡോ. കെ കേശവൻ ഡോ. അമിതാ പി മണി എന്നിവർ പങ്കെടുത്തു.

KPCTA Journey - a small teaser of our last year's activities- Thiruvananthapuram Dist. Committee

https://www.youtube.com/watch?v=t2O2Lvth18w

അതിജീവനം-കോവിഡ് റിലീഫ് പദ്ധതി