കണ്ണൂർ :06/02/2023
കേരള സർവീസ് റൂൾ പ്രകാരം ശനിയാഴ്ചകൾ കോളേജ് അധ്യാപകർക്ക് അവധി ദിവസമാണ്. എന്നാൽ സർവീസ് റൂളുകൾക്ക് വിരുദ്ധമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സർവകലാശാലയുടെ കീഴിലുള്ള കോളേജുകൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കി മാറ്റിയത് നിയമവിരുദ്ധമാണ് എന്നും നിയമപരമല്ലാത്ത ഉത്തരവ് ലംഘിക്കുവാൻ അധ്യാപകർ നിർബന്ധിതരായി തീരുമെന്നും കെപിസിടി എ കണ്ണൂർ മേഖലാ കമ്മിറ്റി അറിയിച്ചു . ജാമിയ മിലിയ സർവകലാശാലയിലെ അനുഭവം വെച്ച് വൈസ് ചാൻസലർ രാജാവിനെ പോലെ പെരുമാറിയാൽ അംഗീകരിക്കില്ലെന്നും എതിർത്തു തോൽപ്പിക്കും എന്നും ഡോ പ്രേമചന്ദ്രൻ കീഴോത്ത് , ഡോ ഷിനോ പി ജോസ് , ഇ എസ് ലത , ഡോ പി പ്രജിത , ഡോ വി പ്രകാശ് എന്നിവർ അറിയിച്ചു .
കോളേജ് അദ്ധ്യാപകരുടെ വേതനകുടിശ്ശിക തടഞ്ഞ സർക്കാർ നടപടിക്കെതിരെ
KPCTA വഞ്ചനാദിനാചരണം
പ്രിയ സുഹൃത്തുക്കളെ, കേരളത്തിലെ കോളേജ് അദ്ധ്യാപകർക്ക് അവസാനമായി ശമ്പളപരിഷ്കരണ വേതനകുടിശ്ശിക പൂർണമായി അനുവദിച്ചത് 2011-ൽ യുഡിഫ് ഭരണകാലത്താണ്. അന്ന് അനുവദിച്ച UGC ആറാം ശമ്പള പരിഷ്കരണത്തിലെ നാലാം ഗഡുപോലും പിന്നീട് അധികാരം ഏറ്റ ഇടത് സർക്കാർ തടഞ്ഞുവച്ചു. അതിനുശേഷം ഇന്നേ ദിവസം വരെ പൂർണ്ണതോതിലുള്ള ഒരു ശമ്പളപരിഷ്കരണം കേരളത്തിലെ കോളേജ് അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല. 2016 ജനുവരി ഒന്നാം തീയതി മുതൽ ലഭിക്കേണ്ട UGC ഏഴാം ശമ്പളപരിഷ്കരണം കേരളസർക്കാർ നൽകിയില്ല. എന്നാൽ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2020-ൽ GO(P) No 18/2020/HEdn എന്ന ഉത്തരവിലൂടെ അദ്ധ്യാപകർക്ക് 2016 മുതലുള്ള ശമ്പള പരിഷ്കരണകുടിശ്ശിക 1/1/2023 മുതൽ വിതരണം ചെയ്യും എന്ന് വരുത്തിതീർത്തു. വഞ്ചന അല്ലാതെ മറ്റൊന്നും ശീലിച്ചിട്ടില്ലാത്ത ഈ സർക്കാർ 21/01/2023-നു ഇറക്കിയ GO(P) No 12/2023/Fin എന്ന ഉത്തരവിലൂടെ നാളുകളായി കോളേജ് അദ്ധ്യാപകർ കാത്തിരുന്ന വേതന കുടിശ്ശിക നൽകുന്നത് വീണ്ടും തടഞ്ഞു. സർക്കാരിന്റെ ഈ വഞ്ചനയിൽ പ്രതിഷേധിച്ചു 2023 ജനുവരി 31-നു കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ( KPCTA ) വഞ്ചനാദിനം ആചരിക്കുന്നു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും അധ്യാപകർ ബാഡ്ജ് ധരിച്ച് ഹാജരാവുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
എല്ലാ കോളേജ് അദ്ധ്യാപക സുഹൃത്തുക്കളും ഈ പ്രതിഷേധത്തിൽ പങ്കുചേരണം എന്ന് സസ്നേഹം അഭ്യർത്ഥിക്കുന്നു.
എന്ന്
KPCTA സ്റ്റീയറിങ് കമ്മിറ്റിക്ക് വേണ്ടി
ഡോ പ്രേമചന്ദ്രൻ കീഴോത്ത്
(സംസ്ഥാന ജനറൽ സെക്രട്ടറി)
ഡോ ടി മുഹമ്മദാലി
(സംസ്ഥാന പ്രസിഡന്റ്)
https://www.mathrubhumi.com/news/kerala/quo-warranto-for-dismissal-of-calicut-vc-1.8196766
2023ജനുവരി 6.
സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ:എം.കെ. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാവാറണ്ടോ ഹർജി ജസ്റ്റിസ്: ദേവൻ രാമച ന്ദ്രൻ ഫയലിൽ സ്വീകരിച്ച് എതിർ കക്ഷിയായ കാലിക്കറ്റ് വിസി ക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവായി. ചാൻസലർ കൂടിയായ ഗവർണർ, കാലിക്കറ്റ് സർവകലാശാല എന്നിവരെയും എതിർകക്ഷികളാക്കി കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളേജ് അധ്യാപകനും, കെപിസിടിഎ സംസ്ഥാന പ്രസിഡണ്ടുമായ ഡോ:ടി. മുഹമ്മദാലിയാണ് ഹർജ്ജി ഫയൽ ചെയ്തത്.
സംസ്ഥാന ചീഫ് സെക്രട്ടറിയെ കൺവീനറാക്കി സെർച്ച് കമ്മിറ്റി രൂപീകരിച്ചത്
യുജിസി നിബന്ധനകൾ ക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് നടത്തിയ KTU വിന്റെ വൈസ്ചാൻസലർ നിയമനം സുപ്രീംകോടതി റദ്ദാക്കിയതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസി പദവിക്കുള്ള അപേക്ഷകരിൽ നിന്ന് ശുപാർശ ചെയ്യുന്ന വ്യക്തിയുടെ സവിശേഷതകൾ സെർച്ച്കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത് പരിശോധിക്കാതെയാണ് ഗവർണർ ഏകപക്ഷീയമായി കാലിക്കറ്റ് വിസിയായി
M. K. ജയരാജിനെ നിയമിച്ചതെന്നും ഹർജ്ജിയിൽ പറയുന്നു.
സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ വിസി പദവി ഒഴിയാൻ ഗവർണർ നൽകിയ നിർദ്ദേശം കോടതിയിൽ ചോദ്യം ചെയ്ത വിസി യുടെ നിലപാട് വിസി പദവിയുടെ മഹത്വത്തിന് ഭംഗം വരുത്തിയതായും ഹർജ്ജി ക്കാരൻ ആരോപിക്കുന്നു.
ഹർജിയിൽ ജനുവരി 13 ന് തുടർവാദം കേൾക്കും. സുപ്രീംകോടതി വിധി യുടെ അടിസ്ഥാനത്തിൽ ഗവർണർ വൈസ് ചാൻസലർമാർക്ക് നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയിട്ടുള്ള ഹർജിയിൽ അവസാനവാദം കേൾക്കുന്നതും ജനുവരി 13നാണ്.
ഹർജ്ജിക്കാരനുവേണ്ടി
സീനിയർ അഭിഭാഷകൻ
ജോർജ് പൂന്തോട്ടം ഹാജരായി.