News & Annoucements


കാലിക്കറ് സർവകലാശാല പ്രവർത്തി ദിവസങ്ങൾ വെട്ടിക്കുറക്കരുത്

സ്പാർക്കിലെ പുതിയ നടപടിക്രമങ്ങൾ പുനഃപരിശോധിക്കണം

KPCTA Representation on Spark Issue

Response to the decision of advancing the third semester to 3rd August 2021 in Calicut University.

അതിജീവനം: KPCTA യുടെ കോവിഡ് റിലീഫ് പദ്ധതി. ബത്തേരി സെന്റ് മേരീസ്‌ കോളേജ് യൂണിറ്റ്

അതിജീവനം  KPCTA യുടെ കോവിഡ് റിലീഫ് പദ്ധതി. ബത്തേരി സെന്റ് മേരീസ്‌ കോളേജ് യൂണിറ്റ് ന്റെ ചികിത്സാ - വിദ്യാഭ്യാസ  സഹായ പദ്ധതികൾ അഡ്വ ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളേജിൽ കെ.പി.സി.ടി.എ അതിജീവനം പദ്ധതി ആരംഭിച്ചു.

ക്രൈസ്റ്റ് കോളേജിൽ KPCTA അതിജീവനം പദ്ധതി ആരംഭിച്ചു. 

കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (KPCTA) ക്രൈസ്റ്റ് കോളേജിൽ, കാലിക്കറ്റ് മേഖലാ KPCTA കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ്തല പ്രവർത്തനോദഘാടനം  ഇരിങ്ങാലക്കുട  മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിക്ക് 25000 രൂപയുടെ ചികിത്സാസഹായവും മറ്റൊരു വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും കൈമാറി പ്രവർത്തനങ്ങൾ ആരംഭിച്ചു. KPCTA ജില്ലാ പ്രസിഡന്റ് ഡോ. വർഗീസ് കെ ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പി ട്ടി, KPCTA യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. ഷീബ വർഗീസ്‌, സെക്രട്ടറി ഡോ. ലിന്റോ ആലപ്പാട്ട്  എന്നിവർ പ്രസംഗിച്ചു.

പ്രതിരോധ സാമഗ്രിഹികൾ നൽകി

കെ.പി.സി.ടി.എ  വണ്ടൂർ താലൂക്ക് ആശുപത്രിക്ക്  വാട്ടർ കൂളർ കൈമാറി

കെ.പി.സി.ടി.എ  വണ്ടൂർ താലൂക്ക് ആശുപത്രിക്ക്  വാട്ടർ കൂളർ കൈമാറി

വണ്ടൂർ:കെ.പി.സി.ടി.എ കാലിക്കറ്റ് മേഖലാ കമ്മിറ്റി  നടപ്പിലാക്കുന്ന  അതിജീവനം
കോവിഡ് റിലീഫ് പദ്ധതിയുടെ  ഭാഗമായി               അംബേദ്കർ കോളേജ് വണ്ടൂർ, എം ഇ എസ് മമ്പാട് കോളേജ് കെ.പി.സി.ടി.എ യൂണിറ്റ് കമ്മിറ്റികൾ സംയുകതമായി കാൽ ലക്ഷം രൂപ വില വരുന്ന വാട്ടർ കൂളർ വണ്ടൂർ താലൂക്ക് ആശുപത്രിക്ക്  കൈമാറി. ആശുപത്രിയിലെ രോഗികൾക്ക് കുടിക്കുന്നതിന്  ആവശ്യമായ ചൂടുവെള്ളവും   ലഭിക്കുന്ന തരത്തിലുള്ള  കൂളർ ആണ്  വണ്ടൂർ എംഎൽഎ എ പി.അനിൽകുമാർ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷീജ. പി ക്ക് കൈമാറിയത്. ചടങ്ങിൽ കെ പി സി ടി എ ജില്ലാ സെക്രട്ടറി സുൽഫി.പി അധ്യക്ഷത വഹിച്ചു. വണ്ടൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്മൽ, ഹെൽത്ത് ഇൻസ്പക്ടർ സി.കെ രാധാകൃഷണൻ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.  അംബേദ്കർ കോളേജ് കെ.പി.സി.ടി.എ  യൂണിറ്റ് സെക്രട്ടറി ശ്രീ സനിൽ പി പി സ്വാഗതവും  മമ്പാട് എം.ഇ.എസ് കോളേജ്  കെ.പി.സി.ടി.എ യൂണിറ്റ് വൈസ് പ്രസിഡണ്ട് റഫീഖ് .ഇ നന്ദിയും പറഞ്ഞു.

ബ്ലൻഡഡ് ലേണിങ്ങ്-ഡിസ്കഷൻ പ്രോഗ്രാം 16/07/2021: അധ്യാപകരുടെ ജോലി ഭാരം വർധിപ്പിക്കും

UGC റെക്കമണ്ട് ചെയ്തിട്ടുള്ളതും ഉടനെ തന്നെ നടപ്പിലാക്കാൻ തയ്യാറാക്കിയിട്ടുള്ളതുമായ ബ്ലൻഡഡ് ലേണിങ്ങിനെ കുറിച്ച് അദ്ധ്യാപകരായ നാം മനസ്സിലാക്കാൻ ഇനിയും വൈകിക്കൂടാ...  ഈ ചർച്ചയിൽ താങ്കളും പങ്കുചേരൂ....

60/40 എന്ന നിർദ്ദേശം നിലവിലുള്ള അക്കാഡമിക് കമ്യൂണിറ്റിയെ ദോഷകരമായി  ബാധിക്കുമെന്നതിൽ ഭിന്നാഭിപ്രായമുണ്ടാവില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനവും  നൂറു ശതമാനം ഡിജിറ്റലായിട്ടില്ല. ഇങ്ങിനെ 100 % ഡിജിറ്റൽ ആവാത്ത കാലത്തോളം ബ്ലന്റഡഡ് ലേണിങ്ങിന്റെ ഭാഗമായി ഓൺലൈനായി നടത്തപ്പെടേണ്ട 40% ക്ലാസുകൾ കുട്ടികൾക്ക് അപ്രാപ്യമാവും. പാവപ്പെട്ടവരുടെ പഠിക്കാനുള്ള മോഹം  സ്വപ്നം മാത്രമായി അവശേഷിക്കും. മാത്രവുമല്ല, ഇത്  സമൂഹത്തെ രണ്ട് തട്ടായി വിഭജിക്കപ്പെടുകയും കുട്ടികൾക്ക് പഠിക്കുവാനുള്ള അവകാശത്തെ ഹനിക്കുകയും ചെയ്യും. 

ഇനി അദ്ധ്യാപക സമൂഹത്തെ ഇത് എങ്ങിനെ ബാധിക്കുമെന്ന് നാം ആലോചിച്ചിട്ടുണ്ടോ? ഇടതുപക്ഷ സർക്കാർ പി.ജി വെയ്റ്റേജ് എടുത്ത് കളഞ്ഞപ്പോൾ കേരളത്തിൽ മാത്രം നഷ്ടമായത് രണ്ടായിരത്തോളം അദ്ധ്യാപക തസ്തികകളാണ്. ഇത് പോലെ 40% ക്ലാസുകൾ ഓൺലൈനാവുമ്പോൾ അത്രയും ക്ലാസുകൾ എടുക്കുവാനുള്ള അധ്യാപകർ കോളേജുകളിൽ ആവശ്യമില്ല. പകരം സർക്കാർ നിശ്ചയിക്കുന്ന ഏതാനും ചില വ്യക്തികൾ ചില പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് എടുക്കുന്ന ക്ലാസുകൾ റിക്കോഡ് ചെയ്ത് കുട്ടികൾക്ക് ലഭ്യമാക്കും. അത് വഴി ഒരു കോളേജിലെ / യൂനിവേഴ്സിറ്റിയിലെ അദ്ധ്യാപക തസ്തികകൾ 60 ശതമാനായി കുറക്കാനും സർക്കാരിന് സാധിക്കും.  

ബാഹ്യമായി മനസ്സിലാക്കപ്പെട്ട ഇരുവിഭാഗത്തെയും (സ്റ്റുഡൻസ് & ടീ ച്ചേഴ്സ് ) ബാധിക്കുന്ന രണ്ട് കാര്യങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്.

ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും പ്രതികരണങ്ങളും ആവശ്യമാണന്ന് തിരിച്ചറിഞ്ഞാണ് കെ.പി.സി.ടി.എ കോഴിക്കോട് സർവ്വകലാശാല  മേഖലാ കമ്മിറ്റി ഇത്തരത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ അധ്യാപക സുഹൃത്തുക്കളെയും ഈ ചർച്ചയിലേക്ക് ഹാർദമായി സ്വാഗതം ചെയ്യുന്നു. 
താഴെ കൊടുത്ത് ലിങ്ക് ഉപയോഗിക്കുക.

https://us02web.zoom.us/j/89227897706?pwd=d1RLTlJVUWl0QTZ3ZzgwVU1sQ1l1QT09

Meeting ID: 892 2789 7706
Passcode: 1607

മേഖലാ കമ്മറ്റിക്ക് വേണ്ടി :
ഡോ. ടി.കെ. ഉമർ ഫാറൂഖ് (പ്രസിഡണ്ട് )
ഡോ.മുഹമ്മദ് അസ്ലം എൻ.കെ. (സെക്രട്ടറി)
ഡോ. ബിജു ജോൺ (ലൈസൺ ഓഫീസർ )

കെ.പി.സി.ടി.എ എം.ഇ.എസ്. മമ്പാട് കോളേജ് യൂണിറ്റ്മൊ ബൈൽ ഫോണുകൾ കൈമാറി

ഗോത്ര ജ്യോതി പദ്ധതിയുടെ ഭാഗമായി കെ.പി.സി.ടി.എ മൊബൈൽ ഫോണുകൾ കൈമാറി

നിലമ്പൂർ: കെ.പി.സി.ടി.എ കാലിക്കറ്റ് മേഖലാ കമ്മിറ്റി  നടപ്പിലാക്കുന്ന  അതിജീവനം
കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി സംസ്കാര സാഹിതിയുടെ ഗോത്ര ജ്യോതി പദ്ധതിയുമായി സഹകരിച്ച്  കെ.പി.സി.ടി.എ എം.ഇ.എസ്. മമ്പാട് കോളേജ് യൂണിറ്റ് കമ്മിറ്റി ഗോത്ര വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ കൈമാറി. സംസ്കാര സാഹിതി ചെയർമാൻ ശ്രീ. ആര്യാടൻ ഷൌക്കത്ത് കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി സുൽഫി.പി യിൽ  നിന്നു൦ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി. യൂണിറ്റ് ഭാരവാഹികളായ റഫീഖ്.ഇ, ഡോ. ഫിർദൗസ് മോൻ, ജാഫർ ആലിക്കൽ  എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവിശ്യമായ വസ്തുക്കൾ കൈമാറി: MES MAMBAD

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവിശ്യമായ വസ്തുക്കൾ കൈമാറി

മമ്പാട് : കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ.പി.സി.ടി.എ) കാലിക്കറ്റ് മേഖല അതിജീവനം കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി  കെ.പി.സി.ടി.എ മമ്പാട് എം.ഇ.എസ് കോളേജ് യൂണിറ്റ് കമ്മിറ്റി മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ വസ്തുക്കൾ  കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി സുൽഫി .പി യുടെ  അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ ഡോ. ആയിഷക്കുട്ടിക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അജ്മൽ കെ.ടി, മണ്ഡലം പ്രസിഡണ്ട് റസാഖ് പി.പി, വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കണ്ണിയൻ മുഹമ്മദലി, പഞ്ചായത്ത് മെമ്പർ മേഴ്സി ബെന്നി, എം.കെ മുസ്തഫ, പന്താർ മുഹമ്മദ്, മമ്പാട് എം.ഇ.എസ് കോളേജ് അധ്യാപകരും കെ.പി.സി.ടി.എ യൂണിറ്റ് ഭാരവാഹികളുമായ റഫീഖ്.ഇ , സമീർ ഖാൻ, അനസ് ബാബു എന്നിവർ പങ്കെടുത്തു.

Guruvayoorappan College Kozhikode-Covid Relief Activity

MES College, Mambad- Covid Relief Activity

മുഴുവൻ അധ്യാപകർക്ക് വാക്‌സിൻ നൽകണം

അംബേദ്‌കർ കോളേജ് & എം ഇ എസ് കോളേജ് മമ്പാട്: അതിജീവനം