ugc 2010, 2018 റെഗുലേഷനുകൾ പ്രകാരം കോളെജ് അധ്യാപകർക്ക് ലഭിക്കേണ്ടിയിരുന്ന പ്രൊഫസർ തസ്തിക നടപ്പാക്കുവാൻ സർക്കാർ നാളിതുവരെ തയ്യാറായിരുന്നില്ല. എം.ജി. സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ. സി.വി.തോമസ് 2017 ലും ഡോ.എം.ഡി.ദേവസ്യ 2020 നേടിയ വിധികളിൽ കേരള ഹൈക്കോടതിയുടെ സിംഗിൾബഞ്ചും ഡിവിഷൻ ബഞ്ചും അധ്യാപകർക്ക് പ്രൊഫസർഷിപ്പ് നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ മറികടക്കുവാനും പ്രൊഫസർഷിപ്പ് അനുവദിക്കുന്നത് തടസ്സപ്പെടുത്തുവാനും സർക്കാർ സുപ്രീം കോടതിയിൽ അപീൽ നൽകി. ഈ സാഹചര്യത്തിൽ KPCTA അധ്യാപകരുടെ ന്യായമായഈ നിയമ പോരാട്ടത്തിന് പിൻതുണ നൽകിക്കൊണ്ട് കേസിൽ കക്ഷി ചേർന്നു. KPCTA സംസ്ഥാന പ്രസിഡണ്ട് ഡോ.ജോബി തോമസിന്റെ നേതൃത്വത്തിൽ മുപ്പതോളം അധ്യാപകരാണ് കക്ഷി ചേർന്നത്. ഈ കേസിൽ കേരള യൂണിവേഴ്സിറ്റി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ ഓർഡർ ഇറക്കാത്തതാണ് ഇക്കാര്യത്തിലുള്ള ഏക തടസ്സം എന്ന് വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾ കൊണ്ട് അധ്യാപകർ നേടിയെടുത്ത ഈ അവകാശത്തെ തങ്ങളുടെ ശ്രമഫലമായി കിട്ടിയ നേട്ടമായി ചിത്രീകരിക്കുവാൻ ചില സംഘടനകൾ തുനിഞ്ഞിറങ്ങിയിട്ടുണ്ട്
നിയമ പോരാട്ടങ്ങളുടെ ചരിത്ര വഴികൾ തിരിച്ചറിയുവാൻ കോടതി ഉത്തരവുകളുടെ പകർപ്പുകൾ കൂടി ഇതിനോടൊപ്പം നൽകുന്നു
ഡോ. ജോബിൻ ജോസ് ചാമക്കാല ( ലീഗൽ സെൽ കൺവീനർ)
കെ. പി. സി. ടി. എ. ജില്ല കൗൺസിൽ സമ്മേളനം
തൃശൂർ: 2016 മുതൽ ലഭിക്കേണ്ടിയിരുന്ന കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണം സർക്കാർ വിവിധ കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് തടഞ്ഞു വക്കുന്നതും പിജി വെയിറ്റേജ് കുറച്ചുകൊണ്ട് മൂവായിരത്തി അഞ്ഞൂറോളം അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ചതും ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ച മുരടിപ്പിക്കുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത് എന്ന് കേരള പ്രൈവറ്റ് കോളേജ് ടീചേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡണ്ട് ഡോ ജോബി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഡോ ജി ജയകൃഷ്ണൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ ലൈസൻ ഓഫീസർ ഡോ ഇ എഫ് വര്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ കെ ജെ വര്ഗീസ് (ജില്ലാ പ്രസിഡന്റ് ), ശ്രീമതി റീന മുഹമ്മദ് (ജില്ലാ വൈസ് പ്രസിഡന്റ്), ഡോ വി എം ചാക്കോ (ജില്ലാ സെക്രട്ടറി), ശ്രീ. സന്ദീപ് ടി ജി (ജില്ലാ ജോയിന്റ് സെക്രട്ടറി), ഡോ ജയശങ്കർ എം (ജില്ലാ ട്രഷറർ ), ശ്രീമതി . നൂർജഹാൻ മജീദ് (ജില്ലാ വനിതാ സെൽ കൺവീനർ )
ഡോ കെ ജെ വര്ഗീസ് (ജില്ലാ പ്രസിഡന്റ് )
ഡോ വി എം ചാക്കോ (ജില്ലാ സെക്രട്ടറി)

കെ പി സി ടി എ സംസ്ഥാന ഭാരവാഹികൾക്ക് അറബി കോളേജ് കോളേജ് വിങ്ങിൻ്റെ അഭിനന്ദനം . നാളുകളായി നമ്മൾ ആവശ്യപ്പെടുന്ന ആവശ്യം ഇന്ന് സമരത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു മുഴുവൻ അറബി കോളേജുകളിലും പുതിയ പോസ്റ്റ് ക്രിയേറ്റ് ചെയ്തു സർക്കാർ ഉത്തരവിറക്കി ഇതിൻറെ പിന്നിൽ പ്രവർത്തിച്ചത് കെപിസിടിഎ മാത്രമാണ് സംസ്ഥാന നേതൃത്വത്തിനും എല്ലാവിധ അഭിനന്ദനവും നേരുന്നു. സംഘടന നിരന്തരമായി ആവശ്യപ്പെട്ട അറബിക് കോളെജുകളിലെ കോഴ്സുകളും പോസ്റ്റുകളും ഭാഗികമായാണെങ്കിലും അനുവദിച്ചു കിട്ടിയിരിക്കുന്നു. സംഘടനയുടെ സമര ഗോദയിൽ ഉറച്ചു നിന്ന എല്ലാ അംഗങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ
കെ. പി.സി ടി.എ സംസ്ഥാന നേതൃത്യത്തിന് വേണ്ടി.
ഡോ. ജോബി തോമസ് (പ്രസിഡൻ്റ്)
ഡോ. യു. അബ്ദുൽ ഖലാം
(ജ: സെക്രട്ടറി)
ബത്തേരി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പുതിയ പരിഷ്ക്കാരങ്ങൾ കോളേജ് വിദ്യാഭ്യാസ മേഖലയിൽ അക്കാഡമിക് മുരടിപ്പിനും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കും കാരണമായെന്ന് കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി. ടി.എ) ജില്ലാ സമ്മേളനം വിലയിരുത്തി.കോളേജുകളിലെ പി.ജി. വെയ്റ്റേജും ഏകാദ്ധ്യാപിക തസ്തികയും നിർത്തലാക്കി. നിലവിലുള്ള 3500 അദ്ധ്യാപിക തസ്തിക ഇല്ലാതാക്കി അടുത്ത പത്ത് വർഷത്തേക്ക് കോളേജുകളിലെ നിയമനം പൂർണ്ണമായും നിരോധിച്ചു. സംസ്ഥാനത്ത് പതിനഞ്ച് വർഷമായി കോളേജ് അദ്ധ്യാപകർക്ക് മാത്രം ശംബള പരിഷ്ക്കരണം നിഷേധിച്ചു' കോളേജ് അദ്ധ്യാപകരെ അപമാനിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥതയും യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ അതിപ്രസരവുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പതനത്തിന് കാരണമെന്ന് സമ്മേളനം വ്യക്തമാക്കി.
കോളേജ് അദ്ധ്യാപകരുടെ ശംബള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസീഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.ടി.എ വനിതാ സെല്ലിൻ്റ ഉദ്ഘാടനം മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചർ നിർവഹിച്ചു. സംസ്ഥാന സർവീസ് സെൽ കൺവീനർ ഡോ: വി,ജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോഷി മാത്യൂ, ഡോ. മരിയ മാർട്ടിൻ ജോസഫ്, ഡോ: അനൂപ് തങ്കച്ചൻ, ഡോ. സീന തോമസ്, അമൽ ജോയി, ബാബു പഴുപ്പത്തൂർ, സിബി ജോസഫ് , കബീർ പി, കോശി സി.ജെ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു