https://www.facebook.com/111853977658509/posts/pfbid0B5otHZrHiZHLzcTVAkWcjKQqT7ad33WBEPNw6QAu94SkzE2fdjUdnVXLtj8TZ9kkl/?app=fbl
കണ്ണൂർ സർവകലാശാല പഠനബോർഡ്: വിസിയുടെ ശുപാർശ തള്ളി ഗവർണർ...
Read more at: https://www.manoramaonline.com/news/latest-news/2022/07/08/arif-mohammad-khan-on-controversial-study-board-reorganization-in-kannur-university.html
പ്രിയ അധ്യാപകരേ,
യു.ജി.സി.ഏഴാം ശമ്പള പരിഷ്കരണപ്രകാരം കോളെജ് അധ്യാപകർക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന അഡ്വാൻസ് ഇൻക്രിമെൻ്റുകൾ നിഷേധിക്കുന്ന തികച്ചും അനീതികരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതനേടുന്ന അധ്യാപകർക്ക് യു.ജി. സി. ഇൻസെൻ്റീവ് ഇൻക്രിമെൻറുകൾ അനുവദിച്ചുപോരുന്നത് സവിശേഷമായ ഒരു ഗുണമേന്മാ നയത്തിൻ്റെ ഭാഗമായാണ്. എന്നാൽ അതിനെ പണപരമായി മാത്രം പരിഗണിക്കുന്ന സങ്കുചിത നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചത്.
KPCTA ഇക്കാര്യത്തിൽ സജീവമായി ഇടപെടുകയും നിരവധി നിവേദനങ്ങൾ നൽകുകയും സെക്രട്ടറിയേറ്റ് ധർണ ഉൾപ്പെടെയുള്ള സമരപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു.എന്നാൽ 2018 ജൂലൈ 17ന് മുമ്പ് Ph. D. നേടിയവർക്ക് മാത്രമാണ് ഇൻ(കിമെൻ്റ് അനുവദിക്കാൻ സർക്കാർ തയ്യാറായത്.2016 ജനുവരി 1 മുതൽ ഏഴാം ശമ്പള പരിഷ്കരണം നിലവിൽ വന്നെങ്കിലും പുതുക്കിയ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ ഇൻക്രിമെൻ്റ് നൽകാതെ അധ്യാപകരെ കബളിപ്പിക്കുന്ന നിലപാടാണ് ഇവിടെ സർക്കാർ സ്വീകരിച്ചത്.
ജനാധിപത്യപരമായ സകല സാധ്യതകളും ഉപയോഗിച്ച് പരിശ്രമിച്ചിട്ടും
സർക്കാർ തികച്ചും നിഷേധാത്മക സമീപനം തുടർന്നതിനാൽ , നീതി തേടിബഹു. കേരള ഹൈക്കോടതിയിൽ KPCTA ഹർജി നൽകി.
Wpc 14247/20 എന്ന കേസ് സംഘടന നേരിട്ട് നൽകുകയും 21 അധ്യാപകരെ കക്ഷി ചേർക്കുകയും ചെയ്തു. KPCTA കൊല്ലം ജില്ലാ സെക്രട്ടറി അജേഷ് എസ്.ആറിൻ്റെ നേതൃത്വത്തിൽWpc 18802/20 നമ്പരിൽ 36 അധ്യാപകർ കേരള ഹൈക്കോടതിയിൽ മറ്റൊരു കേസ് നൽകി.
Wpc 24840/20 എന്ന നമ്പരിൽ KPCTA കണ്ണൂർ, കാലിക്കറ്റ് മേഖലകളിലെ ഭാരവാഹികൾ ചേർന്ന് മറ്റൊരു ഹർജിയും സമർപ്പിച്ചു.
അഡ്വാൻസ് ഇൻക്രിമെൻറ് നിഷേധിക്കപ്പെട്ട നിരവധി അധ്യാപകരെ അണിനിരത്തി KPCTA രണ്ട് വർഷമായി നടത്തിവന്നിരുന്ന നിയമ പോരാട്ടം അതിൻ്റെ അന്തിമഘട്ടത്തിലേക്ക്ലേക്ക് എത്തുകയാണ്. കേസിൽ ഒരു അമിക്കസ് ക്യൂറിയായി നിയമിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ഉത്തരവായിരുന്നു. എല്ലാവർക്കും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിച്ച് കൊണ്ട് ഇന്ന് ( 7/7/2022) ബഹു.കേരള ഹൈഹൈക്കോടതി ഉത്തരവായി. ഈ നിയമ പോരാട്ടത്തിൽ സഹകരിച്ച ഏവർക്കും സാദരം നന്ദി
അഭിവാദ്യങ്ങളോടെ,
ഡോ. ടി. മുഹമ്മദാലി (പ്രസിഡൻ്റ്)
ഡോ. പ്രേമചന്ദ്രൻ കീഴോത്ത് (ജന.സെക്രട്ടറി)
പ്രിയ സുഹൃത്തുക്കളെ,
എയിഡഡ് കോളെജ് അധ്യാപകരെ സംബന്ധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ.പി.സി.ടി.എ സംസ്ഥാന സമിതി മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു.
2019 മുതൽ നൽകേണ്ട തടഞ്ഞുവെച്ച DA ഗഡുക്കൾ നൽകണമെന്ന് ധനവകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകി.
പ്രശ്നം പരിഗണിക്കുമെന്നും പെൻഡിങ്ങിൽ ഉള്ള ഗഡുക്കൾ വൈകാതെ അനുവദിക്കാൻ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ജനുവരിക്കും ജൂണിനും ഇടയിൽ കോളേജിൽ ചേർന്ന അസ്സിസ്റ്റൻറു പ്രെഫസർമാരുടെ ഇംക്രിമെൻ്റ് ജനവരിയിൽ ക്ലെയിം ചെയ്യാൻ SPARK ൽ സൗകര്യമിലാത്ത കാര്യം അധികാരികളുടെ ശ്രദ്ദയിൽ പെടുത്തി. ഈ വിഷയത്തിൽ പരിഹാരമുണ്ടാവുമെന്ന് ഉറപ്പ് നൽകി.
UGC ഏഴാം ശമ്പളപരിഷ്ക്കരണം നടപ്പിലായ 01/01/2016 മുതൽ 31/03/2019 വരെയുള്ള കാലയിളവിലെ വിവിധ അരിയറുകൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് സംബന്ധിച്ചും സംഘടന നിവേദനം നൽകി. അനുകൂല നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തെയും അധ്യാപകരെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരെ കണ്ട് നിവേദനം കൊടുത്തു.
ഡോ ടി.മുഹമ്മദലി (പ്രസിഡൻ്റ്) ഡോ പ്രേമചന്ദ്രൻ കീഴേത്ത് (ജനറൽ സെക്രട്ടരി ) ഡോ എ.എബ്രാഹാം (ട്രഷറർ)
ഡോ ജോ പ്രസാദ് (വൈ. പ്രസിഡൻ്റ്) ആർ. അരുൺകുമാർ ശ്രീ.(വൈ. പ്രസിഡൻ്റ്) ശ്രീ. റോണി ജോർജ് (സെക്രട്ടറി) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രധാന നിവേദനങ്ങൾ ഇ താടൊപ്പം പോസ്റ്റു ചെയ്യുന്നു.
See https://kpcta.in/downloads?category=GENERAL
ഉന്നത വിദ്യാഭ്യാസ മേഖല പുനരുദ്ധരിക്കണം: കെ പി സി ടി എ തൃശൂർ ജില്ലാ സമ്മേളനം
തൃശൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആവശ്യത്തിന് അധ്യാപകരില്ലാതെയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കുട്ടികൾക്ക് പഠിക്കാൻ ആവശ്യത്തിനുള്ള സ്ഥാപനങ്ങൾ ഇല്ലാതെയും തകർച്ചയിലാണെന്നു തൃശൂർ ഡി സി സി പ്രസിഡന്റ് ശ്രീ. ജോസ് വള്ളൂർ പറഞ്ഞു. കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ (കെ പി സി ടി എ ) സംഘടനയുടെ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകൾക്ക് വെയ്ജിറ്റേജ് ഒന്നരയിൽ നിന്ന് ഒന്നാക്കിയതുമൂലവും ഒരു പുതിയ തസ്തികക്ക് ഒൻപതിൽ നിന്ന് പതിനാറു മണിക്കൂർ നിര്ബന്ധമാക്കിയതും നിമിത്തം നാലായിരത്തിൽ പരം തസ്തികകൾ നഷ്ടമായത് മൂലം അഭ്യസ്തവിദ്യരായി ജോലി കത്ത് നിൽക്കുന്ന നൂറു കണക്കിന് ഡോക്ടറേറ്റും മറ്റുമുള്ള ഉദ്യോഗാർത്ഥികളെ വഞ്ചിച്ചത് സർക്കാരിന്റെ വികലമായ നയങ്ങളാണെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ യൂ ഡി എഫ് സർക്കാരിന്റെ കാലത്തു പുതിയ പതിനേഴു ആർട്സ് ആൻഡ് സയൻസ് കോളേജുകൾ തുടങ്ങിയപ്പോൾ എൽ ഡി എഫ് സർക്കാർ ഒന്നുപോലും തുടങ്ങിയിട്ടില്ല. അർഹമായ പ്രാധിനിത്യം ഉന്നത വിദ്യാഭ്യാസ മേഘലക്ക് നൽകിയില്ലെങ്കിൽ ആയിരക്കണക്കിന് വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കേണ്ടി വരും എന്ന കാര്യവും എടുത്തു പറഞ്ഞു. ഉക്രയിൻ റഷ്യ യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ വഴിയാധാരമായത് വേണ്ടത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തു ഇല്ലാത്തതു മൂലമാണെന്നും വിലയിരുത്തി. ഈ വര്ഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഏഴു അധ്യാപകർക്ക് യാത്രയയപ്പും പുതിയ സംസ്ഥാന മേഖല ഭാരവാഹികൾക്കു സ്വീകരണവും നൽകി. ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദലി, കെ പി സി ടി എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ ജോബി തോമസ് കെ, സംസ്ഥന വൈസ് പ്രെസിഡണ്ട് ഡോ ജോ പ്രസാദ് മാത്യു , സംസ്ഥാന സെക്രെട്ടറിമാരായ ഡോ റോണി ജോർജ്, ഡോ ബിജു ജോൺ എം, കാലിക്കറ്റ് യൂനിവേഴ്സിറ്റി റീജിയണൽ സെക്രെട്ടറി ഡോ മുഹമ്മദ് അസ്ലം, ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം, സംസ്ഥാന മ്യൂച്ചൽ എയ്ഡ് ട്രസ്റ്റ് സെക്രട്ടറി പ്രൊഫ് രഞ്ജിത് വര്ഗീസ് എന്നിവർ പ്രസംഗിച്ചു.
sd/-
ഡോ വര്ഗീസ് കെ ജെ (ജില്ലാ പ്രസിഡന്റ്)
sd/-
ഡോ ചാക്കോ വി എം (ജില്ലാ സെക്രട്ടറി)