2018 യു.ജി.സി. റെഗുലേഷൻ പ്രകാരം കേരളത്തിലെ കോളെജ് അധ്യാപകർക്ക് പ്രൊഫസർഷിപ്പ് യാഥാർത്ഥ്യമായിരിക്കുന്നു. നിരവധി നിവേദനങ്ങൾ നൽകുകയും സമരപരിപാടികൾ നടത്തുകയും ചെയ്തിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ, കേരള ഹൈക്കോടതിയിൽ KPCTA നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സർക്കാരിൽനിന്ന് അനുകൂല ഉത്തരവ് നേടിയെടുക്കുവാൻ നമ്മൾക്ക് സാധിച്ചത്
പ്രൊഫസർഷിപ്പ് യാഥാത്ഥ്യമായെങ്കിലും ഇത് സംബന്ധിച്ച നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും അദ്ധ്യാപകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ KPCTA കോട്ടയം ജില്ലാ കമ്മിറ്റി ജൂലൈ 10 ശനി രാവിലെ 10 ന് ഒരു പരിശീലനപരിപാടി സംഘടിപ്പിച്ചു. ഈ വിഷയത്തിൽ ഏറെ അവഗാഹമുള്ള ഡോ.ചെറിയാൻ ജോൺ ക്ലാസ് നയിച്ചു
To join the video meeting, click this link:
https://meet.google.com/vfc-jaob-vdd
കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസ്സോസ്സിയേഷൻ (കെ.പി.സി.ടി.എ) കോഴിക്കോട് റീജിയണൽ കമ്മറ്റിയുടെ " അതിജീവനം" പദ്ധതിയുടെ ഭാഗമായി മാറാട് കൈതവളപ്പ് കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രിൾ നൽകി. പ്രദേശത്തെ 290 വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണങ്ങൾ രാഹുൽ ബ്രിഗേഡ് നടുവട്ടം കമ്മറ്റിയെ കെ.പി.സി.സി ജന:സെക്രട്ടരി അഡ്വ. പി. എം. നിയാസ് ഏൽപിച്ചു. സംഘടനയുടെ ഫാറൂഖ് ട്രൈയിനിംഗ് കോളെജ് യൂണിറ്റിൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത് ' എ.എം.അനിൽകുമാർ (മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ) അദ്ധ്യക്ഷം വഹിച്ചു. ഡോ. ടി. മുഹമ്മദലി (ട്രഷറർ, കെ.പി.സി.ടി.എ.), ഡോ. ടി.കെ. ഉമ്മർ ഫാറൂഖ് (റീജിയണൽ പ്രസിഡൻ്റ്, കെ.പി.സി.ടി.എ.), ശ്രീ രമേശ് നമ്പിയത്ത്., ഡോ.പി. അബ്ദുൽ ഗഫൂർ , മുരളി ബേപ്പൂർ, കെ.വി.റഫീഖ് ,പി . സുധി, സിനാർ ബാബു. കെ.പി. എന്നിവർ സംസാരിച്ചു.
തൃശൂർ: കെ പി സി ടി എ കാലിക്കറ് മേഖല കോവിഡ് സഹായ 'അതിജീവനം' പദ്ധതിയുടെ , സെന്റ് തോമാസ് കോളേജ് യൂണിറ്റിലെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം തൃശൂർ പാർലമെന്റ് അംഗം ശ്രീ ടി എൻ പ്രതാപൻ നിർവഹിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ സഹായ പദ്ധതിയിൽ മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്കു ഫോണുകൾ വിതരണം ചെയ്തു കൊണ്ട് ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. കോളേജിലെയും സമീപ പ്രദേശങ്ങളിലെയും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക്കും ജോലി നഷ്ട്ടപ്പെട്ടവർക്കും പഠനോപകാരണങ്ങൾ ഇല്ലാത്തവർക്കും സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. കോളേജിലെ കെ പി സി ടി എ അംഗങ്ങൾ നേതൃത്ത്വം നൽകുന്ന പദ്ധതി വഴിയായി സാധാരണക്കാരുടെയും ദുരിതം അനുഭവിക്കുന്നവരുടെയും ആവശ്യങ്ങളിൽ ഇടപെടുന്ന കെ പി സി ടി എ കോളേജ് അധ്യാപക സംഘടനയുടെ പ്രവത്തനങ്ങൾ പ്രശ൦സനീയമാണെന്നു ശ്രീ പ്രതാപൻ പറഞ്ഞു. പ്രിൻസിപ്പൽ ഡോ കെ എ മാർട്ടിൻ അധ്യക്ഷനായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഡോ. സാജു എം ഐ , സെക്രട്ടറി ഡോ. ബിനോയ് സി എഫ് , കാലികറ്റ് മേഖല ലൈസൻ ഓഫീസർ ഡോ. ബിജു ജോൺ , സംസ്ഥന വർക്കിങ് കമ്മിറ്റി അംഗം രഞ്ജിത് വര്ഗീസ് , ജില്ലാ സെക്രട്ടറി ഡോ. ചാക്കോ വി എം മുതലായവർ പ്രസംഗിച്ചു.
OPPARAM... PRNSS,Mattanur handing over COVID Relief Materials to Ambulance Drivers Shri Jayachandran Councillor of Mattanur Municipality was the Chief guest.
കെ പി സി ടി എ അസ്മാബി കോളേജ് യൂണിറ്റ് നടത്തുന്ന കോവിഡ് സമാശ്വാസം 'അതിജീവനം' പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പറും എസ് .എൻ പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ ഫ്രൊഫ. കെ എ സിറാജ് ഉദ്ഘാടനം ചെയ്തു. കോളേജിൻറെ പരിസരത്തുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു .ആദ്യ ഘട്ടത്തിൽ കോളേജിലെ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും അനധ്യാപകർക്കും ധനസഹായം നൽകിയിരുന്നു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി റീനാ മുഹമ്മദ്, ട്രഷറർ ഡോ. കെ കേശവൻ, കൗൺസിലർ മുഹമ്മദ് അരീജ്, ഡോ അമിതാ പി മണി എന്നിവർ പങ്കെടുത്തു.
തോട്ടട : കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലാ കമ്മിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനമായ ഒപ്പരം പരിപാടിയുടെ ഭാഗമായി കണ്ണൂർ ശ്രീ നാരായണ കോളേജിലെ കെ പി സി ടി എ അംഗങ്ങൾ വിവിധ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോവിഡ് കാലഘട്ടത്തിൽ ജീവിതം സുരക്ഷിതമാക്കാൻ പ്രതിരോധ സാമഗ്രികളും ഓൺലൈൻ പഠനത്തിന് പ്രശ്നം നേരിടുന്നവർക്ക് സഹായമാകുന്ന രീതിയിൽ പഠനാനുബന്ധ സാമഗ്രികളും കൈമാറി. കണ്ണൂർ കോർപ്പറേഷന്റെ വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായിക്കൂടി നടന്ന ചടങ്ങിൽ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ, ഡിവിഷൻ കൗൺസിലർ സജേഷ് ടി വി എന്നിവർ സംബന്ധിച്ചു. കെ പി സി ടി എ യൂണിറ്റ് സെക്രട്ടറി ഡോ. ബി. വി. ലസിത അധ്യക്ഷയായി.
അതിജീവനം പദ്ധതിയുമായി കുനിയിൽ എ ഐ എ കോളേജ് കെ.പി.സി.ടി.എ യുണിറ്റ്
കെ.പി.സി.ടി.എ കാലിക്കറ്റ് യൂണിവേഴ്സിറ്റി മേഖല കമ്മിറ്റിയുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി കുനിയിൽ എ ഐ എ കോളേജ് കെപിസിടിഎ യൂണിറ്റിന്റെ കീഴിൽ കീഴുപറമ്പ് പഞ്ചായത്തിലെ ഹെൽത്ത് സെന്ററിലേക്ക് ഓക്സിമീറ്റർ നൽകി അരീക്കോട് ബ്ലോക്ക് മെമ്പർ ശ്രീമതി പി. രത്നകുമാരിപ്രവർത്തണോൽഘടനം നിർവഹിക്കുന്നു
As decided by our Steering Committee and Working Committee, the state office-bearers of KPCTA, under the leadership of our President, Dr U. Abdul Khalam, met Hon. Finance Minister, Hon. H. E. Minister, and the Principal Secretaries at Thiruvananthapuram yesterday (22.06.2021) and handed over our representations on various issues. The visiting team comprised the President, the General Secretary Dr Premachandran Keezhoth, Treasurer Dr T. Muhammedali, Vice Presidents Dr Cherian John and Dr Joe Prasad Mathew, Secretary Mr Rony George and the Syndicate Member Mr R. Arunkumar. The major issues we raised for discussion with the Govt included the persisting problems in the pay fixation and SPARK, undue delay in granting stage promotions and the option of Regulations 2010 for three years, extending the date for OC/RC, Advance Increments, Parity, appointing permanent DDs, Pension scheme, PG weightage/last post workload, and granting Child Care Leave. The ministers responded favourably and assured us that these issues will be seriously considered for an early appropriate action. The KPCTA representations are attached for the information of all our members.
Thanks and regards
cherian john