News & Annoucements


Approval to Teachers of St.Peter's College affiliated to MG University: Request to Vice-Chancellor

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് ഗവർണറുടെ അധികാരത്തെ മറികടന്നെന്നു ആക്ഷേപം

ക്രൈസ്റ്റ് കോളേജിൽ KPCTA അതിജീവനം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. 

ക്രൈസ്റ്റ് കോളേജിൽ KPCTA അതിജീവനം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. 

കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (KPCTA) കാലിക്കറ്റ് മേഖലയുടെ കോവിഡ് സമാശ്വസ പദ്ധതിയായ അതിജീവനത്തിന്റെ യൂണിറ്റ് തലത്തിലുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജിൽ വച്ച് ബഹുമാനപ്പെട്ട ചാലക്കുടി എം. എൽ. എ. ശ്രീ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. ജൂലൈ 29ന് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി  കോളേജിലെ  വിദ്യാർത്ഥിക്ക് 25000 രൂപയുടെ ചികിത്സാസഹായവും പഠനസഹായമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും കൈമാറി. വിജയകരമായ ഒന്നാം ഘട്ടത്തിൻെറ തുടർച്ചയായി ആരംഭിച്ച  രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിലെ അർഹരായ മൂന്ന് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസും, കോളേജിലെയും കൂടാതെ പുറമെയുള്ള രണ്ടു സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും, കോളേജിലെ ജീവനക്കാരിക്ക് ചികിത്സാ സഹായവും, കോളേജിലെ താൽക്കാലിക ജീവനകാർക്ക് ഭക്ഷ്യകിറ്റുകളും കൈമാറി. ഇരിഞ്ഞാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ജെയ്സൺ  പാറേക്കാടൻ, കോളേജ്  പ്രിൻസിപ്പാൾ ഫാ. ഡോ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീനിക്കപറമ്പിൽ എന്നിവർ സഹായവിതരണം നിർവ്വഹിച്ചു സംസാരിച്ചു.  KPCTA ജില്ലാ പ്രസിഡന്റ് ഡോ. കെ. ജെ. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ KPCTA യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. ഷീബ വർഗീസ്‌, സെക്രട്ടറി ഡോ. ലിന്റോ ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ശ്രീമതി ജിൻസി  എസ്. ആർ. എന്നിവർ പ്രസംഗിച്ചു.

 

 

ഓണസമ്മാനമായി ഓട്ടോ തൊഴിലാളികൾക്ക് കെ പി സി ടി എ യൂണിഫോമുകൾ നൽകി. 

ഓണസമ്മാനമായി ഓട്ടോ തൊഴിലാളികൾക്ക് കെ പി സി ടി എ യൂണിഫോമുകൾ നൽകി. 
കോഴിക്കോട്: കെ പി സി ടി എ 'അതിജീവനം' കോവിഡ് കാല തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾക്ക് കെ പി സി ടി എ ജില്ലാ കമ്മറ്റി  ഓണസമ്മാനമായി യൂണിഫോമുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ മാസ്റ്റർ നിർവഹിച്ചു. ഡി.സി സി. പരിസരത്ത് നടന്ന ചടങ്ങിൽ കെ പി സി ടി എ ജില്ലാ പ്രസിഡൻറ് ഡോ. ഇ.കെ.സാജിത് അദ്ധ്യക്ഷത വഹിച്ചു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം അഡ്വ. എം രാജൻ, ഡിസിസി ജനറൽ സെക്രട്ടറി പി.എം അബ്ദുറഹിമാൻ, കെ പി സി ടി എ സംസ്ഥാന ട്രഷർ ഡോ.ടി മുഹമ്മദലി, ജില്ലാ സെക്രട്ടറി ഡോ.അഖിൽ ആർ കൃഷ്ണൻ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡൻ്റ് കെ.ഷാജി, ഐൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എം.ടി സേതുമാധവൻ, വി.സി സേതുമാധവൻ , എം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

അതിജീവനം പരിപാടി: INAUGURATION-KPCTA SREE VIVEKANANDA COLLEGE, THRISSUR

അതിജീവനം പരിപാടി: INAUGURATION-KPCTA CHRIST COLLEGE(AUTONOMOUS), THRISSUR

കെപിസിടിഎ ഫറൂഖ് കോളേജ് യൂണിറ്റ് അതിജീവനം പരിപാടി

രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ  മിടുക്കരായ, ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കെപിസിടിഎ ഫറൂഖ് കോളേജ് യൂണിറ്റ് അതിജീവനം പരിപാടിയിലൂടെ  മൊബൈൽ ഫോൺ വിതരണത്തിന് നൽകുന്ന സഹായം മുനിസിപ്പൽ വൈസ് ചെയർമാൻ ബഹു: സുരേഷിന് നൽകി സംസ്ഥാന ട്രഷറർ: ഡോ: മുഹമ്മദ് അലി നിർവഹിച്ചു. ഡോ: യൂനുസ് സലീം,ഡോ: സാജിദ് തുടങ്ങിയയവർ സംബന്ധിച്ചു. ഫാറൂഖ് കോളേജിലെ  മിടുക്കരായ, പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കെപിസിടിഎ ഫറൂഖ് കോളേജ് യൂണിറ്റ് അതിജീവനം പരിപാടിയിലൂടെ    നൽകുന്ന ധനസഹായം കോളേജ് പ്രിൻസിപ്പൽ ഡോ,: കെ എം നസീറിന് നൽകി സംസ്ഥാന ട്രഷറർ: ഡോ: മുഹമ്മദ് അലി നിർവഹിച്ചു. ഡോ: യൂനുസ് സലീം,ഡോ: സാജിദ്,നസീഫ് മുഹമ്മദ് തുടങ്ങിയയവർ സംബന്ധിച്ചു.

Representation on Spark Issue

 

K.P.C.T.A  Providence College Unit ൻ്റെ  ആഭിമുഖ്യത്തിൽ  മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. 

കെ പി സി ടി എ അതിജീവനം പദ്ധതിയുടെ ഭാഗമായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. 
 K.P.C.T.A  Providence College Unit ൻ്റെ  ആഭിമുഖ്യത്തിൽ  കോവിഡ് കാല സമാശ്വാസ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലത്തെ നിർദ്ദന വിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോണുകൾ കൈമാറി. K.P.C.T.A ജില്ലാ ജോയിൻ്റ് സെക്രട്ടറി സംഗീത, അമ്പിളി, ജില്ലാ  പഞ്ചായത്ത് അംഗം ധനീഷ് ലാൽ   തുടങ്ങിയവർ നേതൃത്വം നൽകി.

'അതിജീവനം' കെ പി സി ടി എ ഫാറൂഖ് കോളേജ് യൂനിറ്റ് കമ്മറ്റി കോളേജ് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകി.

ഫാറൂഖ് കോളേജ്: കെ പി സി ടി എ കോവിഡ് കാല സമാശ്വാസ തുടർ പദ്ധതിയുടെ ഭാഗമായി
ഫാറൂഖ് കോളേജ് യൂനിറ്റ് കമ്മറ്റി കോളേജിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ധനസഹായം നൽകി. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ.ടി.മുഹമ്മദലി സഹായധനത്തിൻ്റെ ചെക്ക് കോളേജ് പ്രിൻസിപ്പൽ ഡോ.കെ എം നസീറിന് കൈമറി. ജില്ലാ പ്രസിഡൻ്റ് ഡോ.ഇ.കെ സാജിത്, യൂനിറ്റ് പ്രസിഡൻ്റ്
ഡോ: യൂനുസ് സലീം, സെക്രട്ടറി നസീഫ് മുഹമ്മദ് തുടങ്ങിയയവർ സംബന്ധിച്ചു.

നരിക്കുനി അത്താണിക്ക് കെ പി സി ടി എ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കോവിഡ് കാല സമാശ്വാസം.

നരിക്കുനി:കെ പി സി ടി എ 'അതിജീവനം' കോവിഡ് കാല സമാശ്വാസ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി നരിക്കുനിയിലെ അത്താണി പെയിൻ & പാലിയേറ്റീവ് സെൻ്ററിലേക്ക് PPE കിറ്റുകൾ, മാസ്ക്കുകൾ,സാനിറ്റെസർ തുടങ്ങിയവ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഐപി രാജേഷ്  നിർവ്വഹിച്ചു. കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ.ടി.മുഹമ്മദാലി, ജില്ലാ പ്രസിഡൻ്റ് ഡോ.ഇ.കെ സാജിത്, സെക്രട്ടറി ഡോ.അഖിൽ ആർ കൃഷ്ണൻ, ട്രഷറർ ഡോ.അനൂപ്,  അത്താണി പെയിൻ & പാലിയേറ്റീവ് സെൻ്റർ സെക്രട്ടറി അബ്ദുൾ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

ഓപ്പൺ കോഴ്സ് ഉത്തരവ് വിദ്യാർഥി വിരുദ്ധം: പിൻവലിക്കണം

 

Distribution of 4 mobile phones and study kit to 25 students as part of KPCTA initiative, Athijeevam, today at SNDP Yogam College, Koyilandy

Distribution of 4 mobile phones and study kit to 25 students as part of KPCTA initiative, Athijeevam, today at SNDP Yogam College, Koyilandy

കെ പി സി ടി എ കോഴിക്കോട് മേഖല അതിജീവനം: കല്പറ്റ എം ൽ എ അഡ്വ.ടി സിദ്ധിഖ് നു സ്മാർട്ട് ഫോണുകൾ നൽകി

 

കാലിക്കറ് സർവകലാശാല കോഴ്‌സുകളും പരീക്ഷകളും പരിഹാസ്യമാക്കുന്നു.