കോഴിക്കോട് :കേരളത്തിലെ എയ്ഡഡ് കോളേജ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) കോവിഡ് കാലത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ 'അതിജീവനം' ദുരിതാശ്വാസ പദ്ധതി മാതൃകാപരവും എറ്റവും ശ്ലാഘനീയവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്ത മാതൃകയാണ് ഈ പദ്ധതിയിലൂടെ പൊതു ജനത്തിന് ദർശിക്കാൻ സാധിച്ചത് എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റെയിൽവെ തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജില്ലാ പ്രസിഡൻ്റ് ഡോ.ഇ.കെ സാജിത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡൻറ് അഡ്വ.കെ.പ്രവീൺ കുമാർ, ഡോ.ടി.മുഹമ്മദാലി, അഡ്വ.എം രാജൻ, ഡോ.ഉമർ ഫാറൂഖ്, ഡോ.അഖിൽ ആർ കൃ ഷണൻ, പ്രാഫ. ജയ്സൺ ജോസഫ്, ഡോ.സിന്ധു കൃഷണ ദാസ്, കെ.എ ഗണേഷ്, എം ടി സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു.
ബീച്ച് ഹോസ്പിറ്റലിലേക്കുള്ള റഫ്രിജറേറ്റർ, മെഡിക്കൽ കോളേജിലുക്കുള്ള ഗ്ലൗസുകൾ, നരിക്കുനി അത്താണി ചാരിറ്റബിൾ സൊസേറ്റിക്കുള്ള പി പി ഇ കിറ്റുകൾ സാനിറ്റൈസർ, വിദ്യാർത്ഥികളുടെ ഓൺലൈൻ പ0നത്തിനായുള്ള ടി വി കൾ സ്മാർട്ട് ഫോണുകൾ, കോളനികൾ കേന്ദ്രീകരിച്ചുള്ള പുസ്തക വിതരണം, തൊഴിലാളികൾക്ക് മാസ്കുകൾ, ഓട്ടോ തൊഴിലാളികൾക്ക് യൂണിഫോമുകൾ തുടങ്ങീ നിരവധി പദ്ധതികളാണ് അതിജീവനം പദ്ധതിയിലൂടെ കെ പി സി ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി നടപ്പിലാക്കിയത്.
https://youtu.be/GhUpuO7qlqM
മഞ്ചേരി : കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രോഗികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുവാൻ സ്വന്തം ജീവനും സമയവും വകവെക്കാതെ രാപ്പകൽ വ്യത്യാസമില്ലാതെ ഓടി നടന്ന് അദ്ധ്വാനിച്ച മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ആദരവ് നൽകിയ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ.) മലപ്പുറം ജില്ലാ കമ്മറ്റിയുടെ അതിജീവനം കോവിഡ് ദുരിതാശ്വാസ പദ്ധതി മാതൃകാപരമാണന്ന് അഡ്വ. യു.എ.ലത്തീഫ് എം.എൽ. എ അഭിപ്രായപ്പെട്ടു. സഹായവിതരണത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മേഖലാ കമ്മറ്റിയുടെ അരക്കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സഹായ വിതരണം സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി വിവിധ കോളജുകളിൽ പഠന സാമഗ്രികൾ, സമാർട്ട് ഫോൺ ഭക്ഷണ കിറ്റ് എന്നിവയുടെ വിതരണം, സാമ്പത്തിക, ചികിൽസാ സഹായങ്ങൾ, കമ്യൂണിറ്റി കിച്ചണുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കുള സഹായങ്ങളെത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സമൂഹത്തിൽ ഏറ്റവും ആദരവ് അർഹിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാരെന്നും അവരെ ആദരിക്കാൻ സന്മനസ്സു കാട്ടിയ കോളജ ദ്ധ്യാപകരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ അഡ്വ. ബീന ജോസഫ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഡോ. എൻ. മുഹമ്മദലി ആദ്ധ്യക്ഷം വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വി.പി. ഫിറോസ് , മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. മുഹമ്മദ് ഷഹീർ , മേഖലാ സെക്രട്ടറി ഡോ.എൻ.കെ. മുഹമ്മദ് അസ്ലം, ശ്രീ. സുൽഫി, മണ്ണിശ്ശേരി സലീം, ഡോ.സുധീഷ് ,ശ്രീ. സനൽ, ഡോ.മുഹമ്മദ് ബഷീർ, ഡോ. ദീപ എന്നിവർ സംസാരിച്ചു.
പെൻഷൻ കണക്കാക്കുന്നതിൽ ബ്രോക്കൺ സർവീസ് പരിഗണിക്കുകയില്ലെന്ന സർക്കാർ നയത്തിനെതിരെ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി അധ്യാപകർക്കനുകൂലമായി വിധി നൽകിയിരിക്കുന്നു.
7th pay സാലറി, പ്രെഫസർഷിപ്പ് തുടങ്ങിയ കാര്യങ്ങളിൽ സംഘടനയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് സംഘടനയുടെ ഈ വിജയം.
ഈ വിജയത്തിന് നേതൃത്വം നൽകിയ കെ.പി.സി.ടി.എ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങൾ, സംഘടനയുടെ ലീഗൽ സെൽ കൺവീനർ, കക്ഷികളായി ചേർന്ന അധ്യാപകർ ,മറ്റു പിൻതുണകൾ നൽകിയവർ എന്നിവർക്കെല്ലാം സംഘടനയുടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു .
KPCTA നേതാക്കൾ ബഹുമാനപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ.ബിന്ദുവിനെ നേരിൽ സന്ദർശിച്ചു സ്പാർക്ക് മായി ബന്ധപ്പെട്ട അപാകതകൾ എത്രയും വേഗം പരിഹരിച്ചു ഇനിയും ഏഴാം ശമ്പള പരിഷ്കരണം ലഭ്യമാകാത്ത അദ്ധ്യാപകർക്ക് അത് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ചു.
തൃശൂർ ഡി സി സി പ്രസിഡന്റ് ആയി ചുമതലയേറ്റ ശ്രീ ജോസ് വള്ളൂരിനെ കെ പി സി ടി എ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജിയണൽ ലൈസൻ ഓഫീസർ ഡോ ബിജു ജോൺ, സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് ഡോ സാജു എം ഐ , സെക്രട്ടറി ഡോ ബിനോയ് സി ഫ് എന്നിനാർ ചേർന്ന് സന്ദർശിച്ചു പുതിയ ഉത്തരവാദിത്വത്തിനു അഭിനന്ദനങ്ങളും എല്ലാ വിജയാശംസകളും നേർന്നു. കെ പി സി ടി എ യുടെ പരിപൂര്ണ പിന്തുണ രേഖപ്പെടുത്തി. കെ പി സി ടി എ യുടെ പ്രവർത്തനങ്ങൾക്കു ശ്രീ ജോസ് വെള്ളൂർ കൂടെയുണ്ടാകും എന്ന് ഉറപ്പു നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കെ പി സി ടി എ യുടെ പിന്തുണ ഉണ്ടായിരുന്നു. കൂടാതെ അതിജീവനം പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു.ജയ് കെ പി സി ടി എ
ഡോ വര്ഗീസ് കെ ജെ, തൃശൂർ ജില്ലാ പ്രസിഡന്റ് & ഡോ ചാക്കോ വി എം, ജില്ലാ സെക്രട്ടറി